അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഇന്ന് ആളുകള്‍ എന്നെ കാണുന്ന രീതി തന്നെ മാറിയേനെ വെളിപ്പെടുത്തി സുചിത്ര നായര്‍

159

 

സീരിയലുകളിലൂടെ സിനിമയിലെത്തിയിട്ടുള്ള നിരവധി താരങ്ങൾ ഉണ്ട്. അത്തരത്തിൽ ഒരു താരമാണ് സുചിത്ര നായരും. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന സീരിയലിലെ പത്മിനി എന്ന കഥാപാത്രമായി പ്രേക്ഷകരെ ഞെട്ടിച്ച സുചിത്ര പിന്നീട് സിനിമയിലേക്ക് മാറുകയായിരുന്നു ചെയ്തത്.

ADVERTISEMENTS
   

പത്മിനി എന്ന കഥാപാത്രത്തെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. മലയാളിത്തം തുളുമ്പി നിൽക്കുന്ന സൗന്ദര്യവും നീണ്ട കണ്ണുകളും ഉള്ള പത്മിനിയെ ആരാധകർ ഇഷ്ടപ്പെട്ടിരുന്നു.ആ സീരിയലില്‍  വില്ലത്തിവേഷമാണെങ്കിൽ പോലും വലിയ ആരാധകനിരയായിരുന്നു നടിക്ക് സ്വന്തമായി ഉണ്ടായിരുന്നത്. വാനമ്പാടി എന്ന സീരിയൽ അവസാനിച്ചതിനു ശേഷമാണ് ബിഗ് ബോസ് മത്സരത്തിൽ മത്സരാർത്ഥിയായി താരം എത്തുന്നത്.

ഏഷ്യാനെറ്റിന്റെ ബിഗ്ബോസ് സീസണിലൂടെ എത്തിയ സുചിത്രയെ   ലിജോ ജോസ് പല്ലിശ്ശേരി ശ്രദ്ധിക്കുന്നതും  തന്റെ ഏറ്റവും പുതിയ ചിത്രമായ മോഹൻലാൽ ചിത്രം മലക്കോട്ടൈ വാലിബനിലേക്ക് നടിയെ കാസ്റ്റ് ചെയ്യുകയുമായായിരുന്നു.

ചിത്രത്തില്‍  മികച്ച പ്രകടനം തന്നെ താരം  കാഴ്ച വച്ചിരുന്നു. വളരെ കുറച്ചു സമയം മാത്രമേ ഉള്ളൂ എങ്കിലും മാതംകി എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടി  എന്നതാണ് സത്യം. ഇപ്പോൾ ഇതാ ചിത്രത്തിൽ മോഹൻലാലും ഒത്തുള്ള ഒരു രംഗത്തെക്കുറിച്ചാണ് താരം പറയുന്നത്.

ചിത്രത്തിൽ കോസ്റ്റ്യൂം ടെസ്റ്റ് നടത്തിയിരുന്നു. എന്നാൽ ആ സമയത്ത് നൽകിയ വസ്ത്രം ആയിരുന്നില്ല ഷൂട്ടിന് ചെന്നപ്പോൾ നൽകിയത്. ആ വസ്ത്രം കണ്ടപ്പോൾ താൻ വല്ലാതെ ആയി . ആ വസ്ത്രത്തിൽ താൻ കംഫർട്ടബിൾ അല്ല എന്ന കാര്യം പാപ്പച്ചൻ വഴി ലിജോയെ  അറിയിച്ചു.

അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി തന്നെ ഞെട്ടിക്കുകയാണ് ചെയ്തത്. ഇവിടെ ശരീരം കാണിക്കുവാൻ വേണ്ടി ആരും വസ്ത്രം ധരിക്കേണ്ട ആവശ്യമില്ല എന്നും സുചിത്രയ്ക്ക് കംഫർട്ടബിൾ അല്ല എങ്കിൽ വസ്ത്രം മാറ്റി കൊടുക്കുവാനും ആയിരുന്നു നിർദ്ദേശിച്ചത്.

പിന്നീട്  നൽകിയ വസ്ത്രം ധരിക്കാൻ ഞാൻ തയ്യാറായി. കാരണം കൈ മാത്രം  പോലും പുറത്ത് കാണിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞാൽ താനാ കഥാപാത്രത്തിനോട് ചെയ്യുന്ന ഒരു തെറ്റായിരിക്കും.

എന്നാൽ അവർ എനിക്ക് ആദ്യം നൽകിയ കോസ്റ്റ്യൂം ആയിരുന്നു ഞാൻ ധരിക്കുന്നത് എങ്കിൽ എന്നെ ആളുകൾ കാണുന്ന രീതി തന്നെ മാറിപ്പോയേനെ. എനിക്കത് കംഫർട്ടബിൾ അല്ല എന്ന് ഉറപ്പിച്ചു പറഞ്ഞേ പറ്റൂ എന്ന ഒരു ഘട്ടത്തിലാണ് ഞാൻ അതിനെക്കുറിച്ച് സംസാരിച്ചത്. ഒരു കഥാപാത്രത്തിന്റെ  വസ്ത്രം അല്ല  ലിജോയ്ക്ക് പ്രധാനം അദ്ദേഹത്തിനു  ആർട്ടിസ്റ്റിൽ നിന്നും വേണ്ടത് അവരുടെ  പെർഫോമൻസ് ആണ്.

ADVERTISEMENTS