പൃഥ്വിരാജ് അഹങ്കാരി ആണോ എന്ന് ചോദിച്ചാൽ അതിന്റെ മറുപടി ഇതാണ്. സിദ്ധിഖ് അന്ന് പറഞ്ഞത്

264

 

ADVERTISEMENTS
   

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു താരമാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ ആയിരുന്നു പൃഥ്വിരാജിന്റെ തുടക്കം വലിയ പ്രതീക്ഷയോടെയും സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഈ ഒരു ചിത്രത്തിൽ പൃഥ്വിരാജിനെ കണ്ടിരുന്നത്. ഇപ്പോൾ ഈ ചിത്രത്തിലേക്ക് ആദ്യമായി പൃഥ്വിരാജ് എത്തിയതിനെക്കുറിച്ച് തുറന്നു പറയുകയാണ് നടൻ സിദ്ദീഖ്.

നിർമ്മിക്കുന്ന ചിത്രത്തിൽ ഒരു പുതുമുഖ താരം വേണമെന്നു ഒരു ആഗ്രഹമാ ആദ്യം തന്നെ ഉണ്ടായിരുന്നു. പുതിയ പയ്യൻ ആയിരിക്കണം ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് ചിന്തിച്ചിരുന്നു. ആ സമയത്താണ് രഞ്ജി സുകുവേട്ടന്റെ മകനെ ഒന്ന് കാണണം എന്ന് പറഞ്ഞത്.

.

അപ്പോൾ ഞാൻ ചോദിച്ചു അത് ഇന്ദ്രജിത്ത് അല്ലേ എന്ന് ‘ ഇന്ദ്രജിത്ത് അപ്പോൾ കുറച്ച് സിനിമകളൊക്കെ ചെയ്തിട്ട് നിൽക്കുന്ന സമയവും ആണ്. അപ്പോൾ തന്നെ രഞ്ജി പറഞ്ഞു മൂത്തവൻ അല്ല ഇളയ ആളാണ് എന്ന്.

ഞാൻ അങ്ങനെ മല്ലിക ചേച്ചിയെ വിളിക്കുകയും ചെയ്തിരുന്നു. അപ്പോൾ ഇന്ദ്രജിത്ത് ആണോ എന്നാണ് ആദ്യം മല്ലിക ചേച്ചിയും ചോദിച്ചത്. അല്ല ഇളയാളാണ് എന്ന് പറഞ്ഞപ്പോൾ, രാജുവോ? അവൻ അങ്ങനെ അഭിനയിച്ചിട്ട് ഒന്നുമില്ല എന്ന് ചേച്ചി പറഞ്ഞു..

ഫാസിൽ ആ സമയത്ത് രാജുവിനെ കണ്ടിട്ടുണ്ട്. ഫാസിലിന്റെ ചിത്രത്തിന് വേണ്ടി ഓഡിഷന് ചെന്നതായിരുന്നു പൃഥ്വിരാജ്. എന്നാൽ ആ ചിത്രത്തിന് അത്രയും ബോൾഡ് ആയിട്ടുള്ള ഒരാളെ ആവശ്യമില്ലായിരുന്നു.

അങ്ങനെയാണ് രഞ്ജിയോട് രാജുവിനെ കുറിച്ച് ഫാസിൽ പറയുന്നത്. രഞ്ജിയെ കാണാനായി കോഴിക്കോട് രാജു എത്തി. ആദ്യം പറഞ്ഞത് ഞാൻ മല്ലിക സുകുമാരന്റെ മകനാണ് എന്നാണ്. മറ്റൊന്നും പറഞ്ഞില്ല.

അപ്പോൾ തന്നെ ഫിക്സ് ചെയ്തു എന്ന് രഞ്ജി എന്നോട് പറഞ്ഞു. പൃഥ്വിരാജ് ഒരു അഹങ്കാരിയാണോ എന്ന് ചോദിച്ചാൽ എന്തു പറയും എന്ന് ചോദ്യത്തിനും സിദ്ദിഖ് മറുപടി പറയുന്നുണ്ട്.

പൃഥ്വിരാജ് അഹങ്കാരിയാണോ എന്ന് ചോദിക്കുകയാണെങ്കിൽ അഹങ്കാരി അല്ലാത്ത ഒരു പ്രഥിരാജിനെ കണ്ടിട്ടുള്ള വ്യക്തി എന്ന നിലയിൽ എനിക്ക് വേണമെങ്കിൽ രാജു ഒരു അഹങ്കാരിയാണ് എന്ന് പറയാം.. കാരണം അഹങ്കാരി അല്ലാത്ത ഒരു പൃഥ്വിരാജിനെ ഞാൻ നന്ദനത്തിന്റെ സെറ്റിൽ കണ്ടിട്ടുണ്ട് . എന്നാൽ പിന്നീട് വർഷങ്ങൾക്ക് ശേഷം ഞാൻ മാസ്റ്റേഴ്സ് എന്ന സിനിമ ചെയ്തപ്പോൾ ആ സെറ്റിൽ പൃഥ്വിരാജ് എത്തുമ്പോൾ എന്നോട് മറ്റൊരു രീതിയിൽ ഇടപെട്ട വ്യക്തി ആയിരിക്കണം.

ഇയാൾ എന്താണ് കാണിക്കുന്നത് അങ്ങോട്ട് മാറിനിൽക്ക് എന്നൊക്കെ പറഞ്ഞാൽ എനിക്ക് പറയാം ഇയാൾ ഒരു അഹങ്കാരിയാണ് എന്ന്. എന്നാൽ പൃഥ്വിരാജ് അന്നത്തെ അതേ പോലെ തന്നെയാണ് എന്നോട് പ്രതികരിച്ചത്. ചേട്ടാ എന്തുണ്ട് വിശേഷം എന്നൊക്കെ ചോദിച്ച് വളരെ സ്നേഹത്തോടെ തന്നെയാണ് പ്രതികരിച്ചത്.

അപ്പോൾ പിന്നെ ഞാനത് പറയുന്നതിൽ എന്തർത്ഥമാണ് ഉള്ളത്. അടുത്ത രംഗം എങ്ങനെയായിരിക്കും എന്നോർത്ത് ടെൻഷൻ അടിച്ചു നിൽക്കുന്ന ഒരാളുടെ അരികിലേക്ക് മൊബൈൽ ക്യാമറയും ഓണാക്കി ചെന്നാൽ നിങ്ങൾ അങ്ങോട്ട് മാറിനിൽക്കുക എന്ന് പറയുന്ന ഒരാൾ അഹങ്കാരി ആണെന്ന് പലരും പറയും. അത് അയാളുടെ സിറ്റുവേഷൻ കൊണ്ടാണെന്ന് പലരും മനസ്സിലാക്കുന്നില്ല എന്നും താരം പറയുന്നുണ്ട

ADVERTISEMENTS