ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലൂടെ മലയാളികളുടെ സുപരിചിതമായ മുഖമാണ് സൂര്യ മേനോൻ. നടൻ മണിക്കുട്ടനോട് പ്രണയം ഉണ്ടായിരുന്നു എന്നു പറഞ്ഞാണ് ബിഗ് ബോസിൽ സൂര്യ ശ്രദ്ധ നേടിയത്. അതോടൊപ്പം തന്നെ ഐശ്വര്യ റായിയുടെ മുഖസാദൃശ്യമുള്ള ഒരു മോഡൽ എന്ന നിലയിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്.
എന്നാൽ താരം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ബിഗ്ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം ഒരുപാട് നെഗറ്റീവ് കമന്റുകൾ താരത്തിന് ഏൽക്കേണ്ടതായി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ സൈബർ ബുള്ളിങ് വർദ്ധിച്ച സാഹചര്യത്തിൽ സൂര്യയ്ക്ക് ആശ്വാസമായി മണിക്കുട്ടൻ പോലും രംഗത്ത് വന്നിരുന്നു.
സിനിമയിൽ വളരെ കുറച്ച് റോളുകളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ള്. സിനിമയിൽ നിന്നും തനിക്ക് ഒരുപാട് ദുരാനുഭവങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നും തനിക്ക് ഉണ്ടായത് പോലെയുള്ള മോശം അനുഭവങ്ങൾ മറ്റുള്ളവർക്ക് ഉണ്ടാകണമെന്നില്ല എന്നുമൊക്കെ താരം പറഞ്ഞിരുന്നു.
വളരെ മാന്യമായി നല്ല രീതിയിൽ സിനിമകൾ ചെയ്യുന്ന നടിമാർ ഒരുപാട് തന്നെ ഉള്ള ഫീൽഡ് ആണ് സിനിമ എന്നു പറയുന്നത്. എന്നാൽ തന്നെ മോശം രീതിയിൽ ചില ആളുകൾ സമീപിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു സിനിമ ചെയ്യാൻ പോയപ്പോൾ അതിൽ രണ്ടു നായികമാർ ഉണ്ട് എന്നാണ് പറഞ്ഞിരുന്നത്. സിനിമയ്ക്ക് വേണ്ടി താമസം ഒരുക്കിയത് പോലും ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ ആയിരുന്നു..
പിന്നീടാണ് അന്ന് രാത്രിയിൽ സിനിമയുടെ ഡയറക്ടർ സൂര്യ മുറിയിലേക്ക് ഒന്നു വരണം എന്നു പറഞ്ഞത്. കഥയെക്കുറിച്ച് സംസാരിക്കാനാണ് എന്നും പറഞ്ഞിരുന്നു. അങ്ങനെ ഞാനും അമ്മയും കൂടി മുറിയിലേക്ക് ചെന്നപ്പോൾ അദ്ദേഹം സൂര്യയെ ഞാൻ ഒറ്റയ്ക്കല്ലേ വിളിച്ചത്. അമ്മയെ എന്തിനാ കൂടെ വന്നത് എന്ന് ചോദിക്കുകയാണ് ചെയ്തത്.
എന്താണ് പ്രശ്നം എന്ന് ഞാൻ ചോദിച്ചപ്പോൾ പുള്ളി വേറൊരു മീറ്റിംഗ് ഉണ്ട് പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഒഴിവാക്കുകയും ചെയ്തു. അപ്പോഴാണ് ഞങ്ങൾക്ക് കാര്യം എന്താണെന്ന് മനസ്സിലായത് റൂമിലേക്ക് ചെന്നപ്പോൾ തന്നെ അമ്മയ്ക്ക് പിന്നീട് ടെൻഷനായിരുന്നു. നമുക്ക് പോകാം മോളെ എന്ന് അമ്മ അപ്പോൾ തന്നെ പറഞ്ഞു.
അയാൾ ഉദ്ദേശിച്ച കാര്യം നടക്കാത്തത് കൊണ്ട് തന്നെ സെറ്റിൽവെച്ച് പിന്നീട് തന്നോട് കുറച്ചുകൂടി ദേഷ്യത്തോടെയാണ് പെരുമാറിയിട്ടുള്ളത്. തന്റെ ടേക്ക് ശരിയാകുന്നില്ല എന്ന് പറഞ്ഞു ഒരു മൂന്നാംകിട ഹോട്ടലിലേക്ക് തന്നെ മാറ്റുകയും ചെയ്തു. അദ്ദേഹം ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നും നടക്കില്ല എന്ന് അയാൾക്ക് മനസ്സിലായി. കാരണം ഒരിക്കൽ ആരുമില്ലാത്തപ്പോൾ വിളിച്ചു എന്നോട് ചോദിച്ചു, ഞാൻ ഒറ്റയ്ക്ക് വരാനല്ലേ പറഞ്ഞത് എന്ന്.
ഞാൻ ഒരിക്കലും ഒറ്റയ്ക്ക് വരില്ല എന്ന് പറഞ്ഞപ്പോൾ അയാൾക്ക് അത് ദേഷ്യം ആയി മാറുകയും ചെയ്തിരുന്നു. ഒരാഴ്ച മാത്രമാണ് പിന്നീട് ഷൂട്ടിംഗ് ഉണ്ടായിരുന്നത് പൈസ പോലും തരാതെയാണ് തന്നെ പറഞ്ഞു വിട്ടത്. സിനിമ റിലീസ് ആയപ്പോൾ താന്‍ അഭിനയിച്ച രംഗങ്ങളും ഉണ്ടായിരുന്നില്ല. സൂര്യ പറയുന്നു.