മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തകർത്തഭിനയിച്ച മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രങ്ങളിൽ മികച്ചു നിൽക്കുന്ന ചിത്രമാണ് ഭൂതക്കണ്ണാടി. മമ്മൂട്ടിയെ കൂടാതെ ശ്രീലക്ഷ്മി കലാഭവൻ മണി റിസബാവ എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച ചിത്രം. ലോഹിതദാസ് എന്ന ജീനിയസ് തിരക്കഥ കൃത്തിന്റെ ആദ്യ സംവിധാന സംരംഭം.
ചിത്രം ബോക്സ്ഓഫീസിൽ വലിയ പ്രകടനം കാഴ്ച വച്ചില്ല എങ്കിലും മലായാളത്തിലെ ഏറ്റവും മികച്ച ക്ലാസ്സിക് ചിത്രങ്ങളിൽ ഒന്നായി ഇന്നും അറിയപ്പെടുന്നു.ദേശീയ പുരസ്‌ക്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും ഫിലിം ഫെയർ പുരസ്‌ക്കാരവും മിൿച സ്ക്രിപ്റ്റിനുള്ള പദ്മരാജൻ പുരസ്‌ക്കാരം അങ്ങനെ നിരവധി പുരസ്ക്കാരം നേടിയ ഈ ചിത്രത്തിൽ നായികയായി ആദ്യം പരിഗണിച്ചത് നടി സുകന്യയെ ആയിരുന്നു.
ചിത്രത്തിൽ അഭിനയിക്കാം എന്ന് വാക്ക് പറഞ്ഞു അഡ്വാൻസും വാങ്ങി ഷൂട്ടിങ്ങിനു എത്തിയ സുകന്യ സെറ്റിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു എന്ന് നിർമ്മാതാവ് കിരീടം ഉണ്ണി പറഞ്ഞിരുന്നു. ആ സമയത്തു സുകന്യ വളരെ തിരക്കുള്ള മുൻനിര നടിയാണ്. സുകന്യയുടെ വീട്ടിലെത്തിയാണ് തങ്ങൾ ചിത്ത്രതിൽ അഭിനയിക്കാൻ ക്ഷണിച്ചത്. അവർ സമ്മതിക്കുകയും അഡ്വാൻസ് മേടിക്കുകയും ചെയ്തു അത് കൂടാതെ ഷൂട്ടിംഗ് ദിവസം രാവിലെ തന്നെ അവർ ഷൂട്ടിംഗ് സെറ്റിൽ എത്തിയിരുന്നു.
രാവിലെ മുതൽ ഷൂട്ടിങ്ങിനുള്ള കാര്യങ്ങൾ എല്ലാം തുടങ്ങിയിരുന്നു എന്നാൽ വൈകുന്നേരമായപ്പോൾ അപ്രതീക്ഷിതമായി സുകന്യ വന്നു പറഞ്ഞു ഈ സിനിമയിൽ താൻ അഭിനയിക്കുന്നില്ല. കാരണം തിരക്കിയപ്പോൾ ആദ്യം അവർ പറഞ്ഞത് ചിത്രത്തിൽ തനിക്കായുള്ള വസ്ത്രം ഇഷ്ടപ്പെട്ടില്ല. ബ്ലൗസും തോർത്തും മുണ്ടുമൊക്കെ ഇട്ടു അഭിനയിക്കണമെന്നും അത്തരം വേഷങ്ങൾ ചെയ്യാൻ താല്പര്യമില്ല. എന്നും പറഞ്ഞു കൊണ്ടാണ് അവർ സെറ്റിൽ നിന്ന് പോയത്.
എന്നാൽ പിന്നീട് കാര്യങ്ങൾ വിശദമായി അന്വോഷിച്ചപ്പോളാണ് മനസിലാകുന്നത് സുകന്യ സിനിമയിൽ നിന്ന് പിന്മാറിയതിനു കാരണം മമ്മൂട്ടി ആണ് ചിത്രത്തിൽ നായകനായി ഉള്ളത് കൊണ്ടാണ് എന്ന് അപ്പോളാണ് അവർ മമ്മൂട്ടിയാണ് നായകനായി ഉള്ളത് എന്ന് അറിഞ്ഞത്. മുൻപൊരിക്കൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്തു ഇരുവരും തമ്മിൽ വലിയ തർക്കമുണ്ടായി എന്നും അങ്ങനെ മമ്മൂട്ടിയുമായി അവർ മിണ്ടാതായതാണ് ചിത്രത്തിൽ നിന്ന് പിന്മാറാൻ കാരണം എന്നുമാണ് കിരീടം ഉണ്ണി പറഞ്ഞത്.