അതെല്ലാം അറിയാവുന്നവർ അതിന്റെ ഗുണം നേടിയവർ എല്ലാം ചതിച്ചു – ജീവിതത്തിലെ ആ വലിയ വിഷമം നെഞ്ച് പൊട്ടി സുരേഷ് ഗോപി പറഞ്ഞത്.

1089

മലയാളികളുടെ പ്രിയ നടൻ സുരേഷ് ഗോപി ഒരു നടൻ എന്നതിന് ഉപരി ആളുകളുടെ പ്രീതി പിടിച്ചു പറ്റുന്നത് ഒരു വലിയ മനുഷ്യസ്നേഹി എന്ന നിലയിലാണ് . ബിജെപിയിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനു ശേഷം അദ്ദേഹത്തിന് വലിയ തോതിലുള്ള വിമർശനങ്ങളും എതിർസ്വരങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും വിമർശകർ പോലും അദ്ദേഹത്തിൻറെ മനസ്സിന്റെ വലുപ്പത്തെയും സഹജീവികളോടുള്ള സ്നേഹത്തെയും ഒരിക്കലും വിലകുറച്ച് കാണാറില്ല .

രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ മാത്രം എതിർപ്പുകളും പലതരത്തിലുള്ള വ്യാജപ്രചരണങ്ങളും അദ്ദേഹം നേരിട്ടുമുണ്ട് ഇപ്പോൾ ഒരു അഭിമുഖത്തിൽ തൻറെ സാമ്പത്തിക അവസ്ഥയോ സാഹചര്യമോ ഒന്നും നോക്കാതെ കയ്യയച്ച് ആൾക്കാരെ സഹായിക്കുന്ന വ്യക്തിയാണ് താങ്കൾ എങ്കിലും എന്നെങ്കിലും കേരളത്തിലെ ജനങ്ങളോട് ചേട്ടനു പരിഭവം തോന്നിയിട്ടുണ്ടോ എന്ന് ഒരു അവതാരക അടുത്തിടെ ഒരു അഭിമുഖത്തിൽ സുരേഷ്ഗോപി ചോദിച്ചിരുന്നു. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണ്

ADVERTISEMENTS
   

തീർച്ചയായും തനിക്ക് വിഷമം തോന്നിയിട്ടുണ്ട് എന്ന് അദ്ദേഹം തുറന്നു പറയുന്നു. അതിന് കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. താൻ ചെയ്യുന്ന പ്രവർത്തികൾ അതിൻറെ നന്മയോ മനസ്സിലാക്കാതെയല്ല മനസ്സിൽ രാഷ്ട്രീയ വിഷം പേറി കൊണ്ടിരിക്കുന്ന കുറച്ച് ആളുകൾ തന്നെക്കുറിച്ച് നടത്തുന്ന കുപ്രചരണങ്ങൾ കേൾക്കുമ്പോൾ താൻ സഹായിച്ചവരിൽ ഒരാൾ പോലും വന്ന് അതിനെതിരെ പറയുകയോ ഒരു കുറിപ്പ് എഴുതുകയോ പോലും ചെയ്യാത്തത് കാണുമ്പോൾ തനിക്ക് വളരെയധികം സങ്കടം തോന്നാറുണ്ട് എന്ന് ശ്രീ സുരേഷ് ഗോപി പറയുന്നു.

തന്നെക്കുറിച്ച് മറ്റുള്ളവർ ഇത്രയും രൂക്ഷമായി ആരോപണങ്ങൾ പറയുമ്പോൾ ഇതെല്ലാം അറിയാവുന്നവർ എന്തേ സംഘം ചേർന്ന് വരുന്നില്ല എന്നുള്ളത് ആലോചിക്കുമ്പോൾ അവരാരും തന്റെ പാർട്ടിയുടെ ഒന്നും ആൾക്കാർ അല്ല എന്ന് എനിക്കറിയാംഎങ്കിലും തന്റെ പ്രവർത്തികൾ കൊണ്ട് ഗുണം കിട്ടിയ ആൾക്കാർ തനിക്ക് വേണ്ടി ഒന്ന് സംസാരിച്ചിരുന്നെങ്കിൽ എന്ന് താൻ പലപ്പോഴാ ആഗ്രഹിക്കാറുണ്ട് സുരേഷ് ഗോപി പറയാറുണ്ട്. താൻ ഇങ്ങനെയല്ല അദ്ദേഹം ഇങ്ങനെയല്ല എന്ന് അവർ ആരെങ്കിലും പറയുന്നത് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു.

എൻറെ സ്വഭാവത്തിൽ എൻറെ ജീവിതത്തിലെ ഏതെങ്കിലും ബുദ്ധിമുട്ടുള്ള കാലത്ത് എന്നെ ഒരാൾ സഹായിക്കാൻ വന്നാൽ സഹായിച്ചിട്ടുള്ള ഒരാളാണെങ്കിൽ അയാളെ നാളെ ഒരാൾ തല്ലാൻ ചെന്നാൽ ഞാൻ അയാളെ കൊല്ലും അദ്ദേഹം പറയുന്നു. തൃശൂരിൽ എന്നെ ഒരുപാട് ആൾക്കാർ അവഹേളിച്ചപ്പോൾ അപമാനിച്ചപ്പോൾ അന്ന് തനിക്ക് വേണ്ടി സംസാരിക്കാൻ ആരും വന്നില്ല എന്ന് അദ്ദേഹം പറയുന്നു. അതിനുദാഹരണമായി അവിടെ ഒരാൾക്ക് ചെയ്ത സഹായവും അത് പിന്നീട് എല്ലാ ഇന്ത്യക്കാർക്കും വലിയ ഗുണമായ ഒരു കാര്യവും ശ്രീ സുരേഷ് ഗോപി പറയുന്നുണ്ട്.

തൃശ്ശൂർ ഉള്ള 28 വയസ്സ് ഉള്ള ഒരു യുവതി വിവാഹം കഴിഞ്ഞ് സ്ത്രീയാണ് അവർ അമേരിക്കയിൽ പഠിക്കാൻ പോയ സമയത്ത് അവർ ഗർഭിണിയായിരുന്നു. അവിടെ എത്തി കഴിഞ്ഞപ്പോൾ കോവിഡ് വന്നു. കോവിഡ് വന്ന അവിടെ പെട്ടുപോയി അവർ കുഞ്ഞിനു അവിടെ ജന്മം നൽകി അതിനുശേഷം കുഞ്ഞിന് അമേരിക്കൻ പാസ്പോർട്ട് ആണ് അവർക്ക് ഇന്ത്യൻ പാസ്പോർട്ട്. അവർക്ക് നാട്ടിലേക്ക് വരണം പക്ഷേ കുഞ്ഞിന് അമേരിക്കൻ പാസ്പോർട്ട് ആയതുകൊണ്ട് തന്നെ അവർക്ക് നാട്ടിലേക്ക് വരാൻ പറ്റാത്ത അവസ്ഥയാണ്. കാരണം എയർപോർട്ടിൽ എത്തുമ്പോൾ അവരെ കുഞ്ഞിനെ അവിടെ തടഞ്ഞു വെക്കും കുഞ്ഞിനെ അവിടെ നിർത്തിയിട്ട് വരേണ്ട അവസ്ഥ വരും. അവർക്ക് നിൽക്കാനും കഴിയില്ല അവരുടെ അപ്പാർട്ട്മെന്റിന്റെ വാടക കൊടുക്കാൻ പോലും പറ്റാത്ത സാഹചര്യമായി. വാടക പെൻഡിങ് ആയി. അപ്പോൾ എങ്ങനെയെങ്കിലും ഒളിച്ചു കടന്ന് എയർപോർട്ടിൽ എത്തി കയറി പോരാം എന്ന് വെച്ചാലും കുഞ്ഞിന് അമേരിക്കൻ പാസ്പോർട്ട് ആയതുകൊണ്ട് വരാൻ പറ്റാത്ത അവസ്ഥ കരഞ്ഞുകൊണ്ടാണ് അവർ ഈ വിവരം തന്നെ വിളിച്ചു പറയുന്നത് എന്ന് സുരേഷ് ഗോപി പറയുന്നു.

അച്ഛനും അമ്മയ്ക്കും ഇന്ത്യൻ പാസ്പോർട്ട് കുഞ്ഞിന് അമേരിക്കൻ പാസ്പോർട്ട് . ഒരു കാരണവശാലും കുഞ്ഞിനെയും കൊണ്ടുവരാൻ കഴിയില്ല ഈ വിവരം അറിഞ്ഞ താൻ ആഭ്യന്തര മന്ത്രി അമിത്ഷായേ നേരിട്ട് വിളിച്ച് കാര്യങ്ങൾ ഈ കഥ അദ്ദേഹത്തോട് പറഞ്ഞു കുറെ കേട്ടപ്പോൾ തന്നെ അദ്ദേഹം പറഞ്ഞു എനിക്ക് കാര്യങ്ങൾ മനസ്സിലായി സുരഷ് ജി താങ്കൾ അതിന്റെ പേപ്പർ അയക്കൂ എന്ന് . തന്റെ കഥ പറച്ചിൽ കേട്ട് അദ്ദേഹത്തിന് ദേഷ്യം വന്നു അദ്ദേഹം ഒടുവിൽ ഫോൺ കട്ട് ചെയ്യുകയായിരുന്നു എന്ന് സുരേഷ് ഗോപി പറയുന്നു.

ഇതേ പോലെ തന്നെ ഫിലിപ്പീൻസ് നിന്നും ഉള്ള ഒരു സ്ത്രീയുടെ വിഷയം. ഈ തൃശ്ശൂരിലുള്ള സ്ത്രീവിളിച്ച് ദിവസത്തിന്റെ അടുത്ത ദിവസം രാവിലെ കൊല്ലം മാടൻ നടയിലുള്ള ഒരു ഭർത്താവു വിളിച്ചു അയാൾക്ക് ഒരു കുഞ്ഞു മകളും ഉണ്ട് പക്ഷേ ആ കുഞ്ഞിൻറെ അമ്മ ഒരു ഫിലിപ്പീനിയാണ് അവർ ഫിലിപ്പീൻസിലാണ് കുഞ്ഞ് നാട്ടിലാണ്. കുഞ്ഞു ഭക്ഷണം കഴിക്കുന്നില്ല ഉറങ്ങുന്നില്ല അതിന് അമ്മയെ കാണണം എന്ന് അവസ്ഥയാണ്. ഒടുവിൽ അതിനു പണി വന്നു സീരിയസായി

അമ്മയ്ക്ക് ഫിലിപ്പീനി പാസ്പോർട്ട് ആയതുകൊണ്ട് തന്നെ ഇന്ത്യയിലേക്ക് ആ സമയത്ത് വരാൻ പറ്റാത്ത അവസ്ഥയാണ് അറിയിച്ചു .അങ്ങനെ ഈ കുകുഞ്ഞുങ്ങളുടെ ഒരു സാഹചര്യം ആയതുകൊണ്ട് താൻ അറിയിച്ചതിന് പ്രകാരം ആഭ്യന്തര മന്ത്രിയായ അമിത് ഷാ വളരെ പെട്ടെന്ന് തന്നെ ഹോം മിനിസ്ട്രിയിൽ നിന്ന് ഒരു പ്രത്യേക സർക്കുലർ ഇറക്കിയതിനുശേഷം ഇന്ത്യൻ പ്രസിഡന്റിനെ കണ്ടു ഒപ്പിട്ട് ഇന്ത്യയുടെ എല്ലാ ഡിപ്ലോമാറ്റിക് സ്റ്റേഷൻ ലേക്കും എംബസികളിലേക്കും അയച്ചുകൊടുത്തു.

പക്ഷേ അദ്ദേഹം ഇത് തന്നോട് പറഞ്ഞില്ല. താൻ എങ്ങനെയാണ് ഇത് അറിഞ്ഞത് എന്ന് വെച്ച് കഴിഞ്ഞാൽ ഫിലിപ്പിനിലെ അംബാസിഡർ ഈ വിഷയം ബന്ധപ്പെട്ട് തന്നെ വിളിക്കുകയും സാർ ഒരു അത്ഭുതം നടന്നിരിക്കുന്നു. ആ അമ്മയെ ഞങ്ങൾ ഇന്ത്യയിലേക്ക് അയക്കുകയാണ് ആ കുഞ്ഞിനോട് സമാധാനമായി ഇരുന്നോളാൻ പറയൂ എന്ന് പറഞ്ഞു. എന്ത് മാജിക് ആണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ ആഭ്യന്തര മന്ത്രിയായ അമിത്ഷാ യുടെ ഓഫീസിൽ നിന്നും ഒരു സർക്കുലർ വന്നിട്ടുണ്ട്.

ആ സർക്കുലറിൽ ഉള്ളത് അച്ഛനോ അമ്മയോ ഒരാളെങ്കിലും ഇന്ത്യൻ പാസ്പോർട്ട് ആണ് എങ്കിൽ ഒരാൾ ഓസിഐ കാർഡ് ആണെങ്കിൽ അവരുടെ മക്കൾക്ക് ഫോറിൻ പാസ്പോർട്ട് ആണെങ്കിലും 18 വയസ്സ് തികയുന്നതിന് തലേ ദിവസം വരെ ഇന്ത്യയിൽ വന്നാൽ അവരെ കടത്തിവിടണമെന്ന് ഒരു സർക്കുലർ പുറപ്പെടുവിച്ചു.

എന്നാൽ ആ മാടൻ നടയിലുള്ള അച്ഛനോ മകളോ ഈ വിഷയം തനിക്കെതിരെ ഇത്രയും മോശ ആരോപണങ്ങൾ ഉണ്ടായിട്ടുപോലും ഒരിക്കൽ പോലും ഇത് പുറത്തെ അറിയിക്കാനോ ഇതിനെക്കുറിച്ച് സംസാരിക്കാനോ വന്നിട്ടില്ല എന്ന് സുരേഷ് ഗോപി പറയുന്നു. തൃശ്ശൂരിലുള്ള താൻ സഹായിച്ച ആ സ്ത്രീ ഈ വിഷയം തൻ്റെ പാർട്ടിക്കാർക്ക് അറിയാവുന്നതുകൊണ്ട് ആ വിഷയം പറഞ്ഞുകൊണ്ട് തന്റെ ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ഒരു ദിവസം കഴിഞ്ഞപ്പോൾ അവരത് പിൻവലിച്ചു എന്നും സുരേഷ് ഗോപി പറയുന്നു.

ഒന്നും ചെയ്യാതെ നടന്നു തള്ളി മറിക്കുന്ന രാഷ്ട്രീയക്കാരെ സഹായിക്കുന്ന പിന്തുണക്കുന്ന നിങ്ങൾ എന്നോട് എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്ന് മനോ വേദനയോടെ അദ്ദേഹം ചോദിക്കുന്നു. ആരുടെ എന്താണ് താൻ മോഷ്ടിച്ചത് എം പി ആയിരുന്നു കാലയളവിൽ പോലും തനിക്ക് സർക്കാകർ അനുവദിച്ച ശമ്പളമോ ആനുകൂല്യങ്ങളോ പോലും താൻ തന്റെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ല എന്ന് അദ്ദേഹം പറയുന്നു.

ADVERTISEMENTS