
മലയാള സിനിമയിലെ എല്ലാ താരങ്ങളെയും ഒരു പരിധിയിൽ കൂടുതൽ വിമർശിക്കുന്ന വ്യക്തിയാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ വിമർശനം ആളുകൾക്ക് ഒരു പരിധിവരെ ഇഷ്ടമാണ് എന്നതുകൂടി ഒരു വസ്തുതയാണ്. രസകരമായ രീതിയിൽ വിമർശിക്കുവാനും ഒരു കഴിവ് വേണം അത്തരത്തിലുള്ള ഒരു രീതിയാണ് അദ്ദേഹത്തിന് ഉള്ളത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിമർശനം ആളുകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.
സൂപ്പർസ്റ്റാറുകളെ പോലും യാതൊരു മടിയുമില്ലാതെ വിമർശിക്കുന്ന വ്യക്തിയാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ ഒരു പഴയ അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ അഭിമുഖത്തിൽ നിരവധി ആളുകളുടെ തള്ള് താൻ കേട്ടിട്ടുണ്ട് നന്നായി ആസ്വദിക്കാറുണ്ട് എന്നാണ് താരം പറയുന്നത്.
മലയാള സിനിമയിലെ വളരെ പ്രഗല്‍ഭരായ ചില നടന്മാര്‍ തന്നോട് തള്ളിയതിനു കയ്യും കണക്കുമില്ല. വളരെ പ്രഗല്‍ഭരായ ചില നടന്മാരാണ് ഇത് ചെയ്യാറുള്ളത്. അവരുടെ പേര് ഞാൻ പറയില്ല എന്ന് ശ്രീനി പറയുന്നു. അവർ പറയുന്ന എല്ലാ തള്ളും താൻ വിശ്വസിച്ചതായി അവരുടെ മുന്നിൽ അഭിനയിക്കും. എങ്കിൽ മാത്രമേ അവർ കൂടുതൽ പറയുകയുള്ളൂ. ഞാൻ അവരുടെ മുന്നിൽ ഞെട്ടും ,അത്ഭുതപ്പെടും. ഞാൻ ഇതൊക്കെ കാണിച്ചാല് അവർ എല്ലാ തള്ളും നമ്മയുടെ മുന്നിൽ പറയുകയുള്ളൂ.
എല്ലാം ഞാനാ വിശ്വസിക്കും അപ്പോൾ അയാൾ കരുത്തും ഞാൻ വെറുമൊരു പൊട്ടനാണ് എന്ന്. ഈ തല്ലുന്നയാൾ അതിന്റെ എല്ലാ വിധ സന്തോഷവും എന്റെ മുന്നിൽ അനുഭവിക്കും അയാൾ ഉള്ളിൽ വിചാരിക്കുന്നത് എവനൊക്കാകെ എന്തൊരു കിഴങ്ങാനാണ് എന്നായിരിക്കും,അതുകൊണ്ടു ഇവന്റെ അടുത്ത് വേറൊരു കഥ കൂടി ഉണ്ടാക്കി പറയാം എന്നാണു. അങ്ങാണ് ഓരോന്ന് ഇങ്ങനെ തള്ളി വിടും താണ എല്ലാം കേൾക്കും വിശ്വസിക്കുന്ന പോലെ അഭിനയിക്കും എന്ന് ശ്രീനി പറയുന്നു.
താനത് വിശ്വസിച്ചു എന്നുള്ള രീതിയിൽ അവരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ മനസ്സിലാക്കാറുണ്ട്. എത്ര സന്തോഷത്തോടെയാണ് അവർ പിന്നീട് തന്നോട് സംസാരിക്കുന്നത് എന്ന് താൻ ഓർക്കും.
ഇന്നും അപ്‌ഡേറ്റഡ് ആണ് ശ്രീനിവാസന്റെ സിനിമകൾ എന്ന ചോദ്യത്തിന് താൻ ആപ്‌ഡേറ്റഡ് ആണോ എന്നൊന്നും എനിക്കറിയില്ല. ഇന്നലെ ഉണ്ടാകുനൻ സിനിമകൾ ഒക്കെ നമ്മൾ കാണുമ്പോൾ നാളെ നമ്മൾ ഒരു സിനിമ ഉണ്ടാക്കാൻ തയായറെടുക്കുമ്പോൾ അതൊകകെ മനസ്സിൽ വരും അപ്പോൾ നമ്മൾക്ക് അപ്‌ഡേറ്റഡ് ആകാതിരിക്കാൻ കഴിയില്ല എന്ന് ശ്രീനി പറയുന്നു.
പിന്നെ പത്രടം ഉണ്ടാകുന്ന പോലെ അല്ല സിനിമ ഉണ്ടാക്കുന്നത് സര്ഗാത്മ സൃഷ്ടികൾ നടത്തുനന്നവർക്ക് നല്ല ആർദ്രത ഉള്ള ഒരു മനസ്സുണ്ടാകണം എങ്കിൽ മാത്രമേ പ്രതികരണങ്ങൾ സത്യസന്തമായി ഉണ്ടാവുകയുള്ളു. അപ്പോൾ സത്യസന്ധമായ നമ്മുടെ പ്രതികരണം ആണ് നമ്മയുടെ സിനിമയിലെ പുതുമ എന്ന് പറയുന്നത്.
പിന്നെ കലാപരമായ കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ നമ്മുടേതായ ഒരു സങ്കല്പ ലോകത്തേക്ക് പോകും അവിടെ പല വട്ടുകളുമുണ്ടാകും അതൊക്കെ നൽകും അത് കൃത്യമായി നമ്മൾ ആലോചിച്ചു പ്ലാൻ ചെയ്തു ചെയ്തവയാണ് എന്ന് ആളുകൾ പറയും സത്യത്തിൽ അതാങ്ങാനെയല്ല ഒരു വട്ടുപോലെ അങ്ങ് സംഭവിക്കുന്ന്താണ്. അതൊക്കെ സംഭവിക്കുന്നതിനു ഒരു ഭാഗ്യം വേണം ,ഒപ്പം മറ്റു പല സംഗതികളും ഒത്തു വരണം എന്ന് ശ്രീനിപറയുന്നു.