ഒരുകാലത്തെ ജനതയുടെ മനസ്സിൽ വലിയ ഒരു സ്വാധീനം ചെലുത്തിയ വ്യക്തിയാണ് സലീം കൊടത്തുർ. ആൽബം പാട്ടുകളുടെ രാജാവ് എന്ന് തന്നെ അദ്ദേഹത്തെ വിളിക്കാം. നിരവധി ആൽബം ഗാനങ്ങളിലൂടെ തിളങ്ങിയ സലിം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
അദ്ദേഹത്തിന്റെ മകളായ ഹന്നയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു കുട്ടിയാണ്. മകളെ വളരെയധികം സ്നേഹിക്കുന്ന ഒരു അച്ഛൻ കൂടിയാണ് സലിം എന്ന് പറയേണ്ടിയിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റുകളിലും മറ്റും മകൾ ഹന്നയെ കുറച്ച് കൂടുതലായും സംസാരിക്കാറുണ്ട് സലീം.
ഹന്നയെ ഗര്‍ഭം ധരിച്ച സമയത്ത് ഇ എസ് ആര്‍ കൂടിയതിനു കൊടുത്ത ഒരു ഇന്‍ജെക്ഷന്‍ ഗര്‍ഭ പത്രത്തെ മോശമായി ബാധിക്കുകയും അങ്ങനെ കുഞ്ഞു ജനിച്ചപ്പോള്‍ അവള്‍ക്ക് വെറും ഒരു കിലോയ്ക്ക് താഴെ മാത്രം ഭാരമേ ഉണ്ടായിരുന്നുള്ളു അങ്ങനെ ഒരു മാസം മാത്രം ഡോക്ടര്‍മാര്‍ ആയുസ്സ് പറഞ്ഞ കുട്ടിയാണ് തന്റെ ഹന്നാ മോള്‍ എന്ന് സലിം മുന്പ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.മകളുടെ ശാരീരിക അവഷതകളെ മറികടന്നു ജീവിത വിജയം നേടാന്‍ അവള്‍ക്കൊപ്പം എപ്പോളും കരുത്തായി നില്‍ക്കുന്ന ഒരച്ചന്‍ കൂടിയാണ് സലിം.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കയ്യിൽ നിന്നും സലീമിന്റെ മകൾ ഹന്ന കൈരളി ടിവിയുടെ 2022 ഫീനിക്സ് അവാർഡ് വാങ്ങിയതിനെ കുറിച്ചാണ് ഇപ്പോൾ സലീം സംസാരിക്കുന്നത്.
മമ്മൂക്കയുടെ കയ്യിൽ നിന്നും മകൾ പുരസ്കാരം ഏറ്റുവാങ്ങിയത് വലിയ സന്തോഷം നൽകുന്നു. വളരെയേറെ സന്തോഷവും അതിലുപരി അഭിമാനവും തോന്നുന്ന ഒരു നിമിഷത്തിലാണ് ഉപ്പയായി നിൽക്കുന്നത് എന്നും സലീം പറയുന്നു. ബസ്റ്റ് ആക്ടർ എന്ന സിനിമയിൽ ക്ലൈമാക്സിൽ മമ്മൂക്ക പറഞ്ഞ ഒരു ഡയലോഗ് ആണ് താനീ നിമിഷം ഓർമ്മിക്കുന്നത് എന്നും അതിവിടെ താൻ ആവർത്തിക്കുകയാണ് എന്നും സലിം പറയുന്നുണ്ട്.
തന്റെ മകളുടെ ബലത്തിലാണ് താൻ ഇപ്പോൾ ഇവിടെ നിൽക്കുന്നത്. താൻ ഒരുപാട് ആഗ്രഹിച്ച ഒരു വേദിയായിരുന്നു അത്. താൻ ജീവിതത്തിൽ ഒരുപാട് സ്വപ്നം കണ്ടിട്ടുള്ള ഒരു വ്യക്തിയാണ് മമ്മൂക്ക
എണ്ണിത്തുടങ്ങിയാൽ എത്രത്തോളം ഉണ്ടാകും എന്ന് തനിക്ക് തന്നെ നിശ്ചയമില്ല പക്ഷേ ഏകദേശം ആയിരത്തി അഞ്ഞൂറോളം മാപ്പിളപ്പാട്ടുകൾ ഒക്കെ പാടിയിട്ടുള്ള ഒരു വ്യക്തി കൂടിയാണ് താൻ. എന്നാൽ തനിക്ക് ഈ വേദിയിൽ എത്താൻ പോലും സാധിച്ചിട്ടില്ല.
ഒരുപക്ഷേ ലോകം തെറ്റായി കാണില്ലായിരുന്നുവെങ്കിൽ ഇന്ന് താൻ തന്റെ മകളുടെ കാലിൽ തൊട്ട് നമസ്കരിക്കുക വരെ ചെയ്തേനെ. ഒരു നിമിഷം പോലും താൻ തന്റെ മകളെ ഓർത്ത് ദുഃഖിച്ചിട്ടില്ല എന്നും അഭിമാനം മാത്രമാണ് അവളെ ഓർത്ത് തോന്നിയിട്ടുള്ളത്. താൻ ചെയ്തിട്ടുള്ള പുണ്യം കൊണ്ടാണ് തനിക്ക് ഇങ്ങനെ ഒരു മാലാഖ കുട്ടിയെ കിട്ടിയത്.
പല ആളുകളും സഹതാപത്തിന്റെ കണ്ണിലൂടെ ആയിരുന്നു ആദ്യമൊക്കെ എന്റെ മകളെ നോക്കിയത്. അങ്ങനെയായിരുന്നു അവൾ ജീവിച്ചിരുന്നത് .ചില സമയത്ത് ആളുകൾ പറയുക വരെ ചെയ്തു ദൈവത്തിന്റെ ഒരു പരീക്ഷണമാണ് എന്ത് ചെയ്യാനാണ് അതിനോട് നിങ്ങൾ പൊരുത്തപ്പെടുകയാണ് വേണ്ടത് എന്ന്.
അങ്ങനെ പറഞ്ഞ ആളുകളെക്കൊണ്ട് തന്നെ ഞാൻ തിരുത്തി പറയിപ്പിച്ചു. ദൈവം തന്ന ഭാഗ്യമാണ് എന്റെ മാലാഖയാണ് മകളെന്ന്. ഒഴുക്കുള്ള പുഴയിൽ ഇറങ്ങി ഒഴുക്കിനൊപ്പം പോകുന്നതിന് പകരം ഒഴുക്കിനെതിരെ നീന്തി തുടങ്ങിയാൽ നമ്മൾ കിതക്കുമെങ്കിലും പലതും നമുക്ക് നേടിയെടുക്കാൻ സാധിക്കും എന്നുകൂടി ഓർമിക്കുന്നുണ്ട്.
വിധിയോടൊപ്പം സഞ്ചരിക്കുകയല്ല വേണ്ടത് വിധിക്കെതിരെ സഞ്ചരിച്ച് ഇന്നെന്റെ മകൾ മമ്മൂക്ക എന്ന മഹാനടൻ ഒപ്പം എനിക്ക് പോലും കിട്ടാത്ത ഒരു അവസരം നേടിയെടുത്തിരിക്കുകയാണ് എന്നും സലിം പറയുന്നു.
എന്റെ മകൾ നൂലില്ലാത്ത ഒരു പട്ടമായിരുന്നു. ഞാനും എന്റെ ഭാര്യയും കുടുംബത്തിലെ മറ്റ് അംഗങ്ങളും സുഹൃത്തുക്കളും അവൾക്ക് നൂലും ചിറകുമായി നിന്നത് കൊണ്ടാണ് അവൾക്ക് വലിയൊരു ആകാശത്ത് പറക്കാൻ സാധിച്ചത്. ഇപ്പോൾ അവളുടെ ചിറകിലാണ് ഞങ്ങൾ പറക്കുന്നത് തന്നെ.
അറിയാത്ത ആളുകൾ പോലും ഇന്ന് മോളുടെ ഉപ്പ എന്ന പേരിൽ തന്നെ അറിയുന്നുണ്ട്. മകളെക്കുറിച്ച് പറയുമ്പോൾ താൻ ഒരിക്കലും നിർത്താറില്ല തന്റെ കുടുംബവും അങ്ങനെ തന്നെയാണ്. ഞങ്ങൾ ഇപ്പോൾ സന്തോഷിക്കുന്നത് ഞങ്ങളുടെ മകളിലൂടെയാണ്. ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ തന്റെ മകളുടെ ഉപ്പയായി ജനിക്കണം എന്നതാണ് തന്റെ ആഗ്രഹം.