ശ്രീനിവാസൻ കഥകളോട് മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. വളരെ സരസമായ രീതിയിൽ തന്റെ മനസ്സിലുള്ള കാര്യം പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ശ്രീനിവാസനുള്ള കഴിവ് വളരെ വലുതാണ്. അതുകൊണ്ടുതന്നെയാണ് ഒരു മികച്ച തിരക്കഥാകൃത്ത് എന്ന നിലയിൽ അദ്ദേഹം ശ്രദ്ധ നേടിയിട്ടുള്ളതും.
സാധാരണമായി സ്വന്തമായി കഥ എഴുതുന്ന പലരും താൻ അഭിനയിക്കുന്ന കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകാനുള്ള ചില കാര്യങ്ങൾ ചെയ്യും. എന്നാൽ ശ്രീനിവാസൻ തന്റെ കഥാപാത്രത്തിന് അത്ര വലിയ ബിൽഡപ്പ് ഒന്നും ഒരു സിനിമയിലും നൽകാറില്ല.
ഇപ്പോൾ സിനിമയിലെ ജാതിയെ ചിന്തകളെ കുറിച്ചാണ് ശ്രീനിവാസൻ സംസാരിക്കുന്നത്. ഒരിക്കൽ പ്രിയദർശൻ തന്റെ അരികിൽ വന്ന പറഞ്ഞത് ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും കൂടി ഒരു സിനിമ നിർമ്മാണം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് അതിൽ താൻ കൂടി ചേരുകയാണെങ്കിൽ നന്നായിരിക്കും.
ആ സമയത്ത് താൻ ചിരിക്കുകയാണ് ചെയ്തത് ശേഷം പറഞ്ഞത് ഒരു സിനിമ നിർമ്മിക്കുവാനുള്ള ഇൻവെസ്റ്റ്മെന്റ് ഒക്കെ ഇപ്പോൾ എന്റെ കയ്യിൽ ഇല്ല എന്നാണ്.
പ്രത്യേകിച്ച് ഇൻവെസ്റ്റ്മെന്റ് ആയി എന്താണ് വേണ്ടത് എന്ന് അപ്പോൾ പ്രിയദർശൻ ചോദിച്ചു. ഈ സിനിമയ്ക്കുള്ള കഥ താൻ എഴുതൂ അപ്പോൾ അതുതന്നെ ഇൻവെസ്റ്റ്മെന്റ് ആകും . ഇതിലെ ഒരു കഥാപാത്രത്തെയും താൻ അവതരിപ്പിക്കും അതും തന്റെ ഇൻവെസ്റ്റ്മെന്റ്
പിന്നെ പണത്തിന് എന്തെങ്കിലും ആവശ്യം വരികയാണെങ്കിൽ അത് പതുക്കെ പറയാം എന്നാണ് പ്രിയദർശൻ പറഞ്ഞത്. ഞാൻ അത് അംഗീകരിച്ചു.
ആ സമയത്ത് എല്ലാവരും കൂടി നിന്ന് ഒരു പാർട്ടി നടത്താൻ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം രാത്രിയിൽ പാർട്ടി നടത്തിയപ്പോൾ അവരുടെ കൂട്ടത്തിൽ ഉള്ള ഒരാൾ ഒരു ഗ്ലാസിൽ മദ്യം എടുത്തതിനുശേഷം ഇങ്ങനെ പറഞ്ഞു അങ്ങനെ നമ്മൾ നായന്മാർ എല്ലാവരും കൂടി പുതിയ ഒരു ചിത്രം ചെയ്യാൻ പോകുന്നു എന്ന് .
പെട്ടെന്ന് എല്ലാവരും ഒന്ന് അമ്പരന്നു. ഞാൻ നായരാണോ എന്ന് ഇവർക്ക് ഒരു സംശയമുണ്ടായിരുന്നു. അത് വളരെ രസകരമായ രീതിയിൽ താൻ കൈകാര്യം ചെയ്തു.
എന്നാൽ പിന്നീട് ഒരിക്കൽ ഒരു ഉന്നത കുലത്തിൽ പിറന്ന വ്യക്തി ദളിതർക്ക് വേണ്ടി സംസാരിക്കുവാൻ ഇറങ്ങി. അയാൾ തന്റെ ഒരു സുഹൃത്തായിരുന്നു. സിനിമയിൽ ഒരിക്കലും ജാതി പാടില്ല കാരണം ആരെയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത് എന്ന് പറയാൻ പറ്റില്ല.
എന്നാൽ ചിലരുടെ ചിന്ത അങ്ങനെയല്ല അയാൾ തന്നോട് പറഞ്ഞത് കലാഭവൻമണിക്ക് അവാർഡ് ലഭിക്കാതെ വാനപ്രസ്ഥം എന്ന ചിത്രത്തിൽ മോഹൻലാൽ അവാർഡ് ലഭിച്ചത് ജാതിയുടെ അടിസ്ഥാനത്തിലാണ് എന്നും അതിനെക്കുറിച്ച് ഞാൻ ചർച്ച ചെയ്യാൻ പോവുകയാണ് എന്നുമാണ്.
താൻ എന്നാൽ അപ്പോൾ തന്നെ വ്യക്തിയോട് പറഞ്ഞു. അങ്ങനെയൊന്നും ചിന്തിക്കുക പോലും ചെയ്യരുത് അത് അങ്ങനെയല്ല എന്ന്. കലാഭവൻ മണി താഴ്ന്ന ജാതി ആയതുകൊണ്ടല്ല അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്.
അങ്ങനെയാണെങ്കിൽ ജനങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ് എന്നും ശ്രീനിവാസൻ ചോദിക്കുന്നു.