മലയാള സിനിമയിൽ ഒരുകാലത്ത് നടൻ സുകുമാരൻ വലിയതോതിൽ തന്നെ സെൻസേഷനലായി മാറിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളും സംസാരരീതികളും ഒക്കെ പലപ്പോഴും സിനിമക്കാർക്ക് ഇടയിൽ തന്നെ പലതരത്തിലുള്ള ശത്രുക്കളെ അദ്ദേഹത്തിനുണ്ടാക്കി കൊടുത്തിട്ടുണ്ട് എന്നതാണ് സത്യം. എന്ത് കാര്യവും മുഖത്ത് നോക്കി പറയുന്ന ഒരു പ്രകൃതമായിരുന്നു സുകുമാരന്റേത്..
ഇപ്പോൾ സുകുമാരൻ സുരേഷ് ഗോപിയോട് ദേഷ്യപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് ഓർമ്മിക്കുകയാണ് സംവിധായകനായ വിജി തമ്പി. ന്യൂ ഇയർ എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ ചില അനുഭവങ്ങളെ കുറിച്ചായിരുന്നു വിജി തമ്പി ഓർമിച്ച് എടുക്കുന്നത്.
സുരേഷ് ഗോപി ആ സമയത്ത് സിനിമയിലേക്ക് തുടക്കം കുറിച്ചിട്ടുള്ള സമയമാണ്. വളരെ കുറച്ച് റോളുകളിൽ മാത്രം അഭിനയിച്ചു നിൽക്കുന്ന ഒരു വ്യക്തി. സിനിമയുടെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തപ്പോഴാണ് ചില സംഭവങ്ങൾ അരങ്ങേറിയത്. സുരേഷ് ഗോപി ചെയ്യാനിരുന്ന റോൾ താൻ ചെയ്യാമെന്ന് സുകുമാരൻ ആദ്യമേ പറഞ്ഞത് വിജിതമ്പി ഓർമിക്കുന്നുണ്ട്. സുകുവേട്ടൻ അഞ്ചോ പത്തോ വർഷം മുൻപ് പറയുകയാണെങ്കിൽ ആ ഒരു റോൾ അദ്ദേഹം തന്നെ ചെയ്യുന്നതായിരിക്കും നല്ലത്. കാരണം ആ സമയത്ത് അദ്ദേഹത്തെക്കാൾ മികച്ച രീതിയിൽ റോൾ ചെയ്യാൻ മറ്റൊരാളും ഇല്ല എന്ന് മാത്രമല്ല ആ റോൾ അദ്ദേഹത്തിന് ആയിരുന്നു ഫിറ്റ്. എന്നാൽ ആ കാലഘട്ടത്തിൽ സുകുവേട്ടന്റെ ക്യാരക്ടർ ചിലപ്പോൾ പ്രേക്ഷകർക്ക് അംഗീകരിക്കാൻ സാധിക്കാത്ത അവസ്ഥ വരും എന്ന് താൻ പറഞ്ഞതായി വിജി തമ്പി ഓർക്കുന്നു.
സുരേഷ് ഗോപിയുടെ ക്യാരക്ടർ ചെയ്യാം എന്ന് താൽപര്യം സുകുമാരൻ പറഞ്ഞപ്പോൾ അതായിരുന്നു ആദ്യം വിജിതമ്പി പറഞ്ഞത് എന്ന് അദ്ദേഹം പറയുന്നു. എന്നാൽ അപ്പോഴും സുകുമാരൻ സമ്മതിക്കാൻ തയ്യാറായിരുന്നില്ല നമ്മൾ അഭിനയിച്ച് കാണിക്കില്ലെ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അങ്ങനെ അദ്ദേഹം നിരാശനായി എങ്കിലും തനിക്ക് പറഞ്ഞു വച്ച് വേഷം ഭംഗിയായി ചെയ്തു
സുരേഷ് ഗോപിയുടെ കഥാപാത്രം ആത്മഹത്യ ചെയ്യുന്ന രംഗമാണ് ഉള്ളത്. സുകുമാരനും സിദ്ധിഖും കുഞ്ചനുമൊക്ക പോലീസ് ഓഫിസർമാർ ആണ് ഉർവ്വശിയും ജയറാമും ഉൾപ്പടെ ഉള്ള ഒരു വലിയ രംഗമാണ് . ഒന്നൊന്നര പേജോളം വരുന്ന ഡയലോഗ് ആണ് ഈ രംഗത്തിൽ സുരേഷ് ഗോപി പറയേണ്ടത്. ആറോളം റീഹേഴ്സലുകൾ കഴിഞ്ഞപ്പോൾ സുരേഷ് നമുക്ക് എടുക്കാം എന്ന് ഞാൻ സുരേഷിനോട് പറഞ്ഞു. രാത്രി രണ്ടര മണിയോളം സമയമായിരുന്നു അപ്പോൾ തന്നെ. എനിക്ക് ഒരു റിഹേഴ്സൽ കൂടി വേണമെന്നാണ് സുരേഷ് ഗോപി അപ്പോൾ തന്നോട് ആവശ്യപ്പെട്ടത്. അതോടെ എല്ലാവർക്കും ദേഷ്യം തോന്നി തുടങ്ങിയിരുന്നു.
തന്റെ കഥാപാത്രം കൂടുതൽ നന്നാക്കണമെന്നാണ് സുരേഷിന് അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നത് ഏറ്റവും കൂടുതൽ ദേഷ്യം തോന്നിയത് സുകുവേട്ടനാണ് ഇവൻ ആരാണ് കുറെ നേരമായല്ലോ ഇവൻ ഉണ്ടാക്കാൻ തുടങ്ങിയിട്ട് ശിവാജി ഗണേശൻ ആണെന്നാണോ ഇവന്റെ വിചാരം എന്നൊക്കെ സുകുവേട്ടൻ അബദ്ധത്തിൽ പറഞ്ഞു പോയി. എന്നാൽ ഇത് കേട്ട് സുരേഷിനെ സങ്കടം വന്നു സുരേഷ് പെട്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അടുത്ത മുറിയിലേക്ക് പോയി. ഇത് കണ്ടു ഞാൻ ഞെട്ടിപോയി കാരണം ഇത്രയും ആർട്ടിസ്റ്റുകളെ ഒന്നിച്ചു ഇൻ കിട്ടില്ല എല്ലാവരും തിരക്കുളളവരാണ്.
ഉർവശിയും ജയറാമുമൊക്കെ ആ സമയത്ത് തിരക്കിൽ നിൽക്കുന്ന സമയമാണ്. ഇനി എല്ലാവരെയും ഒരുമിച്ചു കിട്ടുക എന്നത് അതിലേറെ ബുദ്ധിമുട്ട്. സമയം ഒരുപാട് ആയി എനിക്ക് മുറിയിൽ പോകണം എന്ന് വാശിപിടിച്ചുകൊണ്ട് സുകുവേട്ടനും നിൽക്കുകയാണ്.
അവസാനം സുകുമാരനോട് അടുത്ത സൗഹൃദമുള്ള നടൻ കുഞ്ചൻ അദ്ദേഹത്തോട് ശാസനയോടെ പറഞ്ഞു ഡാ സുകു നീ കാണിച്ച പോക്രിത്തരമാണ് അവൻ പുതിയ പയ്യനാണ്. നീ മലയാളത്തിലെ ഒരു അറിയപ്പെടുന്ന നടനല്ലേ നീ പോയി സോറി പറഞ്ഞു വിളിച്ചു കൊണ്ട് വാ എന്ന് .പെട്ടന്ന് അബദ്ധം മനസിലായ സുകുവേട്ടൻ സുരേഷ് ഗോപിയുടെ അടുത്ത് ചെന്ന് ക്ഷമിക്കെടാ എന്നൊക്കെ പറഞ്ഞ് എഴുന്നേൽപ്പിക്കുകയായിരുന്നു. അങ്ങനെ കണ്ണുതുടച്ച് സുരേഷ് ഗോപി മേക്കപ്പ് ചെയ്ത വീണ്ടും വന്നു എന്നും വിജിതമ്പി പറയുന്നു.