ഒരു നന്ദി വാക്ക് പോലും അയാൾക്ക് വേണ്ട. എന്തൊരു മനുഷ്യനാണ്, സുരേഷ് ഗോപിയെക്കുറിച്ച് തന്റെ അനുഭവം പറഞ്ഞു സുധീർ

575

കൊച്ചി രാജാവ്,സി ഐ ഡി മൂസ അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ശ്രദ്ധ നേടിയ നടനാണ് സുധീർ. ഒരുപാട് സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന സിനിമയാണ് സുധീറിന് ഒരു കരിയർ ബ്രേക്ക് നൽകിയത്.ജീവിതത്തിലെ ഒരു വലിയ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യേണ്ട സാഹചര്യം സുധീറിന് ഉണ്ടായിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാം.

ക്യാൻസർ രോഗം അദ്ദേഹത്തിന്റെ ജീവിതത്തെ കാർന്ന് തിന്നു തുടങ്ങിയപ്പോൾ വളരെ ധൈര്യത്തോടെ അദ്ദേഹം തന്നെ ജീവിതത്തെ നേരിടുകയായിരുന്നു ചെയ്തത്.തനിക്കു ഈ രോഗം പിടിപെടാനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.അമിതമായ എക്സിർസൈസും പ്രോടീൻ ഉപയോഗവും ആണ് ഇതിനു വഴിവച്ചതെന്നും അദ്ദേഹം പുതു തലമുറയെ ഓർമപ്പെടുത്തുന്നു.

ADVERTISEMENTS
   

ജീവിതത്തിലേക്ക് തിരികെ അദ്ദേഹം ധൈര്യപൂർവ്വം നടന്നു വന്നപ്പോൾ പലയാളുകൾക്കും അത് വലിയൊരു പ്രചോദനമായിരുന്നു നൽകിയത്. ഇപ്പോഴിതാ അമൃത ടി വിയിലെ പടം നേടാം പണം നേടാം എന്ന പരിപാടിയിൽ എം ജി ശ്രീകുമാറിനോടൊപ്പം പങ്കെടുക്കവെയാണ് അദ്ദേഹം ജീവിതത്തിലെ ചില പ്രതിസന്ധിഘട്ടങ്ങളെ കുറിച്ച് തുറന്നു പറയുന്നതും അത് മാധ്യമ ശ്രദ്ധ നേടുന്നതും.

താൻ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് ഒരു ആക്ടർ എന്ന നിലയിൽ പലരും വന്നു സഹായങ്ങൾ നല്കുന്നുണ്ടായിരുന്നു . ഒരാൾ തന്നെ ഫോണിൽ വിളിച്ച് എന്ത് കാര്യമുണ്ടെങ്കിലും പറയണമെന്നും എന്താവശ്യമുണ്ടെങ്കിലും പണം ചോദിക്കണമെന്നും പറഞ്ഞിരുന്നു.

ആ സമയത്ത് തന്നെ കാണാൻ പല ആളുകളും വന്നിരുന്നു എന്നാൽ ഈ ഫോൺ വിളിച്ച് ആളിനെ തനിക്കറിയില്ലായിരുന്നു അയാളുടെ നമ്പർ പോലും തന്റെ കയ്യിൽ ഉണ്ടായിരുന്നില്ല എന്നാൽ എന്ത് ആവശ്യവും പണത്തിന്റെത് തന്നെ വിളിച്ച് അറിയിക്കണം എന്നാണ് അയാൾ പറഞ്ഞത് മാത്രമല്ല തനിക്ക് വേണ്ടി സഹായങ്ങൾ ചെയ്യുകയും ചെയ്തിരുന്നു.

അത് മറ്റാരുമായിരുന്നില്ല മലയാള സിനിമയിലെ ആക്ഷൻ ഹീറോയായ സുരേഷ് ഗോപിയായിരുന്നു. തനിക്ക് അതിനുമുൻപ് അദ്ദേഹത്തെ അറിയില്ല. അദ്ദേഹത്തിന്റെ നമ്പർ പോലും തന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.

പിന്നീട് ഒരിക്കൽ താൻ അമ്മ മീറ്റിങ്ങിൽ സുരേഷ് ഗോപിയെ കണ്ടു. തനിക്ക് ചെയ്തു തന്ന സഹായത്തിന് ഒരു നന്ദി പറയാൻ വേണ്ടി ഞാൻ അദ്ദേഹത്തിന്റെ അരികിലേക്ക് പോയപ്പോൾ തന്നെ ഒന്നു നോക്കി ചിരിച്ചതിനു ശേഷം തനിക്ക് പറയാനുള്ള അവസരം പോലും നൽകാതെ അദ്ദേഹം നടന്നു പോവുകയായിരുന്നു ചെയ്തത്.

ഞാൻ അപ്പോൾ ചിന്തിച്ചു ഇയാൾ എന്തൊരു മനുഷ്യനാണ് എന്ന്. ചെയ്ത് തന്ന സഹായങ്ങൾക്ക് നന്ദി പറയാൻ വേണ്ടിയാണ് ഞാൻ ചെന്നത് എന്നാൽഒന്ന് നോക്കുക പോലും ചെയ്യാതെ അദ്ദേഹം പോവുകയായിരുന്നു ചെയ്തത് ഇങ്ങനെ സഹായം ചെയ്യുന്ന ആളുകൾ കുറവാണ് എന്നും സുധീർ പറയുന്നുണ്ട്. സുധീറിന്റെ വാക്കുകൾ വളരെ വേഗം ആളുകൾ ഏറ്റെടുക്കുന്നുണ്ട്.

ADVERTISEMENTS