എന്റെ അച്ഛന്റെ വാക്കുകൾ വേദനിപ്പിച്ചുവെങ്കിൽ ക്ഷമിക്കുക – തിലകന്റെ മകൾ അന്ന് നെടുമുടി വേണുവിനോട് പൊതു സദസ്സിൽ പറഞ്ഞത്

13349

അന്തരിച്ച മലയാളത്തിന്റെ മഹാ നടൻ തിലകൻ ജീവിച്ചിരുന്ന കാലത്തു അടുത്തിടെ അന്തരിച്ച പ്രശസ്ത നടൻ നെടുമുടി വേണുവുമായി നല്ല ഒരു ബന്ധം ആയിരുന്നില്ല പുലർത്തിയിരുന്നത്. നടൻ തിലകനും നെടുമുടി വേണുവും തമ്മിലുള്ള പിണക്കം സിനിമാ മേഖലിയിൽ വലിയ ചർച്ചയായിരുന്നു.

തിലകന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മകൾ സോണിയ തിലകൻ ഒരിക്കൽ അച്ഛന്റെ പെരുമാറ്റത്തിന് നെടുമുടിയോടു ക്ഷമ ചോദിച്ചിരുന്നു .സോണിയ തിലകന്റെ എ വാക്കുകൾ ഇപ്പോൾ നെടുമുടി വേണുവിന്റെ മരണ ശേഷം വീണ്ടും ചർച്ചയാവുകയാണ് . തിലകന്റെ മകൾ സോണിയ തിലകന്റെ പേരിൽ നെടുമുടി വേണുവിനോട് മാപ്പ് പറഞ്ഞു. മലയാള സിനിമയിൽ തന്നെ ഒതുക്കുന്നതിനും തന്റെ വളർച്ചക്ക് തടസ്സം നിൽക്കുന്നതിനു വേണ്ടി നെടുമുടി വേണ്ടി ശെരിക്കും ശ്രമിച്ചു എന്നുമൊക്കെ തിലകൻ മുൻപ് പല തവണ പരസ്യമായി പറഞ്ഞിരുന്നു

ADVERTISEMENTS
READ NOW  സ്വത്തിനോടും പണത്തിനോടും വല്ലാത്ത ആർത്തിയാണ് ഗണേഷ് കുമാറിന് അന്ന് സഹോദരി പറഞ്ഞത്.

മാധ്യമങ്ങളിലുൾപ്പടെ പലപ്പോഴും തിലകൻ വളരെ നെഗറ്റീവ് ആയി ആണ് നെടുമുടി വേണുവിനെ പരാമർശിച്ചിരുന്നത് . പിന്നീട് തന്റെ അച്ഛന്റെ ആ പ്രവർത്തിക്കു മകൾ സോണിയ തിലകൻ നെടുമുടി പങ്കെടുത്തിരുന്ന ഒരു പൊതുപരിപാടിയിൽ വച്ച് ക്ഷമാപണം നടത്തിയിരുന്നു . കോട്ടൺഹിൽ എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച പൊതു പരിപാടിയിലാണ് വൈകാരിക രംഗങ്ങൾ അരങ്ങേറിയത്.

പരുപാടിയിൽ സാനിയ നടത്തിയ ആശംസാ പ്രസംഗത്തിലായിരുന്നു അച്ഛന് വേണ്ടിയുള്ള മാപ്പ് പറച്ചിൽ. സോണിയയുടെ വാക്കുകൾ കേട്ട നെടുമുടി തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു സോണിയയെ ആശ്വസിപ്പിച്ചു. നെടുമുടി വേണുവായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്.

സോണിയയുടെ വികാര ഭരിതമായ വാക്കുകൾ ഇങ്ങനെ

മഹാനടനായ വേണു സർ ഇരിക്കുന്ന ഈ വേദിയിൽ ചില കാര്യങ്ങൾ എനിക്ക് പറയാതെ വയ്യ എന്ന രീതിയിലായിരുന്നു സോണിയ തന്റെ ആശംസ പ്രസംഗം തുടങ്ങിയത് . ”സിനിമാ ലോകത്ത് എന്റെ അച്ഛൻ ശ്രീ തിലകനും വേണു സാറും തമ്മിലുള്ള പ്രശ്‌നങ്ങളും അകൽച്ചയും ഒരുപക്ഷേ കേരളത്തിൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്

READ NOW  ഒറ്റക്കായോ ഗോപിയണ്ണ -ആരാധകന്റെ ട്രോളിനു ഗോപി സുന്ദറിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ

അത്തരത്തിലുള്ള പ്രശനങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം ഒരു ദിവസം വേണു സാറിന്റെ ഭാര്യ കൊച്ചുമകനുമായി വട്ടിയൂർക്കാവിലെ എന്റെ ക്ലിനിക്കിൽ ചികിത്സയ്ക്കായി വന്നു. അച്ഛനുമായുള്ള പ്രശനം കാരണം വേണു സാറിനെ ഞാൻ വെറുത്തിരുന്ന ദിവസങ്ങളായിരുന്നു അത്. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ വല്ലാതെ ചെറുതായിപോയതായി തോന്നി.

അമ്മയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. തിലകൻ ചേട്ടനും എന്റെ ഭർത്താവും തമ്മിൽ ഒരുപാട് സിനിമാ മേഖലയിലെ കാര്യങ്ങൾ കൊണ്ട് അകൽച്ചയും വഴക്കുകളും ഉണ്ട്. പക്ഷേ അത്തരത്തിലുള്ള ഒരുപ്രശനങ്ങളും നമ്മുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തരുത് നമ്മുടെ ഇടയിൽ അങ്ങനെ ഒന്നും ഉണ്ടാകാതിരിക്കട്ടെ. പോകാൻ നേരം ‘അമ്മ പറഞ്ഞത് സോണിയ ഉറപ്പായും വീട്ടിൽ വരണം. ക്ഷണിക്കുന്നു എന്നാണ് . പിറ്റേന്ന് തന്നെ ഞാൻ പോയി.

ഊഷ്മളമായ സ്നേഹം ഞാൻ അറിഞ്ഞു. എന്റെ അച്ഛന്റെ വാക്കുകൾ വേണു സാറിനെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. ലോഹിതദാസ് തിരക്കഥയെഴുതിയ ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ ചിത്രങ്ങളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തുവെന്ന ആരോപണം സിനിമാലോകത്ത് ഉയർന്നിരുന്നു.ഒരിക്കൽ തിലകൻ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. തിലകന്റെ ആരോപണങ്ങൾ തന്നെ വേദനിപ്പിച്ചെന്ന് നെടുമുടി വേണു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ തനിക്ക് അവസരം നിഷേധിച്ചുവെന്ന തിലകന്റെ ആരോപണം തെറ്റാണെന്ന് ലോഹിതദാസ് തന്നെ ഒരിക്കൽ പറഞ്ഞു.

READ NOW  മകൾ "കനികുസൃതി" അഭിനയിച്ച ബിരിയാണി സിനിമയിലെ ആ രംഗങ്ങൾ കണ്ടിരുന്നോ ? എന്താണ് തോന്നിയത് മൈത്രേയന്റെ മറുപടി ഇങ്ങനെ
ADVERTISEMENTS