മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ചിത്ര. നമ്മുടെ വാനമ്പാടിയായ ചിത്രാമ്മയുടെ സ്വരത്തിൽ എത്രയെത്ര മനോഹരമായി ഗാനങ്ങളാണ് നമ്മൾ കേട്ടിട്ടുള്ളത്. അത്രത്തോളം നമുക്കെല്ലാം പ്രിയങ്കരിയായി മാറിയ ചിത്രയുടെ ഏറ്റവും വലിയ വിഷമം എന്നത് തന്റെ മകൾ അകാലത്തിൽ തനിക്ക് നഷ്ടമായത് തന്നെയാണ്. ഒരമ്മയ്ക്കും ഒരിക്കലും മറക്കാനോ പൊറുക്കാനോ സാധിക്കാത്ത ഒരു വലിയ നൊമ്പരം തന്നെയാണ് അത്. എപ്പോഴും നിറച്ചിരിയോടെ വേദികളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രയുടെ മനസ്സിൽ ഉണങ്ങാത്ത ഒരു മുറിവ് തന്നെയാണ് ഇന്നും മകൾ നന്ദനയുടെ വേർപാട് എന്നത്.
ഒരിക്കലും ഒരു അഭിമുഖത്തിൽ തന്റെ മകളെ താൻ ഒരിക്കലും മറന്നിട്ടില്ലെന്നും ഇപ്പോഴും മനസ്സ് നിറയെ മകൾ മാത്രമാണ് ഉള്ളത് എന്നും ചിത്ര തുറന്നു പറഞ്ഞിരുന്നു. മാത്രമല്ല തന്റെ കുഞ്ഞ് വളരെ പൊസസീവ് ആയിരുന്നു എന്നുകൂടി ചിത്ര ഓർക്കുന്നുണ്ട്.
താൻ മറ്റൊരു കുട്ടിയെ എടുക്കുന്നത് കാണുകയാണെങ്കിൽ മോളുടെ മുഖം മറ്റൊരു അവസ്ഥയിലേക്ക് പോകും. അവൾക്കത് ഇഷ്ടമാകുമായിരുന്നില്ല. അനിയന്റെ കുഞ്ഞിനെ എടുക്കുന്നത് പോലും മകൾ നന്ദനക്ക് ഇഷ്ടമായിരുന്നില്ല. മകളുടെ വേർപാടിന് ശേഷം മറ്റൊരു കുട്ടിയെ ദത്തെടുത്താലോ എന്ന ചിന്ത മനസ്സിലേക്ക് വന്നതാണ്. എന്നാൽ ഒരു കുട്ടിയെ നമ്മൾ ഏറ്റെടുക്കുകയാണെങ്കിൽ അത് വലിയൊരു ഉത്തരവാദിത്തമാണ്.
ആ കുട്ടിയുടെ എല്ലാ കാര്യങ്ങളും നമ്മൾ ചെയ്യണം. ആ കുട്ടിയെ പഠിപ്പിക്കുകയും കല്യാണം നടത്തുകയും ഒക്കെ ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഒരുപക്ഷേ അതുവരെ നമ്മൾ ജീവിച്ചിരിക്കുമോ എന്ന് പോലും അറിയില്ല. ഒരു വലിയ വിഷാദ അവസ്ഥയിലൂടെ ആണ് താനും തന്റെ ഭർത്താവും കടന്നു പോകുന്നത്. മകളെ ഓർക്കാത്ത ഒരു ദിവസം പോലും തങ്ങളുടെ ജീവിതത്തിൽ ഇല്ല. മകളെ ഓർത്താണ് എന്നും ഉണരുന്നതും ഉറങ്ങുന്നതും. പക്ഷേ തനിക്കു മരിക്കാൻ സാധിക്കില്ലല്ലോ, ജീവിച്ചല്ലേ സാധിക്കുകയുള്ളൂ.
ഇതിലും വലിയ ഒരു ദുഃഖവും തന്റെ ജീവിതത്തിൽ ഇനി വരാനില്ല. അതുകൊണ്ടു തന്നെ എത്ര വലിയ ദുഃഖം വന്നാലും അത് സ്വീകരിക്കാൻ ഒരുക്കവും ആണ്. ഏതൊരു അമ്മയ്ക്കാണ് സ്വന്തം മകളുടെ വേർപാട് ജീവിച്ചിരിക്കുമ്പോൾ താങ്ങാൻ സാധിക്കുന്നത്. മകൾ മരണപ്പെട്ടതിനുശേഷം പൊതുവേദികളിൽ എത്തുന്ന ചിത്രയുടെ മുഖത്ത് ആ വിഷാദം വളരെ വ്യക്തമായി തന്നെ പലർക്കും കാണാൻ സാധിക്കുകയും ചെയ്യും. പിന്നീട് ഒരിക്കൽപോലും അവർ സന്തോഷത്തോടെ ഒരു വേദിയിലും എത്തിയിട്ടില്ല എന്നു പറയുന്നതാണ് സത്യം.