ശ്രീനിവാസൻ ലോക സിനിമയിലെ തന്നെ ഒരത്ഭുതമാണ് – ജഗദീഷ് അങ്ങനെ പറഞ്ഞത് വെറുതെ അല്ല – ശ്രീനിയുടെ ഞെട്ടിക്കുന്ന ആ കഴിവ് വെളിപ്പെടുത്തി ജഗദീഷ്.

1

മലയാള സിനിമയിലെ ഇതിഹാസ തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ, മോളിവുഡ് ചരിത്രത്തിലെ ഒരു യഥാർത്ഥ ഓൾറൗണ്ടർ എന്നാണ് ശ്രീനിവാസനെ കണക്കാക്കുന്നത്.മലയാള സിനിമയിൽ ഹാസ്യത്തിന് ഒരു പുതിയ മാനം നൽകിയ അതുല്യ പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ തൻ്റെ കഴിവ് തെളിയിച്ച അദ്ദേഹം, മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്.

ശ്രീനിവാസൻ്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളിലെ സ്വാഭാവികതയാണ്. അതിനു കാരണം അദ്ദേഹത്തിൻറെ നിരീക്ഷണ പാടവം എന്ന കഴിവാണ് .സാധാരണക്കാരൻ്റെ ജീവിതത്തിൽ നിന്ന് എടുക്കുന്ന വിഷയങ്ങളെ ഹാസ്യത്തിൽ ചാലിച്ച് അവതരിപ്പിക്കുമ്പോൾ, പ്രേക്ഷകർക്ക് അവരുമായി എളുപ്പത്തിൽ ബന്ധം സ്ഥാപിക്കാൻ സാധിക്കുന്നു.ഒരു സാധാരണ ക്കാരന്റെ ജീവിതത്തിലെ പല കാഴ്ചകളും ആ കന്നിൽ പതിയും .അദ്ദേഹത്തിന്റെ തിരക്കഥകളിലെ സ്വാഭാവികതയും ഹാസ്യവും സാമൂഹിക വിമർശനവും പലപ്പോഴും സിനിമാ ലോകത്ത് ചർച്ചാ വിഷയമായിട്ടുണ്ട്. പല പ്രമുഖ സംവിധായകരും ശ്രീനിവാസന്റെ തിരക്കഥാ രചനാ വൈദഗ്ധ്യത്തെക്കുറിച്ച് വാചാലരായിട്ടുണ്ട്.

ADVERTISEMENTS
   

ശ്രീനിവാസിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം പരമ്പരാഗത രീതിയിൽ തിരക്കഥ എഴുതുന്ന ആളായിരുന്നില്ല. അതായത് അദ്ദേഹം ഒരു കഥ മനസ്സിൽ കണ്ട് അത് തിരക്കഥയാകുമ്പോൾ അതിനകത്ത് എത്ര സീനുണ്ടോ സ്‌തെല്ലാം ഒറ്റ ഇരുപ്പിൽ ഇരുന്ന് കംപ്ലീറ്റ് ചെയ്യുന്ന ആളാണ് ശ്രീനിവാസൻ.മറ്റ് തിരക്കഥാകൃത്തുക്കൾക്ക് അതിനു കഴിയില്ല എന്നാണ് നടനായ ജഗദീഷ് പറയുന്നത് അദ്ദേഹം ഈയിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. അത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ജഗദീഷ് പറയുന്നത് ഇങ്ങനെയാണ് ലോക സിനിമയിലെ തന്നെ മഹാത്ഭുതമാണ് ശ്രീനിവാസൻ എന്ന് വിശേഷിപ്പിക്കാം. അതിന് കാരണം ഡീറ്റൈൽ ആയിട്ടുള്ള ഒരു സ്ക്രീൻ പ്ലേയിൽ ഇത് എഴുതി വയ്ക്കുന്നത് ഒരു വലിയ ഫുൾ സ്ക്രാപ്പ് പേജിൽ ആയിരിക്കും .ഓരോ ദിവസവും സിനിമയെ കുറിച്ച് നമ്മൾ ഡിസ്കസ് ചെയ്യുമ്പോൾ തന്നെ അദ്ദേഹം മാർജിനിൽ പോയിന്റ്സ് എല്ലാം എഴുതി വയ്ക്കും.അത്ഭുതം എന്തെന്ന് പറഞ്ഞാൽ ആ സിനിമയിൽ 98 സീനുകളാണ് ഉള്ളതെന്ന് ഉണ്ടെങ്കിൽ ആദ്യ ദിവസം തന്നെ 97 മത്തെ സീനും സീൻ അവിടെ ഇരുന്ന് എഴുതി കൊടുക്കാനുള്ള കഴിവ് ശ്രീനിവാസനുണ്ട്.

വേറെ ഒരു റൈറ്റർക്കും ഇന്നേവരെ അത് ഞാൻ കണ്ടിട്ടില്ല. കാരണം ഒരു നാലഞ്ച് സീൻ പോയി കഴിഞ്ഞാൽ മാത്രമേ ആ കഥാപാത്രങ്ങൾ എങ്ങനെ ബിഹേവ് ചെയ്യുമെന്നും സിനിമയുടെ കഥാപാത്രത്തിന്റെ മുന്നോട്ട് പോക്ക് എങ്ങനെ ആയിരിക്കും എന്ന് മറ്റൊരാൾക്ക് മനസ്സിലാവുകയുള്ളൂ. പക്ഷേ അദ്ദേഹത്തിന് അങ്ങനെയല്ല അദ്ദേഹത്തിന് ഫുൾ സിനിമയും ഉള്ളിൽ ഉണ്ടാവും അതിലെ ഓരോ കഥാപാത്രവും എങ്ങനെ ആയിരിക്കുമെന്നും എങ്ങനെ പെരുമാറുമെന്നും മനസിലാക്കാനുള്ള ബുദ്ധി വൈഭവം അദ്ദേഹത്തിനുണ്ട് .

അങ്ങനെ ഉള്ള ഒരാൾ ലോകസിനിമയിൽ തന്നെ വേറെ ഉണ്ടാകുമോ എന്ന് സംശയമാണ് .ലോഹിതദാസൊക്കെ തിരക്കഥ എഴുതിയാൽ അദ്ദേഹത്തിന് ഒന്നാമത്തെ സീൻ കഴിഞ്ഞാൽ മാത്രമേ രണ്ടാമത്തെ സീൻ എഴുതാൻ കഴിയുകയുള്ളൂ. രണ്ടാമത്തെ സീൻ കഴിഞ്ഞാൽ മാത്രമേ മൂന്നാമത്തെ സീനിലേക്ക് അദ്ദേഹത്തിന്റെ പോകാൻ കഴിയുകയുള്ളൂ.

അങ്ങനെ തുടർച്ചയിൽ നിന്ന് മാത്രമേ ഓരോ സീനും പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. അവിടെയാണ് ജഗദീഷ് പറയുന്നതിന്റെ സാരാംശം മനസ്സിലാക്കേണ്ടത് അതായത് ഒറ്റയടിക്ക് 97 മത്തെ സീൻ എഴുതാൻ പറഞ്ഞാൽ അവിടെയിരുന്ന് എഴുതി കൊടുക്കുന്ന ശ്രീനിവാസനെ പോലുള്ള ഒരാളെ ബുദ്ധിരാക്ഷസൻ എന്നല്ലാതെ എങ്ങനെയാണ് പറയേണ്ടത്

അദ്ദേഹത്തെക്കുറിച്ച് പ്രശസ്ത സംവിധായകനായ സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞിട്ടുണ്ട് ശ്രീനിവാസന ഒരു മാന്ത്രികനാണ് അദ്ദേഹം തിരക്കഥകൾ ഒരു പ്രത്യേക ജീവനുണ്ട് കഥാപാത്രങ്ങൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ അവർ നമ്മുടെ അയൽപക്കത്തുള്ള ആളുകളാണെന്ന് തോന്നുമെന്ന്

സന്ദേശം, വരവേൽപ്പ് തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകൾ ഇപ്പോഴും ഈ തലമുറയിലെ സിനിമാപ്രേമികൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നണ്ട് . മലയാള സിനിമയിലെ ഇതുവരെയുള്ള ഏറ്റവും മികച്ച ചിത്രങ്ങളിൽ ചിലതായി കണക്കാക്കപ്പെടുന്ന ചിത്രങ്ങളാണ് വരവേൽപ്പ്”, “ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്”, “മിഥുനം”, “അഴകിയ രാവണൻ” ചിന്താവിഷ്ടയായ ശ്യാമള എന്നിവ.

ADVERTISEMENTS