മലയാളത്തിന്റെ റിയൽ സ്റ്റാർ ആണ് നടൻ സുരേഷ് ഗോപി. ജീവിതത്തിലും ഒരു സൂപ്പർ സ്റ്റാർ പരിവേഷമുള്ള നടൻ. സിനിമയോടൊപ്പം തന്റെ രാഷ്ട്രീയവും മുന്നോട്ടു കൊണ്ട് പോകുംബ്ലയറും തന്നിലെ മനുഷ്യ സ്നേഹിക്ക് രാഷ്ട്രീയമില്ല എന്നു ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന നടൻ ആണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ രാഷ്ട്രീയ പരമായ തീരുമാനങ്ങൾക്ക് നിരവധി എതിർ സ്വോരങ്ങൾ ഉണ്ടെങ്കിലും ഒരു മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിന് ഒരു എതിർ സ്വോരമില്ല എന്നത് ആ വ്യക്തിയുടെ ഗുണമാണ്.
ദീർഘ കാലം സിനിമയിൽ നിന്ന് മാറി നിന്ന സുരേഷ് ഗോപി പിന്നീട നടത്തിയ രണ്ടാം വരവ് ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. തന്നെ മലയാള സിനിമയ്ക്ക് ഒരിക്കലും ഒഴിവാക്കാൻ ആകില്ല എന്നതിന്റെ നേർസാക്ഷ്യം ആയിരുന്നു അത്. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആയി. ഇപ്പോൾ ഏറ്റവും പുതിയതായി സുരേഷ് ഗോപി ബിജു മേനോൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ഗരുഡൻ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ വലിയ തോതിൽ വൈറലായിരിക്കുകയാണ്. തന്റെ ഭാര്യക്ക് അടുത്ത മാസം മുതൽ അഞ്ചു ലക്ഷം രൂപ മാസ ശമ്പളം താൻ നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞു അതിന്റെ കാരണവും അദ്ദേഹം പറയുന്നുണ്ട്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ : താൻ കഴിഞ്ഞ ദിവസം ദുബായ് ആയിരുന്നപ്പോൾ ആണ് ജോയ് മാത്യു തന്റെ ഭാര്യക്ക് മാസ ശമ്പളമായി അൻപതിനായിരം രൂപ കൊടുക്കുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വായിക്കാനിടയായത്. സത്യത്തിൽ അത് കേട്ടപ്പോൾ തനിക്ക് ശരിക്കും സംഘടമായി ഏന് അദ്ദേഹം പറയുന്നു . അതിന്റെ കാരണം തന്റെ ബഹ്റയാ തയ്യാറായിരുന്നെങ്കിൽ അഞ്ചു വർഷം മുന്നേ തന്നെ ഞാനിത് ചെയ്തേനെ എന്ന് അദ്ദേഹം പറയുന്നു . എന്തായാലും ഞാൻ തീരുമാനിച്ചു അടുത്ത മാസം മുതൽ അവൾക്ക് അഞ്ചു ലക്ഷം രൂപ ശമ്പളം കൊടുക്കാൻ ഞാൻ തയ്യാറാണ് എന്ന് സുരേഷ് ഗോപി പറയുന്നു.
അതിന്റെ കാരണം എന്ത്, എന്തിനു അങ്ങനെ ഇത്രയും വലയ തൂക ശമ്പളം കൊടുക്കുന്നു എന്ന് ആണ് ചിന്തിക്കുന്നത് എങ്കിൽ അതിന്റെ കാരണവും അദ്ദേഹം തന്നെ പറയുന്നുണ്ട്. തന്റെ മക്കളെ ഇപ്പോൾ മൂത്ത മകളെ അതുകൂടാതെ മറ്റു മക്കളെയും മറ്റു കുടുംബങ്ങളിലേക്ക് വിവാഹം കഴിച്ചു അയക്കുന്നതിനും ആ കുടുംബങ്ങളിൽ നിന്ന് ഇങ്ങോട്ടു വ്യക്തികളെ കൊണ്ടുവരുന്നതിനും ഉള്ള അവസ്ഥയിലേക്ക് എന്റെ കുടുംബത്തെ പാകപ്പെടുത്തി എടുത്തതിനു പിന്നിൽ തന്റെ ഭാര്യയെ രാധിക മാത്രമാണ്.
ഞാൻ ഈ സമയങ്ങളിൽ നാട് നീളെ ഓടി നടന്നു രാഷ്ട്രീയപണി ചെയ്തു സിനിമ പണി ചെയ്തു ഇതിൽ നിന്നെല്ലാം ഉള്ള വരും വരായ്കകളെ എല്ലാം സഹിച്ചു ഇതിനിടയിലുണ്ടായ ഒരുപാട് അസന്തുലിതാവസ്ഥകളെ എല്ലാം സഹിച്ചു എന്റെ ആ വീട് ഇന്ന് ഈ കാണുന്ന രീതിയിൽ ഒരു പക്ഷേ എന്നെക്കാൾ കൂടുതൽ ജനങ്ങൾക്കിഷ്ടം ആ വീടാണ്. അതെല്ലാം ആ രീതിയിൽ ആക്കിത്തീർത്തത് രാധികയാണ്. അപ്പോൾ ഞാൻ ഇത്രയും നാൾ കൊടുക്കാത്ത ശമ്പളം കൂടി ഞാൻ അവൾക്ക് കൊടുക്കണം.
ഇന്നേ മറ്റൊരു കാര്യം ഉള്ളത് എന്റെ സ്വത്തു വകകൾ എല്ലാം പാതി പാതി രാധികയുടെ കൂടെ പേരിലാണ് . അത് ഞാൻ അങ്ങനെയാണ് രെജിസ്റ്റർ ചെയ്തിട്ടുള്ളത്. സുരേഷ് ഗോപി പറയുന്നു. ജോയ് മാത്യു ആണ് ആദ്യമായി വളരെ പുരോഗമനപരമായ ഈ ആശയം മറ്റുള്ളവരോട് പങ്ക് വച്ചത്. പലപ്പോഴും കുടുംബത്തിന് വേദനി കഷ്ടപ്പെടുന്ന സ്ത്രീകൾക് യാതൊരു തരത്തിലുമുള്ള പ്രാധാന്യമോ വരുമനമോ നമ്മുടെ സമൂഹത്തിൽ ഉണ്ടാവുകയില്ല അവരുടെ ത്യാഗവും അർപ്പണവുമാണ് പല കുടുംബങ്ങളുടെയും നട്ടെല്ല് എന്നത് പല പുരുഷന്മാരും അവഗണിക്കുന്ന ഒരു കാര്യമാണ്.