2004 ൽ സഞ്ചാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്കെത്തിയ നടിയാണ് ശ്രുതി മേനോൻ , പിന്നീട് നിരവധി മലയാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം ഒരു മികച്ച ടെലിവിഷൻ അവതാരകയും കൂടി ആണ്. ശ്രുതിയുടെ അച്ഛനും മുംബൈയിൽ സെറ്റിൽ ആയ മലയാളികൾ ആണ്. ശ്രുതി ജനിച്ചതും മുംബൈയിൽ ആണ്. താരം ഇപ്പോൾ ഒരു ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.മലയാളത്തിൽ ശ്രുതി നായികയായി എത്തിയ കിസ്മത് എന്ന ചിത്രം വലിയ ചർച്ചയായിരുന്നു. അതിലെ അഭിനയത്തിന് ഫിലിം മികച്ച നടിക്കുള്ള ഫെയർ അവാർഡിൽ താരം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. കൂടാതെ ചിപ്പിഹൂ,കുമാരി,തത്സമയം ഒരു പെൺകുട്ടി ഇലക്ട്ര അങ്ങനെ നിരവധി ചിത്രങ്ങ ളിൽ താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ ചർച്ചയാകുന്നത് കുറച്ചു ദിവസം മുൻപ് ശ്രുതി മേനോൻ നൽകിയ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ്. മലയാളത്തിലെ വളരെ സീനിയർ ആയ ഒരു പ്രമുഖ നടനിൽ നിന്ന് തനിക്ക് കാസ്റ്റിംഗ് കൗച് നേരിട്ടിട്ടുണ്ട് എന്നാണ് ശ്രുതി മേനോൻ പറയുന്നത്. വളരെ മോശമായി അദ്ദേഹം തന്നെ സമീപിച്ചു എന്നും തന്നോട് അയാളുടെ ലൈം,ഗി,ക ആവശ്യങ്ങൾ തുറന്നു ചോദിച്ചിട്ടുണ്ട് എന്നും നിനക്കെന്താണ് ഇത്ര നാണം എന്ന രീതിയിൽ .
അവർക്ക് നമ്മളെ കുറിച്ച് ഒരു മുൻധാരണ തന്നെയുണ്ട് എന്തെന്നാൽ ഈ പെൺകുട്ടി വളരെ മോശം ആയ സ്വഭാവം ഉള്ള പെൺകുട്ടിയാണ്. പിന്നെ അവരുടെ സിനിമയായതു കൊണ്ട് തന്നെ അവർ അതിൽ അഭിനയിക്കാൻ വരുന്ന പെൺകുട്ടികളെ അത് ഇനി താനല്ല മറ്റാരായാലും അത് അവരുടെ പ്രോപ്പർട്ടി ആണ് എന്നുള്ള രീതിയിൽ പെൺകുട്ടികളെ ഒരു പ്രോപ്പർട്ടി ആയാണ് കാണുന്നത് എന്ന് ശ്രുതി മേനോൻ പറയുന്നു.
നിനക്കെന്തിനാണ് ഇത്ര നാണം എന്നൊക്കെ വളരെ പബ്ലിക്കായി മൈക്കിലൂടെ സെറ്റിൽ വച്ച് പോലും സംവിധായകൻ ചോദിച്ചിട്ടുണ്ട്. അങ്ങനെ അവരുടെ ആഗ്രഹങ്ങൾ നടന്നില്ലേൽ നമ്മളെ ഹരാസ് ചെയ്യുമെന്ന് ശ്രുതി മേനോൻ പറയുന്നു. ഏത് ചിത്രത്തിന്റെ സെറ്റിൽ എന്നോ ഏതാണ് ആ പോപ്പുലർ ആയ മലയാളം നടൻ എന്നോ താരം വെളിപ്പെടുത്തിയിട്ടില്ല.
ഇത്തരത്തിൽ വാക്കുകളിലും പ്രവർത്തിയിലും വിട്ടു വീഴ്ചക് ആവശ്യപ്പെട്ടപ്പോൾ ശ്രുതി അതിനോട് എങ്ങനെയാണു പ്രതികരിച്ചത് എന്നും അവതാരകൻ ചോദിക്കുന്നുണ്ട്. അതിനു താരം പറഞ്ഞ മറുപടി അന്ന് ഒരു രീതിയിലും പ്രതികരിച്ചില്ല എന്നും അതിനുള്ള ധൈര്യം ഇല്ലായിരുന്നു അന്ന് താൻ വളരെ ചെറുപ്പം ആയിരുന്നു എന്നും താരം പറയുന്നു. തന്റെ കരിയറിന്റെ തുടക്ക സമയത്തായിരുന്നു. ഇപ്പോഴാണെങ്കിൽ അത്തരം സാഹചര്യം എങ്ങനെ നേരിടണം എന്ന് തനിക്ക് അറിയാമെന്നും എന്നാൽ അന്ന് അതിനുള്ള പക്വത തനിക്ക് ഇല്ലായിരുന്നു എന്നും താരം പറയുന്നു. സിനിമയിൽ ഇങ്ങനെ ഒക്കെ നടക്കുമെന്ന് താൻ കേട്ടിട്ടുണ്ട് എങ്കിലും താനും ഇത് നേരിടേണ്ടി വരും എന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നും താരം പറയുന്നു.
മലയാളം സിനിമ മേഖലയിൽ നിന്ന് വിട്ടു നില്ക്കാൻ ഇതൊരു കാരണം ആണോ എന്ന ചോദ്യത്തിന് ഒരിക്കലും അല്ല എന്നും തനിക്ക് കുറച്ചു ബോളിവുഡ് വെബ് സീരീസുകളിലും ഒരു ചിത്രത്തിലുമൊക്കെ അവസരം ലഭിച്ചു അങ്ങനെ താൻ അവിടെ ബിസി ആയി. മലയാളം ആണ് തനിക്ക് അവസരങ്ങൾ ആദ്യം തന്നത് തന്റെ ഐഡന്റിറ്റി തന്നത് മലയാളം ആണ്. അതുകൊണ്ടു തന്നെ ഇവിടെ നിന്ന് ആരെങ്കിലും വിളിച്ചാൽ താൻ അപ്പോൾ തന്നെ ഓടി എത്തും എന്ന് താരം പറയുന്നു. ആളുകളുടെ മനോഭാവം ആണ് മാറേണ്ടത്. ഇത് എല്ലാ സിനിമ മേഖലയിലും തൊഴിലിടങ്ങളിലും കാണാറുണ്ട് അതുകൊണ്ടു ആളുകളുടെ മാനസികാവസ്ഥ മാറേണ്ടതുണ്ട്. സ്ത്രീകളെ കുറച്ചു കൂടി ബഹുമാനത്തോടെ കാണേണ്ട അവസ്ഥ ഉണ്ടാകേണ്ടതുണ്ട്.
സ്ത്രീകൾക്ക് കല്യാണത്തിന് ശേഷം സെക്കൻഡ് ഇന്നിംഗ്സ് എന്ന ഒരു പ്രയോഗം തന്നെ തെറ്റാണു. അത് അല്പം ഔട്ട് ഡേറ്റഡ് ആയിട്ടുള്ള ഒരു പ്രയോഗം ആണ് അതിനു പ്രധാന കാരണം. അത്തരം ചോദ്യങ്ങൾ പുരുഷനോട് ആരും ചോദിക്കില്ലല്ലോ എന്നാണ് താരം പറയുന്നത്.