‘അമ്മമാർ തന്നെ മകളെ കൊണ്ട് പോയിട്ട് എന്റെ മോൾ അതിനൊക്കെ ഓക്കേ ആണെന്നു പറയാറുണ്ട് – കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ശ്രുതി രജനികാന്ത് പറഞ്ഞത്

74

ഫ്ലവേഴ്സ് സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ താരമാണ് ശ്രുതി രജനീകാന്ത്. സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും താരം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ചാണ് ശ്രുതി സംസാരിക്കുന്നത്. കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടോന്ന് ചോദിച്ചപ്പോൾതീർച്ചയായും അത്തരം അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

ആദ്യ സമയങ്ങളിൽ താൻ ഇതിനെതിരെ വലിയ രീതിയിൽ റിയാക്ട് ചെയ്യുമായിരുന്നു. പിന്നെ എനിക്ക് മനസ്സിലായി ഞാൻ ഒരാൾ മാത്രം റിയാക്ട് ചെയ്തിട്ട് ഇതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല എന്ന്. ഇതിന് രണ്ടു വശങ്ങളുണ്ട് ഒന്നാമത്തെ വശം എന്നത് ഇതിന് സമ്മതമായി അങ്ങോട്ട് ചെല്ലുന്ന ആളുകളുണ്ട്. ചില അമ്മമാർ തന്നെ എന്റെ മോൾ ഇതിന് ഒക്കെയാണ് എന്ന് പറഞ്ഞുകൊണ്ട് അങ്ങോട്ട് ചെല്ലാറുണ്ട്. ഞങ്ങള്‍ക്ക് കുഴപ്പമില്ല ഞങ്ങള്‍ ഇതിനൊക്കെ ഓക്കേ ആണ് എന്ന് പറയുന്നവര്‍ ഉണ്ട് .

ADVERTISEMENTS
   

അപ്പോൾ നമുക്ക് ഒരു പുരുഷ സമൂഹത്തെ മാത്രം ഇക്കാര്യത്തിൽ കുറ്റം പറയാൻ പറ്റില്ല. തനിക്ക് നേരിട്ട് അറിയാവുന്നതാണ് അത്തരം കേസുക ഉണ്ട് എന്നും അങ്ങോട്ട് പോകാൻ താല്പര്യം ആയിട്ടുള്ള ആളുകളുള്ള സാഹചര്യത്തിൽ നമുക്ക് ഇതിനെക്കുറിച്ച് ഒന്നും പറയാൻ സാധിക്കില്ല നമുക്ക് ഇങ്ങനെ ഒരു പ്രശ്നം വരികയാണെങ്കിൽ റിയാക്ട് ചെയ്യാം എന്ന് മാത്രമേ ഉള്ളൂ. എന്നും ശ്രുതി പറയുന്നു.

നമുക്ക് ജീവിതത്തിൽ എന്ത് വേണം നമ്മളെ നമ്മൾ എവിടെ കാണാൻ ആഗ്രഹിക്കുന്നു എന്നതാണ്. എനിക്ക് ജീവിതത്തിൽ പ്രശസ്തിയും അംഗീകാരവുമൊക്കെ കിട്ടുന്നതിനായി ഇതൊക്കെ ചെയ്യണം എന്നത് അംഗീകരിക്കാം ആവില്ല പ്രശസ്തിയും അംഗീകാരവും ആഗ്രഹിക്കുന്നില്ല എന്നല്ല കിടന്നുറങ്ങുമ്പോൾ ഒരു കുത്തൽ ഉണ്ടാവരുത്. ഞാൻ ഇങ്ങനെ ഉള്ള ഒരു ആളാണല്ലോ എന്ന തോന്നൽ വരാൻ പാടില്ല അതാണ് എന്റെ ആഗ്രഹം. എന്നോട് തുടക്കത്തിൽ തന്നെ ചിലർ പറയാറുണ്ട് സ്ക്രിപ്റ്റ് കേട്ടതിനു ശേഷം ഓക്കേ ആണേൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന് പറഞ്ഞാൽ മതിയെന്ന്.

ഞാൻ അപ്പോൾ അവരോട് പറയും വെറുതെ എനിക്ക് സമയം കളയാൻ ഇല്ല എന്ന്. എനിക്ക് അങ്ങനെ ഒരു അവസരം വേണ്ട എന്റെ ക്യാരക്ടർ അങ്ങനെയല്ല ഞാൻ നല്ല വിദ്യാഭ്യാസമുള്ള ഒരു പെൺകുട്ടിയാണ്. നല്ല ഒരു കുടുംബത്തിൽ നിന്നും വരുന്ന പെൺകുട്ടിയാണ്. എന്താണെങ്കിലും മൂന്നുനേരം എനിക്ക് ഭക്ഷണം തരാനുള്ള വകയൊക്കെ എന്റെ തന്തപ്പടി ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് അത്തരം ഒരു രീതിയിലേക്ക് പോയി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല. കുറെ ആളുകൾ വന്ന എന്റെ അരികിൽ നിന്ന് സെൽഫി എടുക്കണം എന്ന ആഗ്രഹം എനിക്കില്ല.

ADVERTISEMENTS
Previous articleബിക്കിനി വേഷങ്ങളിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി പേളി മാണി
Next articleആ വലിയ നന്മ ചെയ്തിട്ട് മോഹൻലാൽ പറഞ്ഞത് ഇത് ആരും അറിയരുത് എന്നാണ് – എന്തിനാണ് ഒളിക്കുന്നത് സംഭവം ഇങ്ങനെ: ശാന്തിവിള ദിനേശ്