അന്നെനിക്ക് ഈ ശൗര്യമില്ല ഞാൻ വെറും പാവമാ – താര സംഘടന അമ്മയിൽ സഹകരിക്കാതെ മാറി നിൽക്കുന്നതിന്റെ കാരണം തുറന്നു പറഞ്ഞു സൂപ്പർ സ്റ്റാർ സുരേഷ് ഗോപി.

402

മലയാള സിനിമ ലോകത്തെ യഥാർത്ഥ സൂപ്പർ സ്റ്റാർ ആരെന്നു ചോദിച്ചാൽ സിനിമയിലും ജീവിതത്തിലും ഒരേ ഒരു സൂപ്പർ സ്റ്റാറെ ഉള്ളു അത് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി തന്നെയാണ്. സിനിമയിൽ നന്മയുടെയും മനുഷ്യ സ്നേഹത്തിന്റെയും പ്രതീകമാണ് നായക നടൻ പക്ഷേ പല സ്‌പേപ്പർ സ്റ്റാറുകളും അത് സിനിമയിൽ മാത്രം കാണിക്കുന്ന കാര്യങ്ങളാണ് യഥാർത്ഥ ജീവിതത്തിൽ അവർക്ക് വിലാണ് പരിവേഷമാണ് ഉള്ളത് എന്ന് പല കഥകളും കേൾക്കുമ്പോൾ തോന്നാറുണ്ട് എന്നാൽ സുരേഷ് ഗോപി എന്ന നടൻ അതിനുപരി ആ വ്യക്തി തന്റെ സഹ ജീവികളോട് കാണിക്കുന്ന അനുകമ്പയും സഹായ മനസ്ക്കതയും കാലങ്ങളായി വാർത്തകളിൽ നിറയുന്ന ഒന്നാണ് . ഇപ്പോൾ താരം തന്റെ രണ്ടാം വരവിൽ ഒരു പിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആണ് നൽകിയത് . രണ്ടാം വരവിൽ ഇറങ്ങിയ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകളാണ് എന്നതാണ് സത്യം.

മോഹൻലാൽ മമ്മൂട്ടി എന്നിവരോടൊപ്പം തന്നെ മലയാളത്തിൽ പറഞ്ഞു കേൾക്കുന്ന പേരാണ് സുരേഷ് ഗോപിയുടേത് . പക്ഷേ താരം നടീനടന്മാരുടെ സംഘടനയായ അമ്മയിൽ നിന്നും അകന്നു നിൽക്കാൻ തുടങ്ങിയത് ഏകദേശം രണ്ട പതിറ്റാണ്ട് ആയി എന്നതാണ് വസ്തുത . അതിനു പിന്നിലെ യഥാർത്ഥ കാരണങ്ങൾ എന്ന രീതിയിൽ പ്രചരിച്ചതെല്ലാം വെറും കുപ്രചരണങ്ങൾ ആയിരുന്നു. ഇപ്പോൾ അതിന്റെ കാരണം സുരേഷ് ഗോപി തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു . അദ്ദേഹം പറയുന്നത് ഇങ്ങനെ .

ADVERTISEMENTS
   
See also  പ്രണയ നഷ്ടമാണോ 40കളിലും നന്ദിനി അവിവാഹിതയായി തുടരാനുള്ള കാരണം യഥാർത്ഥ കാരണം തുറന്നുപറഞ്ഞ് നടി

വ്യക്തി പരമായ ഒരു വിഷയത്തിന്റെ പേരിലാണ് താൻ അമ്മയുമായുള്ള സഹകരണം നിർത്തിയത് . 1997 ൽ ഗൾഫിൽ വച്ച് അറേബ്യൻ ഡ്രീംസ് എന്ന പരിപാടി നടത്തിയിരുന്നു പിന്നീട് അത് തിരുവനന്തപുരം കാൻസർ സെന്റർ ,കണ്ണൂർ കലക്ടറ് അംഗന്വാടികൾക്കും മറ്റുമായി ധനശേഖരണാർത്ഥം നടത്തിയ പരുപാടി ,പാലക്കാട് കളക്ടർ നടത്തിയ പരുപാടി തുടങ്ങിയവക്കായി കേരളത്തിൽ അഞ്ചിടത്ത് ആ പരുപാടി നടത്തി . ഇവിടെ ശമ്പളം വാങ്ങാതെ ആണ് ആ പരിപാടികൾ നടത്തിയത് . ഷോയുടെ നടത്തിപ്പ് കാരൻ അമ്മയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകുമെന്ന് അന്ന് സുരേഷ് ഗോപി അമ്മയ്ക്കുറപ്പ് നൽകിയിരുന്നു. ആ പരുപാടിയിൽ കൽപ്പനയും സുരേഷ് ഗോപിയും ബിജു മേനോനും തങ്ങളുടെ ശമ്പളം വാങ്ങാതെയാണ് പങ്കെടുത്തത് . പക്ഷേ അത്രയും സ്റ്റേജിൽ പരിപാടി അവതരിപ്പിച്ചതിന് അമ്മയിൽ ചോദ്യമുയർന്നു തന്നെ ജഗതി ചേട്ടനും ജഗദീഷേട്ടനും കൂടി ചോദ്യങ്ങളുന്നയിച്ചു പൊരിച്ചു എന്ന് സുരേഷ് ഗോപി പറയുന്നു അന്ന് താൻ പരമ സാധുവാണെന്നും ഇന്നത്തെ പോലെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന സ്വൊഭാവമില്ല എന്ന് സുരേഷ് ഗോപി പറയുന്നു പരിപാടി നടത്തിയ ആൾ പൈസ മുഴുവനും അടക്കാതായപ്പോൾ വലിയ പ്രശനം ആയി . ചർച്ചക്കിടയിൽ അമ്പിളിച്ചേട്ടനെ ചോദിച്ചു അങ്ങേരു അടക്കാത്തതു താൻ അടക്കുമോ എന്ന് എന്നോട് ചോദിച്ചു . ആ താൻ എന്ന വിളി എനിക്ക് സഹിക്കാവുനനത്തിലും അപ്പുറമാണ്. അത് ഞാൻ പൊറുക്കില്ല .

See also  അങ്ങനെ ചെയ്താൽ വിവാഹം നടക്കുമോ എന്ന ഭയം അമ്മയ്ക്ക് ഉണ്ടായിരുന്നു- കാവ്യാ മാധവൻ അന്ന് പറഞ്ഞത്

അയാൾ അടച്ചില്ലെങ്കില് അത് ഞാൻ അടക്കുമെന്നു പറഞ്ഞു ഞാൻ ഇറങ്ങി പോയി . പക്ഷേ എന്നിട്ടും ആ പൈസ അയാൾ അടച്ചില്ല ഒടുവിൽ എനിക്ക് ‘അമ്മ സംഘടനയിൽ നിന്നും രണ്ടു ലക്ഷം രൂപ അടക്കണമെന്ന് പറഞ്ഞു പിഴയീടാക്കി കൊണ്ട് നോട്ടീസ് വന്നു . എന്റെ കുട്ടികളുടെ കാര്യങ്ങൾക്കായി ഞാൻ കരുതി വച്ചിരുന്ന കാശ് എടുത്ത് ഞാൻ പിഴയടച്ചു. ശിക്ഷിക്കപ്പെട്ടവനാണ് ഞാൻ അതുകൊണ്ടു ഞാൻ ഇനി ഒരിക്കലും അമ്മയിൽ ഒരു ഭാരവാഹിത്തവും വഹിക്കില്ല ഞാൻ മാറി നിൽക്കുമെന്ന് ഞാൻ പറഞ്ഞു . പക്ഷേ ഇന്നും എന്ത് തീരുമാനവും എടുക്കുമ്പോളും എന്നോടും അഭിപ്രായം ചോദിക്കും പക്ഷേ ഞാൻ അവിടെ പോകുന്നില്ല ഇങ്ങനെ നിൽക്കുന്നതാണ് ശെരി , അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഞാൻ ഏറ്റെടുക്കണമെന്നും പലതവണ ഇന്നസെന്റ് എന്നോട് പറഞ്ഞിട്ടുണ്ട് പക്ഷേ ശിക്ഷിക്കപ്പെട്ടത് കൊണ്ട് എനിക്ക് ഇനി അവിടെ പറ്റില്ല . ഞാൻ മനസ്സ് കൊണ്ട് സംഘടനയോടൊപ്പം ഉണ്ട് ,

See also  "യുദ്ധം ഞാനാണ് തടഞ്ഞത്, അവർ 7 വിമാനങ്ങൾ വെടിവെച്ചിട്ടു": വീണ്ടും അവകാശവാദങ്ങളുമായി ട്രംപ്; വ്യോമസേന പറയുന്നത് ഇതാണ്

കുറച്ചു കാലം മുൻപ് ‘അമ്മ സിനിമയിലെ ടെക്‌നിക്കൽ വിഭാഗവുമായി ഇടഞ്ഞപ്പോൾ അമ്മയെ അടയ്ക്കാനായി വിമതനായി നീന എന്നെ കൂടെ കൂട്ടാൻ അവർ ശ്രമിച്ചിരുന്നു. പക്ഷെ ഞാനെന്നും അമ്മയ്‌ക്കൊപ്പമാണ് , അല്പം അകന്നു നിൽക്കുന്നു എന്ന് മാത്രം. അന്ന് അവർ അമ്മക്കെതിരെ പലരെയും അണിനിരത്തിയിരുന്നു എന്നിട്ടും ഞാൻ പോയില്ല .

ADVERTISEMENTS