സിദ്ധിഖും ലാലും പിരിഞ്ഞതിന്റെ കാരണങ്ങളെ കുറിച്ച് അന്ന് സിദ്ധിഖ് പറഞ്ഞത് – ഒപ്പം പിരിഞ്ഞ ആ ദിവസത്തെ പറ്റിയും

175

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് കൂട്ടുകെട്ട് സംവിധായകരായിരുന്നു സിദ്ദിഖ് ലാൽ കൂട്ടുകെട്ട്. സിദ്ധിക്കും ലാലും പ്രതിഭാധനരായ രണ്ടു വ്യക്തികൾ രണ്ടുപേരും സംവിധായകരാണ് വളരെ ചെറുപ്പം തൊട്ടേ ഒന്നിച്ച സുഹൃത്തുക്കൾ.. മിമിക്രി രംഗത്തിലൂടെ ഒന്നുചേർന്ന സുഹൃത്തുക്കളാണ് ഇരുവരും. പിന്നീട് അവർ ഫാസിലിന്റെ കീഴിൽ സഹ സംവിധായകരായി എത്തി, സിനിമയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കുകയും പിന്നീട് ഇരുവരും സിദ്ധിഖ് ലാൽ എന്ന കൂട്ടുകെട്ടിൽ സിനിമകൾ പുറത്തിറക്കുകയും ചെയ്തു.

അവരുടെ എല്ലാ ചിത്രങ്ങളും ഹിറ്റാണ് എന്നുള്ളതായിരുന്നു ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. റാംജി റാവു സ്‌പീക്കിങ് , ഗോഡ്ഫാദർ ,ഇൻ ഹരിഹർ നഗർ ,വിയറ്റ്നാം കോളനി,കാബൂളിവാല തുടങ്ങിയ വമ്പൻ ഹിറ്റ് ചിത്രങ്ങൾ ഇവർ ഒരുക്കിയിരുന്നു.

ADVERTISEMENTS
   

ഇപ്പോൾ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലെ സിദ്ധിക്ക് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. നഷ്ടമാകുന്നത് മലയാളത്തിലെ ഏറ്റവും കഴിവുറ്റ മുതിർന്ന സംവിധായകരിൽ ഒരാളാണ്. അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് അന്തരിച്ചത്. ഇന്ന് അദ്ദേഹത്തിൻറെ സംസ്കാര ചടങ്ങുകൾ നടക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

ഈ ഘട്ടത്തിൽ അവരുടെ കരിയറിൽ ഏറ്റവും കൂടുതൽ ഇരുവരോടും ചോദിച്ച ഒരു ചോദ്യമായിരുന്നു എന്തുകൊണ്ടാണ് സിദ്ദിഖ് ലാൽ കൂട്ടുകെട്ട് പിരിഞ്ഞത് എന്നത്,ഒപ്പം എന്തായിരുന്നു ഇവരിവർക്കിടയിൽ ഉള്ള പ്രശ്നം എന്നായിരുന്നു. അതിന് മുൻപ് സഫാരി ടിവി ഒരു പ്രോഗ്രാമിൽ ശ്രീ സിദ്ധിഖ് പറഞ്ഞ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ അങ്ങനെ ഞങ്ങൾ പിരിഞ്ഞ വാർത്ത അതൊരു വലിയ സംഭവം ആയി . കാരണങ്ങൾ ഞാനിവിടെ പറയുന്നില്ല നേരത്തെ പറഞ്ഞത് പോലെ എല്ലാം നല്ലതിനായിരുന്നു എന്ന് കാലം തെളിയിച്ചു കഴിഞ്ഞതിനെപ്പറ്റി പറയേണ്ട കാര്യമില്ല. പക്ഷേ ആ കാലഘട്ടത്തിലെ ഒരുപാട് പ്രശ്നങ്ങൾ പ്രോബ്ലംസ് ഉണ്ടായിരുന്ന,അതിൽ ഏറ്റവും പ്രധാനമായത് ഈ ചോദ്യങ്ങൾ ഉണ്ടായിരുന്നു പ്രധാനപ്പെട്ട ചോദ്യം എന്താണ് കാരണം എന്നത് ആയിരുന്നു.

എന്താ കാരണം എന്നത് ഇന്നും ആരോടും ഞങ്ങൾ പറഞ്ഞിട്ടില്ല ഒരിക്കലും അത് ആരുഡും പറയുകയില്ല എന്ന് ഞങൾ രണ്ടാളും തീരുമാനിച്ചിട്ടുള്ള കാര്യമാണ്. അത് ഞങ്ങളോട് കൂടെ അങ്ങ് പോകട്ടെ . പിരിയാൻ ഉള്ള തീരുമാനം ഞാനും ലാലും കൂടി എടുക്കുന്നത് മയൂര പാർക്കിന്റെ 205 ആം നമ്പർ റൂമിൽ ഇരുന്നാണ് . അന്ന് ഞാൻ ലാലിനോട് പറഞ്ഞത് ഇക്കാര്യം നമ്മൾ ആരോടും പറയരുത് .

അന്ന് മലയാള മനോരമയിലെ ഫിലിം പേജ് വരുന്നത് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ മറ്റോ ആണ് . വെള്ളിയാഴ്ചത്തെ പത്രത്തിൽ വരണം അങ്ങനെ നമ്മൾ ന്യൂസ് കൊടുക്കണം പത്രത്തിൽ വന്നതിനുശേഷം മാത്രമേ എല്ലാവരും ഇത് അറിയാവൂ . നമ്മുടെ ഭാര്യമാരോട് പോലും പറയണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു.

അന്ന് മനോരമയിലെ ജെക്കോബി ചേട്ടൻ മുൻപ് ഞങ്ങളുടെ അഭിമുഖമൊക്കെ എടുത്തയാളാണ്. പുള്ളിയെ വിളിച്ചു കാണണം എന്ന് പറഞ്ഞു പുള്ളി വന്നപ്പോൾ പിരിയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു കുറിപ്പ് കൊടുത്തു. അദ്ദേഹം അത് വായിച്ചിട്ടു ഞെട്ടിപ്പോയി അദ്ദേഹം പറഞ്ഞു . നിങ്ങൾ എന്താ ഈ പറയുന്ന് എന്താ ഈ കാണിക്കുന്നേ നിങ്ങൾ പിരിയുകയൊന്നും വേണ്ട, അത് ഒരു വലിയ പ്രഷർ ആയിരുന്നു, കാരണം നമ്മൾ പിരിയാൻ തീരുമാനിച്ചാലും ആളുകൾ നമ്മളെ അതിനു അനുവദിക്കില്ല സിദ്ധിഖ് അന്ന് പറഞ്ഞു .

അന്ന് അദ്ദേഹത്തോട് പിന്നെ പറഞ്ഞു ഞങൾ നന്നായി ആലോചിച്ചു എടുത്ത തീരുമാനം ആണ് അതുകൊണ്ടു അതിൽ മാറ്റമില്ല രണ്ടു പേരുടെയും നന്മക്കാണ് ആയതു ചെയ്യുന്നത് എന്ന് പരണ്ഞു . അന്ന് അദ്ദേഹം പറഞ്ഞു ഞാൻ പ്രിന്റ് കൊടുക്കുന്നതിനു പമുന്നേ വിളിക്കും മനസ്സ് മാറുവാണേൽ പറയുക എന്ന് പറഞ്ഞു പോയി. അദ്അദേഹം  പോലെ വിളിച്ചു പക്ഷേ ഞങ്ങൾ പറഞ്ഞു ചെയ്തോളാൻ. അപ്പോളാണ് ഞാൻ ആലോചിച്ചത് നമ്മൾ ഫാസിൽ സാറിനോട് നേരിട്ട് പറയണം എല്ലാവരും പാത്രത്തിൽ കൂടി അറിയുന്ന പോലെ അദ്ദേഹം അങ്ങനെ അറിഞ്ഞാൽ പോരല്ലോ എന്ന് അങ്ങനെ ഞങ്ങൾ മദ്രാസിൽ പോയി സാറിനെ കണ്ടു.

അത് കേട്ടതും അന്ന് അദ്ദേഹം ചാടിയെഴുന്നേറ്റ് പറഞ്ഞു നിങ്ങൾ എന്ത് വിഡ്ഢിത്തം ആണ് പറയുന്നത്. പിരിയാണോ അതൊന്നും വേണ്ട. ഏത് മാഗസിനിൽ ആണ് കൊടുത്തത് എന്നും പറഞ്ഞു അവിടേക്ക് വിളിച്ചു പക്ഷേ അപ്പോഴേക്കും അത് പപ്രിന്റ് ആയി കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ഞങ്ങൽ ഫാസിൽ സാറിനോട് അവസാനം പറയാൻ വച്ചത്. ആണ് അദ്ദേഹം വിളിച്ചു പറഞ്ഞാൽ അത് പ്രിന്റ് ആകില്ല. പിന്നെ അദ്ദേഹം പറഞ്ഞു ആ ഇനി ഒന്നും ചെയ്യാൻ പറ്റില്ലാലോ അത് പ്രിന്റ് ആയി. നിങൾ ആലോചിച്ചു ചെയ്യുക എന്ന്.

പ്രിന്റ് വന്നതിനു ശേഷം എല്ലാ പത്ര ഓഫീസിൽ നിന്നും വിളി വന്നു അന്ന് ഇതേ പോലെ മൊബൈൽ ഇല്ലല്ലോ ഞങൾ ആളുകളുടെ ചോദ്യങ്ങൾ കൊണ്ട് ഒരു പതിനഞ്ചു ദിവസം കഴിഞ്ഞാണ് വെളിയിൽ ഇറങ്ങിയത്. വിളിച്ച എല്ലാവരോടും പറഞ്ഞു ഞങ്ങൾ ഒരിക്കലും വഴക്കിട്ട് പിരിഞ്ഞതല്ല. ഇനി മുതൽ ലാൽ നിർമ്മാതാവും ഞാൻ സംവിധയകാൻ എന്ന നിലയിൽ ആകും നിൽക്കുക. അതല്ല ലാൽ സംവിധാനം ചെയ്യുകയാണെങ്കിൽ ചിലപ്പോൾ ഞാൻ നിർമ്മാതാവാകും. രണ്ടാൾക്കും നല്ലതിന് വേണ്ടിയാണു എന്നാണ് അന്ന് പറഞ്ഞത് എന്ന് സിദ്ധിഖ് അന്ന് പറഞ്ഞിരുന്നു.

ADVERTISEMENTS
Previous articleമമ്മൂട്ടിയുടെ കൂടെ അഭിനയിച്ചാൽ ശരിയാവില്ലെന്ന് തോന്നിയാൽ ; ഒടുവിൽ പ്രൊഡക്ഷൻ കണ്ട്രോൾ ആ സത്യം പറഞ്ഞു ; അലൻസിയർ
Next articleമലയാള സിനിമയിൽ തനിക്കെതിരെ നടന്ന ഗൂഡാലോചനകളുടെ തെളിവുകൾ സൽമാനും വിജയ് യും അന്ന് തന്നോട് പറഞ്ഞത് സിദ്ദിഖ് അന്ന് പറഞ്ഞത്.