നോട്ട്ബുക്കിലെ പെൺകുട്ടികളുടെ ക്രഷ് ആയിരുന്ന സൂരജ് മേനോനേ ഓർമ്മയില്ലേ.? ഇപ്പോൾ താരത്തിന്റെ അവസ്ഥ ഇങ്ങനെ.

561

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് റോമ, പാർവതി തിരുവോത്ത്, മരിയ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ നോട്ട്ബുക്ക് എന്ന ചിത്രം വലിയതോതിൽ തന്നെ യുവതാര നിരയെ സ്വാധീനിച്ചിരുന്നു.. ചിത്രത്തിലെ നായകൻ അന്നത്തെ പെൺകുട്ടികളുടെ ക്രഷ് ആയിരുന്നു എന്നു പറയുന്നതാണ് സത്യം.

ആരായിരുന്നു സൂരജ് മേനോൻ എന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ. സ്കന്ദ അശോക് എന്നായിരുന്നു ആ നടന്റെ പേര് മലയാളി ആയിരുന്നില്ല എങ്കിലും തുടർന്ന് കുറച്ചു ചിത്രങ്ങളിൽ കൂടി സ്കന്ദ അഭിനയിച്ചിരുന്നു ജയസൂര്യ നായകനായി എത്തിയ ബി പോസിറ്റീവ് നയൻതാര പ്രധാന വേഷത്തിൽ എത്തിയ ഇലക്ട്ര തുടങ്ങിയവയായിരുന്നു ആ ചിത്രങ്ങൾ.

ADVERTISEMENTS
   

ശേഷം സിനിമയിൽ വലിയതോതിൽ അവസരങ്ങൾ ലഭിക്കാതിരുന്ന നടൻ പ്രിയാമണിക്കൊപ്പം ചാരുലത എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.

എങ്കിലും സിനിമയല്ല തന്റെ തട്ടകം എന്ന് സ്ക്ന്ദയ്ക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചു..

മിനി സ്ക്രീനിൽ ആയിരുന്നു നടന് രാശി തെളിഞ്ഞത്. കന്നഡയിലെ നിരവധി സീരിയലുകളിൽ തിളങ്ങിയ താരം ഏറ്റവും കൂടുതൽ ആരാധകരെ നേടിയത് രാധാരമണ എന്ന സീരിയലിലൂടെ ആയിരുന്നു ഈ സീരിയലിൽ ടൈറ്റിൽ റോളിൽ ആണ് നടൻ എത്തിയത്.

ഇതിനു മുൻപ് ലക്ഷ്മിഭാരമ്മ അഗ്നിസാക്ഷി തുടങ്ങിയ സീരിയലുകളിലും താരം എത്തിയിരുന്നു എന്നാൽ രാധാരമണ ആ കാലത്തെ പെൺകുട്ടികളെ മുഴുവൻ ആകർഷിച്ച ഒരു സീരിയൽ ആയിരുന്നു. ഇപ്പോൾ മിനിസ്ക്രീം രംഗത്തെ ഒരു ചെറിയ സൂപ്പർസ്റ്റാറായി ആണ് സ്കന്ദ നിലനിൽക്കുന്നത്.

ഭാര്യക്കും മകൾക്കും ഒപ്പം വളരെ സന്തോഷകരമായ ജീവിതം നയിക്കുകയാണ് സ്കന്ദ ശിഖ പ്രസാദ് എന്ന പെൺകുട്ടിയാണ് താരത്തിന്റെ വധു ഒരു മകളാണ് ഇരുവർക്കും ഉള്ളത് സോഷ്യൽ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് നടനുള്ളത് പഴയ സൂരജ് മേനോനെ ചിലരെങ്കിലും ഓർമ്മിക്കാറുണ്ട് ഇടയ്ക്ക്.

കന്നട സീരിയൽ രംഗത്ത് തിരക്കിലാണ് എങ്കിലും സ്കന്ദ അശോകനെ പിന്തുടരുന്നവരിൽ മലയാളികളും ഒരുപാടുണ്ട്. പല ചിത്രങ്ങളുടെയും അടിയിൽ സോഷ്യൽ മീഡിയയിൽ മലയാളികൾ സൂരജ് മേനോനെ തിരയാറുണ്ട്.

നോട്ട്ബുക്ക് ചിത്രത്തിലെ ആ കഥാപാത്രം അത്രത്തോളം പ്രാധാന്യമായിരുന്നു നടന് നേടിക്കൊടുത്തത്. 70000 ത്തിലധികം ഫോളോവേഴ്സ് ആണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഉള്ളത്..

ADVERTISEMENTS