Advertisement
Home MOVIES Malayalam അന്ന് ആ സീനിൽ എന്നെ കെട്ടിപ്പിടിക്കാൻ പറ്റില്ല എന്ന് പാർവ്വതി തറപ്പിച്ചു പറഞ്ഞു – കാരണം...

അന്ന് ആ സീനിൽ എന്നെ കെട്ടിപ്പിടിക്കാൻ പറ്റില്ല എന്ന് പാർവ്വതി തറപ്പിച്ചു പറഞ്ഞു – കാരണം പറഞ്ഞു ശ്രീനിവാസൻ

132351

ഇനി ജയറാമിനെ മാത്രമേ കെട്ടിപ്പിടിക്കുകയുള്ളൂ എന്ന് പാർവതി തീരുമാനിച്ചിട്ടുണ്ടാകും

മലയാള സിനിമയിൽ വലിയ രീതിയിൽ തന്നെ കോളിളക്കം സൃഷ്ടിച്ച ഒരു പ്രണയമായിരുന്നു ജയറാമിന്റെയും പാർവതിയുടെയും. പലതരത്തിലുള്ള എതിർപ്പുകളാണ് പലഭാഗങ്ങളിൽ നിന്നും ഇരുവരുടെയും പ്രണയത്തിനെതിരെ ഉയർന്ന് വന്നത്. ഇവരുടെ സുഹൃത്തുക്കൾ അടക്കമുള്ളവർ ഇവരെയും പ്രണയ സമയത്ത് സഹായിക്കുകയും ചെയ്തിട്ടുണ്ട്.

പാർവതിയുടെ വീട്ടിലായിരുന്നു ജയറാമുമായി ഉള്ള വിവാഹത്തിന് ഏറ്റവും കൂടുതൽ എതിർപ്പുകൾ ഉയർന്നുവന്നത് ഒരു കാലഘട്ടത്തെക്കുറിച്ച് ഇപ്പോൾ വർഷങ്ങൾക്കു മുൻപ് ശ്രീനിവാസൻ പറയുന്ന ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തലയണമന്ത്രം എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഉണ്ടായ കാര്യങ്ങളെക്കുറിച്ചാണ് ശ്രീനിവാസൻ പറയുന്നത്.

ADVERTISEMENTS

രണ്ടുപേരും നായിക നായകന്മാരായാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഭാര്യാഭർത്താക്കന്മാരായ അഭിനയിക്കുന്ന ഇവർ തമ്മിൽ പരസ്പരം സംസാരിക്കുന്ന പോലുമില്ല എന്നാൽ ഇവർ തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള ഒരു വാർത്ത പരന്നു തുടങ്ങിയ സമയമാണ് ഇത്. ഞാൻ സെറ്റിൽ ചെന്ന സമയത്ത് സത്യൻ അന്തിക്കാട് എന്നോട് ഒരു കാര്യം പറഞ്ഞു. ജയറാമും പാർവതിയും തമ്മിൽ പ്രണയത്തിലാണ് എന്നതായിരുന്നു ആ കാര്യം. ഞാൻ അപ്പോൾ ഒരു കാര്യം ചോദിച്ചു എങ്ങനെ മനസ്സിലായി എന്നും എന്ത് കണ്ടിട്ടാണ് അങ്ങനെ പറയുന്നത് എന്നും.

READ NOW  സിനിമയിൽ നിന്നുള്ള തന്റെ ആ​ദ്യ പ്ര​തി​ഫ​ലം വെ​ളി​പ്പെ​ടു​ത്തി അ​നു സി​ത്താ​ര; വി​ശ്വ​സി​ക്കാ​നാ​വാ​തെ അന്തം വിട്ട് ആ​രാ​ധ​ക​ര്‍

ഒന്നും കണ്ടില്ല എന്നും എന്നാൽ എല്ലാം മനസ്സിലായി എന്നുമാണ് അപ്പോൾ സത്യൻ പറഞ്ഞത്. പിന്നീട് സത്യൻ പറഞ്ഞത് ഇങ്ങനെയാണ്. ഇരുവരും തമ്മിൽ ഒന്നും തന്നെ സംസാരിക്കുന്നില്ല, ഒരു പ്രശ്നവുമില്ലാതെ രണ്ടുപേർ തമ്മിൽ എന്തിനാണ് വെറുതെ മിണ്ടാതെ ഇരിക്കുന്നത്. സെറ്റില്‍ വച്ച് കണ്ടാല്‍ ബദ്ധ ശത്രുക്കളെ പോലെയാണ് ഒന്നും മിണ്ടുന്നില്ല. അവര്‍ക്ക് സഹ അഭിനേതാക്കള്‍ എന്നാ നിലയിലെങ്കിലും ഒന്ന് സംസരിച്ചുകൂടെ എന്നാണ് അന്ന് സത്യന്‍ അന്തികാട് പറഞ്ഞത്.

അത് കണ്ടപ്പോൾ തന്നെ അവർ തമ്മിൽ പ്രണയത്തിലാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു എന്നാണ് പറയുന്നത്. അന്ന് തനിക്ക് അത് ആ രീതിയില്‍ മനസിലാക്കിയെടുത്ത സത്യന്‍ അന്തിക്കാടിന്റെ ബുദ്ധി വൈഭവത്തില്‍ മതിപ്പ് തോന്നി ശ്രീനി പറയുന്നു.

അതോടൊപ്പം തന്നെ വടക്കുനോക്കിയന്ത്രം എന്ന സിനിമയുടെ ക്ലൈമാക്സ് ഒരു രംഗം ഉണ്ട്. രോഗമെല്ലാം മാറി പാര്‍വതിയെ മീറ്റ് ചെയ്യാന്‍ പോകുന്ന ദിനേശന്‍ എന്നാ തന്‍റെ കഥാപാത്രത്തെ എല്ലാം മറന്നുവന്നു ഭാര്യയായ പാർവതി വന്നു കെട്ടിപ്പിടിക്കുന്ന രംഗമാണ്.

READ NOW  സ്ത്രീകൾ മാറിടം കാട്ടുന്നത് പുരുഷനെ ആകർഷിക്കാൻ ,ഫെമിനിച്ചികൾ മാംസക്കച്ചവടം നടത്തുന്നു വിവാദ പരാമർശവുമായി അജിത് കുമാർ

എന്നാൽ അങ്ങനെ ഗാഡമായി കെട്ടിപ്പിടിക്കുന്ന രംഗം അഭിനയിക്കാൻ പറ്റില്ല തനിക്ക്  എന്ന് പാർവതി അസോസിയേറ്റ് ഡയരക്ടര്‍ വഴി തന്നെ അറിയിച്ചു. അപ്പോൾ എനിക്ക് മനസ്സിലായി ഒരുപക്ഷേ ഇനി മുതൽ ജയറാമിനെ മാത്രം കെട്ടിപ്പിടിക്കാൻ ആയിരിക്കും പാർവതിയുടെ തീരുമാനം എന്ന് അല്ലാതെ ഒരു രംഗത്തിലും പാർവതി അഭിനയിക്കില്ല എന്ന് എനിക്ക് അപ്പോൾ മനസ്സിലായി എന്നും ശ്രീനിവാസൻ പറയുന്നുണ്ട്.

ADVERTISEMENTS