വളരെ ചെറുപ്രായം മുതൽ മലയാളികളുടെ കൺമുന്നിൽ ഈ പെൺകുട്ടിയുണ്ട്. മധുരമനോഹരമായ സ്വരമാധുരിയാൽ തെന്നിന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്ടം കവർന്ന പ്രതിഭ, സുജാത മോഹൻ പ്രശസ്ത ഗായിക സുജാത. പന്ത്രണ്ടാമത്തെ വയസ്സിലാണ് മലയാള സിനിമയിൽ സുജാത പാടി തുടങ്ങുന്നത്, പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു. ഇപ്പോൾ താരം തന്റെ ബാല്യ കാലത്തെ ഒരു ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്.
ചെറുപ്രായം തൊട്ടേ സംഗീത വാസന പ്രകടിപ്പിച്ചിരുന്ന സുജാത എട്ടാം വയസ്സിൽ കലാഭവനിൽ ചേർന്നതാണ് ജീവിതത്തിൽ വന്ന വിജയകരമായ മാറ്റം. കലാഭവൻ സ്ഥാപകൻ ആബേലച്ചൻ രചിച്ച് പുറത്തിറക്കിയ ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെയാണ് സുജാതയുടെ മധുര ശബ്ദം ആദ്യം മലയാളി കേട്ടത്. പത്താം വയസ്സിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയ സുജാത, ഒൻപത് വയസ്സു മുതൽ ഗാനഗന്ധർവ്വൻ യേശുദാസിനൊപ്പം ഗാനമേളകളിൽ പാടി അങ്ങനെ രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് കുഞ്ഞു വാനമ്പാടി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.
https://www.instagram.com/p/CPxIquvLJ2u
സുജാത ചലച്ചിത്ര രംഗത്തേക്കു വന്നത് ‘ടൂറിസ്റ്റ് ബംഗ്ലാവ്’ (1975) എന്ന ചിത്രത്തിനു പിന്നണി പാടിയാണ് . ഓ.എൻ.വി. കുറുപ്പ് എഴുതി എം.കെ. അർജ്ജുനൻ മാസ്റ്റർ ഈണമിട്ട ‘കണ്ണെഴുതി പൊട്ടു തൊട്ട്’ എന്ന ഗാനമാണ് സുജാത ആദ്യമായി പാടിയ സിനിമാഗാനം. പഠിക്കുന്നതിനായി സിനിമാപിന്നണി ഗാനമേഖലയിൽ നിന്നും വിട്ടുനിന്ന സുജാത പിന്നീട വിവാഹ ശേഷമാണ് സജീവമായത്. മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നിരവധി തവണ നൽകി കേരളം തമിഴ്നാട് സർക്കാരുകൾ സുജാതയെ ആദരിച്ചിട്ടുണ്ട്. അമ്മയുടെ വഴിയെ സുജാതയുടെ മകൾ മകൾ ശ്വേത മോഹനും സംഗീതലോകത്തേക്ക് എത്തിയതോടെ മലയാളികളുടെ ഏറ്റവും പ്രീയപ്പെട്ട സംഗീത കുടുംബമാണ് സുജാതയുടേത്.