തന്നെ രജനികാന്തിന്റെ നായികയാക്കാത്തതിന്റെ കാരണം കേട്ടപ്പോൾ ഞെട്ടിപ്പോയി – സുകന്യ പറഞ്ഞത്

3114

രജനിക്കൊപ്പം മാത്രം അഭിനയിക്കാൻ സാധിക്കാതെ പോയതിന്റെ കാരണം ഇതാണ്

90 കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയായിരുന്നു നടി സുകന്യ. ഒരു നടി എന്നതിലുപരി മികച്ച ഒരു നർത്തകി എന്ന നിലയിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. തമിഴ്നാട്ടുകാരിയായ സുകന്യ അഭിനയത്രി എന്നതിലുപരി ഒരു കമ്പോസർ ആയും വോയിസ് ആർട്ടിസ്റ്റായും ഒക്കെ ശ്രദ്ധ നേടിയിട്ടുണ്ട്.

ADVERTISEMENTS
   

1991 ഇൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ ആയിരുന്നു സുകന്യ അരങ്ങേറുന്നത്. ആദ്യ സിനിമ തന്നെ വലിയതോതിൽ തന്നെ ഹിറ്റായി മാറുകയും ചെയ്തു. തുടർന്ന് കൂടുതൽ അവസരങ്ങൾ നടിയെ തേടി എത്തുകയായിരുന്നു ചെയ്തത്.

ഏകദേശം 15 വർഷക്കാലമാണ് താരം തമിഴ്, മലയാളം, കന്നട, തെലുങ്ക് സിനിമകളിലെ മുൻനിര നടിയായി തിളങ്ങിയത്. മലയാളത്തിൽ മമ്മൂട്ടി മോഹൻലാൽ ജയറാം തുടങ്ങിയ താരങ്ങൾക്കൊപ്പം മികച്ച വേഷങ്ങളിൽ സുകന്യ എത്തിയപ്പോൾ തമിഴിൽ ശരത് കുമാർ, സത്യരാജ്, രഘുവരൻ,കമലഹാസൻ വിജയകാന്ത്, പ്രഭു തുടങ്ങിയവർക്കൊപ്പം ആയിരുന്നു താരത്തിന് മികച്ച വേഷങ്ങൾ ലഭിച്ചിട്ടുള്ളത്.

READ NOW  മമ്മൂട്ടി ഒരു സ്ത്രീകളുടെയും പുറകെ പോയിട്ടില്ല -ഞാനും മമ്മൂട്ടിയും തമ്മിൽ സാമ്യതകൾ ഏറെ - സന്തോഷ് വർക്കിയുടെ വാക്കുകൾ

അടുത്ത ഒരു അഭിമുഖത്തിൽ രജനീകാന്തിനെ കുറിച്ച് സുകന്യ തുറന്നു പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ 15 വർഷമായി മുൻനിര നടി എന്ന നിലയിൽ വിശ്രമമില്ലാതെ ഒരുപാട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. എന്നാൽ തനിക്ക് രജനീകാന്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടില്ല.

തമിഴിലെ എല്ലാ നടന്മാർക്കും ഒപ്പം അഭിനയിക്കാൻ തനിക്ക് സാധിച്ചു. പക്ഷേ രജനിയുടെ കൂടെ മാത്രം അഭിനയിക്കാൻ തനിക്ക് സാധിച്ചിരുന്നില്ല. ഒരിക്കൽ താൻ ഒരു ഷൂട്ടിംഗ് സ്പോട്ടിൽ നിൽക്കുന്ന സമയത്താണ് അവിടെ വച്ച് കെ എസ് രവികുമാറിനെ കാണുന്നത്. അദ്ദേഹം തന്നെ വഴക്കു പറയുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് താൻ രജനീകാന്തിന്റെ മുത്തു എന്ന സിനിമയിൽ അഭിനയിക്കാത്തത് എന്ന് ചോദിച്ചപ്പോൾ താൻ ഞെട്ടി പോവുകയായിരുന്നു ചെയ്തത്.   കാരണം തന്നോട് ആരും അങ്ങനെ ചോദിച്ചിട്ടില്ല. താന്‍ അത് പറഞ്ഞപ്പോള്‍ അല്ല നിങ്ങൾ നോ പറഞ്ഞു എന്ന് എന്നോട് ഒരാൾ പറഞ്ഞു എന്നും അദ്ദേഹം പറയുന്നു.

READ NOW  "എങ്ങനെ നല്ല ഭാര്യയാകാം" മുൻ ഭാര്യ കിരൺ റാവുവിനെ ഉപദേശിക്കാൻ പോയ അമീറിന് അവർ നൽകിയ മറുപടി ഇങ്ങനെ

അപ്പോൾ ഞാൻ ശരിക്കും ഞെട്ടിയിരുന്നു. രജനി അഭിനയിച്ച സുപ്പര്‍ ഹിറ്റ് ചിത്രം  മുത്തു എന്ന സിനിമയിലേക്ക് തന്നെ ക്ഷണിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ആ സിനിമ താൻ വേണ്ട എന്ന് വെച്ചു എന്ന് അദ്ദേഹം അറിഞ്ഞു എന്നും പറയുന്നു. അങ്ങനെയൊരു സംഭവം താൻ അറിഞ്ഞിട്ടു പോലുമുണ്ടായിരുന്നില്ല. രജനിക്കൊപ്പം മാത്രം എന്തുകൊണ്ട് തനിക്ക് അഭിനയിക്കാൻ പറ്റിയില്ലെന്ന് പലതവണ ചിന്തിക്കുമായിരുന്നു. അവസരം വന്നിട്ട് അത് എടുക്കാതെ ഇരുന്നുവെന്ന് അവർ കരുതിയതാണ് സംഭവം എന്ന് പിന്നീട് തനിക്ക് മനസ്സിലാക്കാൻ സാധിച്ചു.

പക്ഷെ അതെങ്ങനെ സംഭവിച്ചു എന്ന് ഇന്നും തനിക്ക് അറിയില്ല എന്നും സുകന്യ അന്ന് പറഞ്ഞിരുന്നു. സിനിമയില്‍ ലഭ്യമായ എല്ലാ ചാന്‍സുകളും താന്‍ ഉപയോഗിച്ചിട്ടുണ്ട് ഇത്രയും വലിയ ഒരവസരം വന്നാല്‍ തീര്‍ച്ചയായും ഉപയോഗിച്ചേനെ. മുത്തുവില്‍ പിന്നീടു മീനയാണ് നായികയായി അഭിനയിച്ചത്. ആ വേഷം അവര്‍ നന്നായി ചെയ്യുകയും ചെയ്തിരുന്നു. അത്രയും മെച്ചപ്പെടുത്താന്‍ തനിക്ക് ആകുമോ എന്നും അറിയില്ല എനും സുകന്യ പറഞ്ഞിരുന്നു.

READ NOW  തന്നെപ്പോലെയുള്ള നടിമാരെ വെറും ചരക്കുകൾ ആയി കാണരുത്- സംവിധായകനെതിരെ രൂക്ഷ വിമർശനവുമായി തമന്ന

അതിനു ശേഷം ഇന്നേ വരെ ഒരു രജിനികാന്ത് ചിത്രത്തിലും സുകന്യ പിന്നീടു നായികയായി അഭിനയിച്ചിട്ടില്ല എന്നതും ഒരു വസ്തുതയാണ്.

ADVERTISEMENTS