നടൻ വില്ലൻ സഹ നായകൻ ഹാസ്യതാരം എന്ന നിലകളിലൊക്കെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ സാധിച്ചിട്ടുള്ള ഒരു വ്യക്തിയാണ് സിദ്ദിഖ്. വളരെ ചെറിയ സമയം കൊണ്ട് തന്നെ സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്യാൻ സിദ്ദിഖിന് സാധിച്ചിരുന്നു. സിദ്ദിഖിനോളം മലയാളസിനിമയിൽ മികച്ച വേഷങ്ങൾ അധികമാരും ചെയ്തിട്ടില്ല എന്നു പറയുന്നതാണ് സത്യം.
ഒട്ടുമിക്ക വ്യത്യസ്ത വേഷങ്ങളും ചെയ്യാൻ ഭാഗ്യം ലഭിച്ച വളരെ ചുരുക്കം താരങ്ങളിൽ ഒരാളാണ് സിദ്ധിയ്ഖ്. എന്നാൽ വിജയത്തോടൊപ്പം തന്നെ വിവാദങ്ങളും ഗോസിപ്പുകളും സിനിമാലോകത്ത് പതിവായ ഒന്നാണ് അത്തരം സാധ്യതകളിലൂടെ ഒക്കെ സിദ്ധിഖു കടന്നു പോയിട്ടുണ്ട്.
സിദ്ദിഖിന്റെ ആദ്യ ഭാര്യയുടെ ആത്മഹത്യ മുതലാണ് അദ്ദേഹത്തിന്റെ കരിയറിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വരുന്നത്. ആദ്യ ഭാര്യയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ട് എന്ന തരത്തിലുള്ള വാർത്തകൾ വലിയതോതിൽ പരന്നതോടെ അതുവരെ ആരാധകരുടെ മനസ്സിൽ വലിയതോതിൽ ഇഷ്ടം ഉണ്ടായിരുന്ന നടന് മറ്റൊരു ചിത്രം കൈവന്നു. അദ്ദേഹം ഒരു ക്രൂരൻ ആണെന്നും ഭാര്യയുടെ മരണത്തിന് കാരണം അദ്ദേഹമാണ് എന്നും ചില പത്രങ്ങൾ എഴുതുക കൂടി ചെയ്തതോടെ കരിയർ താഴേക്ക് പോകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
ആ സാഹചര്യങ്ങളിൽ ഒക്കെ തനിക്ക് ശക്തി പകർന്നത് തന്റെ അടുത്ത സുഹൃത്തായ മോഹൻലാലാണ് എന്നാണ് സിദ്ധിക്ക് പറയുന്നത്. ആ സമയത്ത് താൻ കന്മദം എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു. ഭാര്യ മരിച്ച ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോഴാണ് ആ ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നത്.
ആ സിനിമയ്ക്ക് വേണ്ടി തങ്ങൾ ബോംബെയിൽ പോയപ്പോഴാണ് മോഹൻലാൽ ഇക്കാര്യം തന്നോട് പറയുന്നത്. ഒരു വിവാഹം കഴിക്കണം ഉപ്പ മാത്രം പോരാ കുട്ടികൾക്ക് ഉമ്മയും വേണം. ഇനി ഒരു വിവാഹത്തെക്കുറിച്ച് താൻ ചിന്തിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ അങ്ങനെ ഒരിക്കലും പറയരുത് എന്നും കുട്ടികളുടെയും നിങ്ങളുടെയും കാര്യം നോക്കാൻ ഒരാൾ വേണ്ടേ? എന്നും മോഹൻലാൽ ചോദിച്ചു.
എന്റെ ഭാര്യയുടെ മരണത്തിൽ പലരും എന്നെയാണ് സംശയിക്കുന്നത്. അങ്ങനെയുള്ള ഞാൻ ഇനി ഒരു വിവാഹം കഴിച്ചാൽ അത് ശരിയാവില്ല എന്ന് പറഞ്ഞപ്പോൾ ലോകത്തിൽ ആദ്യമായാണ് ഒരാളുടെ ഭാര്യ ആത്മഹത്യ ചെയ്യുന്നത്; എന്നും അങ്ങനെയൊന്നും ചിന്തിക്കേണ്ട കാര്യമില്ല എന്നും പറഞ്ഞ് മോഹൻലാൽ ആശ്വസിപ്പിക്കുകയായിരുന്നു ചെയ്തത്. അങ്ങനെ മോഹൻലാൽ കാരണമാണ് രണ്ടാമത് ഒരു വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്നും സിദ്ധിക്ക് പറയുന്നുണ്ട്.