
എല്ലാവരും കളിയാക്കിയത് എന്റെ ഫിസിക്കൽ അപ്പിയറൻസിനെ ആയിരുന്നു . ഒരു ഓർഗനൈസ്ഡ് ഹേറ്റ് ക്യാമ്പയിൻ ആയിരുന്നു എനിക്കെതിരെ നടന്നത്.
ഒരു സമയത്ത് വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയ വിവാഹമായിരുന്നു നടൻ പൃഥ്വിരാജിന്റെ വിവാഹം. സോഷ്യൽ മീഡിയ ഒന്നുമില്ലാതിരുന്ന കാലത്ത് പോലും വലിയതോതിൽ സൈബർ ആക്രമണം നേരിടേണ്ടി വന്ന ഒരു നടനാണ് പൃഥ്വിരാജ്. സിനിമയിൽനിന്ന് വിവാഹം കഴിക്കുമോ എന്ന് പലകുറി പലരും ചോദിച്ചപ്പോഴും അതിനെല്ലാം പൃഥ്വിരാജ് പറഞ്ഞ മറുപടി ഒന്ന് മാത്രമായിരുന്നു. ഒരിക്കലും സിനിമയിൽ നിന്നും വിവാഹം കഴിക്കില്ല.
അതിന് കാരണം മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാണ്, മാത്രമല്ല പച്ചക്കറിയെക്കുറിച്ചും പലചരക്ക് സാധനങ്ങൾ കുറിച്ചും മാത്രം തന്നോട് പറയുന്ന ഒരാളായിരിക്കരുത് തന്റെ ഭാര്യ. ഈ ലോകത്തിലുള്ള എന്ത് കാര്യവും തനിക്ക് തന്റെ ഭാര്യയോട് സംസാരിക്കാൻ കഴിയണം അതിനൊക്കെ മറുപടി നൽകാൻ സാധിക്കുന്ന അത്രയും അറിവുള്ള ഒരു വ്യക്തി ആയിരിക്കണം തന്റെ ഭാര്യ.
അതുപോലെ തന്നെ ഒരു ജേണലിസ്റ്റിനെയാണ് പൃഥ്വിരാജ് വിവാഹം ചെയ്തതും. എന്നാൽ വിവാഹശേഷം ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടിവന്ന ഒരു വ്യക്തി കൂടിയാണ് പൃഥ്വിരാജ്. എന്നാല്‍ പ്രിത്വിരാജിനെക്കളും കൂടുതല്‍ വിമര്‍ശങ്ങള്‍ക്കും അസഭ്യങ്ങള്‍ക്കും ഇരയായത് അത് വരെ ആരും കാണുക പോലും ചെയ്യാത്ത സുപ്രിയ ആയിരുന്നു.
വർഷങ്ങൾക്ക് ശേഷം ധന്യ വർമ്മക്കൊപ്പമുള്ള ഒരു അഭിമുഖത്തിൽ പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയ ഇതിനെക്കുറിച്ചൊക്കെ തുറന്നു പറയുകയാണ്. ആ കാലഘട്ടത്തെ എങ്ങനെയാണ് സുപ്രിയ നേരിട്ടത് എന്ന ധന്യ ചോദിക്കുമ്പോൾ സുപ്രിയുടെ മറുപടി ഇങ്ങനെയാണ്.
ഞാൻ അക്കാലത്ത് സോഷ്യൽ മീഡിയയിൽ ഒന്നും അത്ര ആക്ടീവ് ആയിരുന്നില്ല അതുകൊണ്ടു തന്നെ ഇതിന്റെ ഒരു ആഴം ഒന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. ഒരു ഓർഗനൈസ്ഡ് ഹേറ്റ് ക്യാമ്പയിൻ ആയിരുന്നു എനിക്കെതിരെ നടന്നത്.
പലരും എന്നെ വളരെ മോശമായ രീതിയിൽ ചിത്രീകരിച്ചാണ് സംസാരിക്കുന്നത് ഇവർക്കാർക്കും എന്നെ അറിയുക പോലുമില്ല. അവൾ ഇങ്ങനെയാണ് അവൾ അങ്ങനെയാണ് എന്നൊക്കെയാണ് പലരും പറയുന്നത്. ഇവർക്ക് ആർക്കും എന്നെ പരിചയമില്ല എന്നത് മറ്റൊരു സത്യം.
അതിലെല്ലാം ഉപരി എന്റെ ഫിസിക്കൽ അപ്പിയറന്‍സ് ആയിരുന്നു എല്ലാവരും കുറ്റം പറഞ്ഞത്. എന്നെ വിവാഹം കഴിച്ചതിന്റെ പേരിൽ പാവം പൃഥിയെ ഒരുപാട് ക്രൂശിച്ചു എന്ന് പറയുന്നതാണ് സത്യം.
ഞാനാണെങ്കിൽ ഇതൊന്നും അറിയുന്നുമില്ല ഞാൻ നേരെ വിവാഹം കഴിഞ്ഞ് ജോലിക്കായി പോവുകയായിരുന്നു ചെയ്തത്. ഇത്രയും ആഴത്തിൽ ഒരു സൈബർ ആക്രമണം നടക്കുമെന്നും അത് ഇത്രയും മോശമായിരിക്കും എന്നും ഞാൻ വിചാരിച്ചതുമില്ല.
വിവാഹം ഒരുപാട് ആർഭാടമായി നടത്തണമെന്ന് എനിക്കും പ്രിത്വിക്കും താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ വീട്ടുകാരുടെ നിർബന്ധം കൊണ്ട് മാത്രമാണ് അങ്ങനെയെങ്കിലും വിവാഹം നടന്നത്. ഞങ്ങൾ ആഗ്രഹിച്ചത് രജിസ്റ്റർ മാരേജ് ആയിരുന്നു അതിന് രണ്ടു വീട്ടുകാരും സമ്മതിച്ചില്ല ഞാൻ എന്റെ വീട്ടിലെ ഒറ്റക്കുട്ടിയാണ്. അതുകൊണ്ട് തന്നെ അവര്‍ക്കും നല്ല രീതിയില്‍ വിവാഹം നടത്തണം എന്നുണ്ടായിരുന്നു.
നാല് വര്‍ഷത്തോളം വളാരെ രഹസ്യമായി ആണ് ഞങ്ങള്‍ ഞങ്ങളുടെ പ്രണയം കൊണ്ട് നടന്നത്. പ്രിത്വി എന്‍റെ ബോയ് ഫ്രണ്ട് ആണെന്നോ ഞാന്‍ പ്രിത്വിയുടെ ഗേള്‍ ഫ്രണ്ട് ആണെന്നോ ചുരുക്കം സുഹൃത്തുക്കള്‍ക്ക് ഒഴികെ ആരും അറിഞ്ഞിരുന്നില്ല.
വിവാഹ ശേഷം വളരെ മോശമായ ഭാഷയില്‍ അസഭ്യം ആയിരുന്നു തനിക്കെതിരെ ഒരു വിഭാഗം നടത്തിയത് . ഞാന്‍ ആരെന്നോ എന്തെന്നോ പോലും ആര്‍ക്കും അറിയുകയില്ല. വൃത്തികെട്ട കമെന്റുകള്‍ ,കൃത്യമായി പ്ലാന്‍ ചെയ്തു ഒരു വിഭാഗം നടത്തിയ ആക്രമണങ്ങള്‍ ആയിരുന്നു സോഷ്യല്‍ മീഡിയ യിലും മറ്റും തന്റെ രൂപത്തെയും അപമാനിച്ചു സംസാരിച്ചിരുന്നു.
ആ സമയത്തു നല്‍കിയ ഒരു അഭിമുഖത്തിന്റെ ക്ലിപ്പുകളും മറ്റും മോശമായ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടു. നമ്മള്‍ ഇങ്ങനെയാണ് എന്ന് ആളുകള്‍ അങ്ങ് തീരുമാനിക്കുകയാണ്. പിന്നെ ഒരു വിഭാഗത്തിന്റെ പ്രശ്നം കല്യാണം പറഞ്ഞില്ല എന്ന്. ഞങ്ങളുടെ രണ്ടു പേരുടെയും അച്ഛനമ്മമാരുണ്ട് ,പിന്നെ ആരോടാണ് പറയേണ്ടത്. സുപ്രിയ ചോദിക്കുന്നു. ഇത്രയും വേരുപ്പുണ്ടാകാന്‍ എന്താണ് തങ്ങള്‍ ചെയ്തത് എന്നും അവര്‍ ചോദിക്കുന്നു.
https://www.facebook.com/iamwithdhanyavarma/videos/1650782798747508/?app=fbl
ആ സമയത്ത് സിനിമ മേഖലയില്‍ നിന്ന് തന്നെ പ്രിത്വിരാജിനെതിരെ സംഘടിതമായ ചില ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഉണ്ടായതാണ് സുപ്രിയയക്കെതിരെയും ഈ സൈബര്‍ ആക്രമണം എന്ന് അന്ന് ഒരു ആരോപണം ഉണ്ടായിരുന്നു. പ്രിത്വിയെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ അന്നൊരു വിഭാഗം ശ്രമിച്ചിരുന്നു എന്നുള്ളതും വലിയ ഒരു സത്യം തന്നെയാണ്.