സിൽക്ക് സ്മിതയുടെ ജീവിതത്തെയും കരിയറിനെയും ആസ്പദമാക്കിയുള്ള ഒരു തമിഴ് ബയോപിക്ക് ഒരുങ്ങുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ചന്ദ്രിക രവിയാണ് ചിത്രത്തിൽ സിൽക്ക് സ്മിതയുടെ വേഷത്തിലെത്തുന്നത്.
സിൽക്കിന്റെ ജന്മദിനമായ ഈ തിങ്കളാഴ്ച, ചിത്രത്തിന്റെ പുതിയ പേരും ആദ്യ ലുക്കും STRI Cinemas പ്രഖ്യാപിച്ചു. സിൽക്ക് സ്മിത – ക്വീൻ ഓഫ് ദി സൗത്ത് എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം ജയറാം ശങ്കരൻ സംവിധാനം ചെയ്യുന്നു. 2025 ആദ്യ പകുതിയിൽ ചിത്രീകരണം ആരംഭിക്കും. ALSO READ:“ആരുമറിയാതെ നീ എനിക്ക് ഒരവസരം തരുമോ” ആ നടൻ പറഞ്ഞ വൃത്തികേടിനു അന്ന് മറുപടി കൊടുത്തത് ഇങ്ങനെ- ഖുശ്‌ബു വെളിപ്പെടുത്തുന്നു.
മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ പ്രഖ്യാപന ടീസർ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പത്രങ്ങൾ വായിക്കുന്ന രംഗത്തോടെ ആരംഭിക്കുന്നു. സിൽക്ക് സ്മിതയുടെ സഡ്മ ചിത്രത്തിനു ശേഷമുള്ള കുതിച്ചുയർച്ചയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ എല്ലാ പേജുകളിലും കണ്ടുകൊണ്ടിരിക്കുകയാണ് അവർ. ആരാണിത് എന്ന് ഇന്ദിര ഗാന്ധി ചോദിക്കുമ്പോൾ, രംഗം ചാന്ദ്രിക രവിയുടെ ഗംഭീര പ്രവേശനത്തിലേക്ക് മാറുന്നു. സിൽക്ക് സ്മിതയായി അവതരിപ്പിക്കുന്ന ചാന്ദ്രികയുടെ സൗന്ദര്യത്താൽ ആളുകൾ മോഹിതരാകുന്നതായി കാണിക്കുന്നു അവൾ നായകൾക്ക് ബിസ്ക്കറ്റ് കൊടുക്കുന്നതും നെഞ്ചിൽ ഓട്ടോഗ്രാഫ് ചോദിക്കുന്ന ആരാധകനു ലിപ്സ്റ്റിക്ക് കൊണ്ട് നെഞ്ചിൽ ഓട്ടോഗ്രാഫ് നൽകുന്നതും വിഡിയോയിൽ കാണാം . പ്രധാനമന്ത്രിയുടെ സഹായി നൽകുന്ന മറുപടി മഠം നിങ്ങൾ അയൺ ലേഡി ആണെങ്കിൽ ഇവർ ‘മാഗ്നെറ്റിക് ലേഡി’ എന്ന് വിശേഷിപ്പിക്കുന്നു.MUST READ:അഭിനയത്തിലും സൗന്ദര്യത്തിലും മമ്മൂട്ടിയേക്കാൾ മിടുക്കൻ, ആ നടൻ ആയിരുന്നു അയാൾ സിനിമ വീട്ടിലായിരുന്നു എങ്കിൽ മമ്മൂട്ടി ഇവിടെ എത്തിയില്ലായിരുന്നു.
ചിത്രത്തിന്റെ അണിയറക്കാരുടെ കൂടുതൽ വിവരങ്ങളും ഏകദേശ പ്രദർശന തീയതിയും നിർമ്മാതാക്കൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജനപ്രിയ കായിക അവതാരകനും നടനും മുൻ പ്രൊഫഷണൽ ടെന്നീസ് താരവുമായ വിജയ് അമിർതരാജാണ് സിൽക്ക് സ്മിത – ക്വീൻ ഓഫ് ദി സൗത്തിന്റെ നിർമ്മാതാവ്.
പല ഇന്ത്യൻ സിനിമാ വ്യവസായങ്ങളിലും പ്രവർത്തിച്ച സിൽക്ക് സ്മിത 80-കളിലും 90-കളുടെ തുടക്കത്തിലുമായിരുന്നു തന്റെ കരിയറിന്റെ ഏറ്റവും ഉയരങ്ങളിൽ എത്തിയത് . വിജയലക്ഷ്മി വാദലാപതി എന്ന പേരിൽ ജനിച്ച നടി പ്രധാനമായും ഡാൻസ് നമ്പറുകളിൽ പ്രത്യക്ഷപ്പെട്ടു. രണ്ട് ദശാബ്ദത്തോളം സജീവമായിരുന്ന അവർ 500-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ബി ഗ്രേഡ് ചിത്രങ്ങളിലും മുഖ്യ ധാര ചിത്രങ്ങളിലും സിൽക്ക് ഒരേ പോലെ അഭിനയിച്ചിട്ടുണ്ട്. വലിയ ഒരു ആരാധക വൃന്ദം സിൽക്കിനുണ്ടായിരുന്നു.
2011-ൽ വിദ്യാ ബാലൻ സിൽക്ക് സ്മിതയുടെ ജീവിതത്തെ ചെറിയ രീതിയിൽ അവലംബിച്ച ‘ദി ഡർട്ടി പിക്ചർ’ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു.അതിലെ പ്രകടനത്തിന് അവർക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ, തമിഴ് ചിത്രം മാർക്ക് ആന്റണിയിലും സിൽക്ക് സ്മിതയുടെ രൂപസാദൃശ്യമുള്ളയാൾ ഒരു രംഗത്ത് SJ സൂര്യയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു.READ NOW:എന്റെ ആ കഥാപാത്രത്തിന് മുൻപിൽ അയാൾ പൊട്ടിക്കരഞ്ഞു എന്റെ കാലിൽ വീണു – ഞെട്ടിപ്പിക്കുന്ന ആ അനുഭവം പങ്ക് വച്ച് മമ്മൂട്ടി
View this post on Instagram