അന്ന് എന്നോട് ചോദിച്ചപോലെ കുറെ ചോദ്യങ്ങൾ ലെന പ്രണവിനോട് ചോദിച്ചു – അല്പം കഴിഞ്ഞപ്പോൾ ലെന എണീറ്റ് പോയി അന്ന് നടന്നത് – പ്രണവിനെ കുറിച്ച് മോഹൻലാലും സിദ്ധിഖും പറഞ്ഞത്.

262

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനെ കുറിച്ച് അറിയാൻ പ്രേക്ഷകർക്ക് പൊതുവെ വലിയ താല്പര്യമാണ്. അതിന്റെ പ്രധാന കാരണം പ്രണവിന്റെ സ്വഭാവമാണ് .പൊതുവേ ആർക്കും പിടികൊടുക്കാത്ത ഏകാന്തമായി ജീവിതം ആഗ്രഹിക്കുന്ന ഏകാന്തമായ യാത്രകളിലൂടെ ജീവിതത്തെ ആഘോഷിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ. സമ്പന്നതയുടെ മടിത്തട്ടിൽ ജനിച്ചിട്ടും അത്തരം ജീവിതത്തോട് ഒട്ടും താല്പര്യമില്ലാത്ത വ്യക്തിയാണ് പ്രണവ്.

പൊതുവേ താര പുത്രന്മാർ സിനിമാലോകത്തേക്ക് എത്തുകയാണ് പതിവ്. പക്ഷേ പ്രണവിന് പൊതുവേ അധികം സിനിമകൾ ചെയ്യാൻ താല്പര്യം ഉള്ള ആളല്ല എന്നാണ് മോഹൻലാൽ തന്നെ പറയുന്നത്. അതേ പോലെ തന്നെ വളരെ ലളിതമായ ജീവിതമാണ് മകൻ നയിക്കുന്നതെന്ന് പ്രണവിന്റെ അമ്മ തന്നെ പറഞ്ഞിട്ടുണ്ട്. വളരെ വിലകൂടിയ കാറുകളോ ആഡംബര ജീവിത ശൈലികളോ അവന് താല്പര്യമില്ല എന്ന് നേരത്തെ സുചിത്ര മോഹൻലാൽ തന്നെ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അവൻ ആദ്യമൊക്കെ ഉപയോഗിച്ചുകൊണ്ടിരുന്നത് volkswagen ന്റെ ചെറിയൊരു വണ്ടിയായിരുന്നു. പിന്നീട് മാരുതിയുടെ ബ്രെസ യാണ് അവൻ ഉപയോഗിക്കുന്നത് എന്നും സുചിത്ര മോഹൻലാൽ പറയുന്നു.

ADVERTISEMENTS
   

പൊതുവെ യാത്ര നടത്തുന്ന പ്രണവ് മിക്കപ്പോഴും പോകുന്നത് ബസ്സുകളിലോ ലോറികളിലോ ഒക്കെയാണ് പലപ്പോഴും അജ്ഞാതമായ സ്ഥലങ്ങളിൽ പല ആളുകളും പ്രണവിനെ കാണുകയും പ്രണവിനൊപ്പം ചിത്രങ്ങൾ പകർത്തി പങ്ക് വെക്കുകയും ചെയ്യാറുണ്ട്. സാധാരണ വസ്ത്രങ്ങളോടാണ് പ്രണവിന് താല്പര്യം വലിയ വില കൂടിയ ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കുമ്പോൾ താനീ ചൊരിയുന്ന പോലെ തോന്നുമെന്ന്‌ പ്രണവ് തന്നെ പറഞ്ഞിട്ടുണ്ട് എന്ന് സംവിധാനം ജീത്തു ജോസഫ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

READ NOW  മമ്മൂട്ടിക്ക് ഭ്രാന്താണ് ,ആദ്യം കണ്ടപ്പോള്‍ തന്നെ മമ്മൂട്ടിയെ എനിക്കിഷ്ടപ്പെട്ടില്ല ശ്രീനിവാസൻ അന്ന് പറഞ്ഞത്.

അധികം സിനിമകൾ ചെയ്യാൻ താല്പര്യം ഇല്ലാത്ത ഒരാളായ പ്രണവിനെ കൊണ്ട് പിന്നെ കൂടുതൽ സിനിമ ചെയ്യുന്ന കാര്യങ്ങൾ ഞാൻ എങ്ങനെ പറയും എന്നും മോഹൻലാൽ അഭിമുഖത്തിൽ പറയുന്നുണ്ട് . അതേപോലെതന്നെ ഒരിക്കൽ തന്റെ ഒരു ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കുന്ന ഒരു പുഴയുടെ തീരത്തായിരുന്നു ആ സമയത്ത് പുഴയുടെ മറുകരയിൽ പ്രണവ് ഉണ്ടായിരുന്നു. താൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞ പ്രണവ് വഞ്ചിയും വെള്ളവും ഒന്നും കാത്തുനിൽക്കാതെ പുഴ നീന്തി കടന്ന് എത്തിയ കാര്യവും ഒരിക്കൽ മോഹൻലാൽ പറഞ്ഞിട്ടുണ്ട്. അന്ന് അത് കേട്ട് താൻ ഞെട്ടിയതും മോഹൻലാൽ മുൻപ് പറഞ്ഞിട്ടുണ്ട് .

ഇത്തരത്തിൽ വളരെ വ്യത്യസ്തമായ സ്വഭാവ രീതികൾ വച്ചുപുലർത്തുന്ന ഒരു വ്യക്തിയായിരുന്നു പ്രണവ് മോഹൻലാൽ. കുറച്ചു നാൾ മുൻപ് നേരം സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ മോഹൻലാലും സിദ്ധിക്കും ഉൾപ്പെടെയുള്ളവർ പ്രണവിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞത് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.

അതിൽ ഒരുകാലത്ത് താൻ ആഗ്രഹിച്ച ഒരു ജീവിതമാണ് പ്രണവ് ഇപ്പോൾ ജീവിക്കുന്നതെന്നും അങ്ങനെ ഒരു ജീവിതമായിരുന്നു താൻ തിരഞ്ഞെടുത്തതെങ്കിൽ ഇപ്പോൾ താൻ ഇവിടെ മാധ്യമങ്ങളുടെ മുൻപിൽ ഇരിക്കില്ലായിരുന്നു മോഹൻലാൽ പറയുന്നുണ്ട്. അയാൾക്ക് അങ്ങനെയുള്ള ഒരു ലൈഫ് ആണ് താല്പര്യം. അതുകൊണ്ട് തന്നെ സിനിമ കൂടുതൽ ചെയ്യാൻ താൻ അയാളെ നിർബന്ധിക്കാറില്ല എന്നും മോഹൻലാൽ പറയുന്നു. അതുപോലെതന്നെ പ്രണവിനെ കുറിച്ചുള്ള ചില കാര്യങ്ങൾ സിദ്ധിക്ക് പറഞ്ഞത് ഇങ്ങനെയാണ്.

READ NOW  ആ 5 ദിവസം കൊണ്ടാണ് അവർ തമ്മിൽ പ്രണയത്തിൽ ആവുന്നത്

ആദി സിനിമയുടെ ഷൂട്ടിങ് സമയത്ത് ലെന ആദ്യം തൻ്റെ അടുത്ത് വന്നിരുന്നിട്ട് ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ചേട്ടൻ കറക്ട് ഉത്തരം പറയുകയാണെങ്കിൽ ചേട്ടൻ എങ്ങനെയുള്ള ഒരാളാണ് എന്ന് ഞാൻ പറഞ്ഞു തരാം എന്ന് പറയുകയും ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും തന്നെക്കുറിച്ച് ഒരു രൂപരേഖ പറയുകയും ചെയ്തു. പിന്നീട് ലെന തന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് പിന്നീട് എനിക്ക് തോന്നുകയും ചെയ്തു.

അതിനു ശേഷം ലെന നേരെ പോയത് പ്രണവ് മോഹൻലാലിൻറെ അടുത്താണ്. ചില ചോദ്യങ്ങൾ ചോദിക്കാൻ ആരംഭിച്ചു അപ്പോൾ പ്രണവ് മറു ചോദ്യങ്ങളാണ് ചോദിക്കുന്നത്. ലെന ചോദിച്ചു അപ്പു ഇപ്പോൾ മുന്നോട്ടു നടന്നുപോകുമ്പോൾ പെട്ടെന്ന് മുന്നിൽ ഒരു മല കാണുകയാണെങ്കിൽ എന്താണ് ആദ്യം തോന്നുന്നത് എന്ന്. അപ്പോൾ പ്രണവ് തിരിച്ചു ചോദിക്കുന്ന ചോദ്യം ഏതു രീതിയിലുള്ള മല എന്നാണ്. ഇങ്ങനെയുള്ള മലയാണ് എന്നൊക്കെ.

READ NOW  വടക്കൻ വീരഗാഥയിലെ മമ്മൂട്ടിയുടെ പ്രതിഫലം എത്രയെന്നറിയുമോ - ഇപ്പോളത്തെ യുവ നടന്മാർക്ക് ഒരു ബഹുമാനവുമില്ല തന്നെ അപമാനിച്ച നടന്മാരെ കുറിച്ച് തുറന്നടിച്ചു സംവിധായകൻ.

പിന്നെ ലെന ചോദിച്ചു അപ്പു മുന്നോട്ടു പോകുമ്പോൾ ഒരു ജലാശയം കാണുകയാണ് എന്താണ് തോന്നുന്നത് അപ്പോൾ ഉടനെ അവൻ പറയും ഞാൻ അങ്ങോട്ട് പോകത്തില്ല തിരികെ നടക്കും എന്ന്. അത്തരത്തിൽ പ്രത്യേക തരത്തിലുള്ള മറുപടികളും മറു ചോദ്യങ്ങളും ആയിരിക്കും പ്രണവ് നൽകുന്നത് അതോടെ അവസാനം ഉത്തരം മുട്ടി ഇത് ശരിയാവില്ല എന്ന് പറഞ്ഞു ലെന എഴുന്നേറ്റ് പോവുകയായിരുന്നു ഉണ്ടായത്.

ജീവിതത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ വീക്ഷണങ്ങളോട് കൂടിയുള്ള ഒരു ചെറുപ്പക്കാരനാണ് പ്രണവ് മോഹൻലാൽ എന്ന് സിദ്ദിഖ് പറയുന്നു. അവൻ വളരെ മിടുക്കനാണ് അങ്ങനെ എളുപ്പവൊന്നും അവനെ ആർക്കും ക്രാക്ക് ചെയ്യാൻ കഴിയില്ല എന്നും അദ്ദേഹം പറയുന്നു. മുൻപ് ദുൽഖറിന്റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രം ഇറങ്ങിയപ്പോൾ ആ സിനിമയിൽ ഉള്ള ദുല്ഖറിന്റെ യാത്ര പോലെയാണ് തന്റെ യഥാർത്ഥ ജീവിതം എന്ന് പ്രണവ് പറഞ്ഞതായി ഒരു വാർത്ത വന്നിരുന്നു. ഇന്നേ വരെയും ഒരു മാധ്യമങ്ങളുട എമുന്നിലും ഒരു അഭിമുഖത്തിനും പ്രണവ് എത്തിയിട്ടില്ല എന്നത് തന്നെ അയാളുടെ സ്വോഹാവത്തിലെ വ്യത്യസ്തതയാണ് . ഒരു താര പരിവേഷം ഉള്ള ജീവിതം അയാൾക്ക് താല്പര്യമില്ല എന്നതാണ് അതിന്റെ കാരണവും.

ADVERTISEMENTS