പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രങ്ങളോട് സ്ത്രീ പ്രേക്ഷകർക്ക് ഒരു വലിയ താല്പര്യമുണ്ടായിരുന്നു ഒരുകാലത്ത്. സ്ത്രീകളുടെ വലിയ ഒരു ആരാധകനിരയെ സ്വന്തമാക്കിയ സമയത്തായിരുന്നു പൃഥ്വിരാജ് വിവാഹം കഴിക്കുന്നത്.
സിനിമയിൽ പല നടിമാർക്കും ഒപ്പം പ്രിത്വിരാജിനെ കുറിച്ച് പ്രണയ ഗോസിപ്പ് കേട്ടിട്ടും സിനിമയിൽ ഒന്നുമില്ലാത്ത ഒരു വ്യക്തിയുമായുള്ള പൃഥ്വിരാജിന്റെ വിവാഹം എല്ലാ ആരാധകരെയും ഞെട്ടിച്ചു എന്നതാണ് സത്യം.
മുംബൈയില്‍ ബി ബി സി യുടെ ജേർണലിസ്റ്റ് ആയ സുപ്രിയ തന്റെ ജീവിത പങ്കാളിയായി മതി എന്ന പൃഥ്വിരാജ് തീരുമാനിച്ചതിന് കാരണങ്ങൾ ഏറെയായിരുന്നു. എന്നാൽ ഇവരുടെ വിവാഹത്തിന് ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ട സാഹചര്യവും സുപ്രിയയ്ക്ക് വന്നിരുന്നു.
അതിൽ പ്രധാനമായും കേൾക്കേണ്ടിവന്ന ഒന്ന് പൃഥ്വിരാജിന്റെ അത്രയും നീളം സുപ്രീയ്ക്ക് ഇല്ല എന്നതായിരുന്നു. മറ്റൊന്ന് ഒരുപാട് സുന്ദരിമാരെ ഉപേക്ഷിച്ച് എന്തിനാണ് പൃഥ്വിരാജ് സുപ്രിയ വിവാഹം കഴിച്ചത് എന്ന ഒരു ചോദ്യമായിരുന്നു.
വിവാഹശേഷം ഇരുവരും ഒരുമിച്ച് എത്തിയ ഒരു അഭിമുഖത്തിലും ഈ ഒരു ചോദ്യം അവതാരകൻ ചോദിച്ചിട്ടുണ്ടായിരുന്നു. സുപ്രിയയെക്കുറിച്ച് പല പ്രേക്ഷകരും പറയുന്നത് വ്യത്യസ്തമായ രീതിയിലുള്ള കാര്യങ്ങളാണ് എന്നായിരുന്നു ജോൺ ബ്രിട്ടാസ് ഈ അഭിമുഖത്തിൽ പൃഥ്വിരാജിനോട് സംസാരിച്ചിരുന്നത്. സുപ്രിയക്ക് പൃഥ്വിരാജിന്റെ അമ്മയെക്കാൾ പ്രായം ഉണ്ടല്ലോ? സുപ്രിയ ഒന്ന് വിവാഹം കഴിച്ചതാണല്ലോ? എന്നൊക്കെയാണ് ആളുകൾ പറയുന്നത് എന്ന് പൃഥ്വിരാജിനോടും സുപ്രിയയോടും ജോൺ ബ്രിട്ടാസ് പറയുന്നുണ്ട്.
ഇതിന് വ്യക്തമായ രീതിയിൽ മറുപടി നൽകുന്നത് സുപ്രിയയാണ്. താനൊരു ജേർണലിസ്റ്റാണ് എന്നത് മറന്ന് സംസാരിക്കരുത് എന്നാണ് സുപ്രിയ ജോൺ ബ്രിട്ടാസിന് ഓർമിപ്പിക്കുന്നത്. ഞാനും ഒരു മീഡിയയിൽ വർക്ക് ചെയ്യുന്നതാണ്. എന്റർടൈൻമെന്റ് ജേർണലിസം എങ്ങനെയാണ് പോകുന്നത് എന്ന് മറ്റാരെക്കാൾ നന്നായി എനിക്കറിയാം. അതുകൊണ്ടുതന്നെ ഇനി അക്കാര്യത്തെ കുറിച്ച് സംസാരിക്കേണ്ട കാര്യമില്ല എന്നും സുപ്രിയ പറയുന്നുണ്ട്.
സുപ്രിയുടെ ഈ മറുപടികൾ തന്നെ ജോൺ ബ്രിട്ടാസിന്റെ കോൺഫിഡൻസ് നഷ്ടമാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വിവാഹം കഴിഞ്ഞ് നവ ദമ്പതികളായി എത്തിയ രണ്ടുപേരോട് ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് ചോദിക്കേണ്ടത് എന്നാണ് ഇതിന് താഴെ ആളുകൾ കമന്റ് ചെയ്യുന്നത്.
ജോൺ ബ്രിട്ടാസിന്റെ അഭിമുഖം വളരെ മോശമായിപ്പോയി എന്നും, പൃഥ്വിരാജ് ആയതുകൊണ്ടാണ് മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ വളരെ മോശമായ രീതിയിൽ ആയിരിക്കും ഇതിന് പ്രതികരിക്കുക എന്നുമൊക്കെ പലരും കമന്റുകളിലൂടെ പറയുകയും ചെയ്തിരുന്നു. പൃഥി സ്വയം നിയന്ത്രിച്ചാണ് അവിടെ ഇരിക്കുന്നത് എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.