മമ്മൂട്ടി കൈ തട്ടി മാറ്റിയതും സുകന്യയുടെ കയ്യിൽ നിന്നും തന്റെ കുഞ്ഞ് താഴേക്ക് വീഴാൻ പോയി. മോൾ പെട്ടെന്ന് പേടിച്ചുപോയി.സിബി മലയിൽ അന്ന് പറഞ്ഞത്

167

മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. കുടുംബ പ്രേക്ഷകരുടെ ഉള്ളിൽ തട്ടുന്ന ചിത്രങ്ങൾ ആയിരുന്നു സിബിയുടെ ചിത്രങ്ങൾ എന്നു പറയുന്നത്. കിരീടം അടക്കമുള്ള ഇമോഷണൽ ചിത്രങ്ങളുടെ അമരക്കാരനും സിബി മലയിൽ തന്നെയാണ് മമ്മൂട്ടിയെ നായകനാക്കി സിബി ഒരുക്കിയ ചിത്രമാണ് സാഗരം സാക്ഷി മമ്മൂട്ടിക്കൊപ്പം സുകന്യയാണ് ചിത്രത്തിൽ നായികയായി എത്തിയിരുന്നത്. ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാണ് ഇത്. ഇപ്പോൾ പഴയ ഒരു അഭിമുഖത്തിൽ ഈ ചിത്രത്തെക്കുറിച്ച് സിബി മലയിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ചിത്രത്തിനുവേണ്ടി ഒരു കൊച്ചു കുട്ടിയെ ആവശ്യമുണ്ടായിരുന്നു എന്നാൽ ഒരുപാട് തിരക്കിയിട്ടും ചിത്രത്തിന് ആവശ്യമായ കുട്ടിയെ കിട്ടിയില്ല. അവസാനം സിനിമയുടെ ഷൂട്ടിംഗ് നിൽക്കും എന്ന അവസ്ഥ വന്നപ്പോൾ സിനിമ സെറ്റിൽ തന്നെയുള്ള തന്റെ ഒരു സഹപ്രവർത്തകനാണ് തന്നോട് കാര്യം ചോദിക്കുന്നത്. എന്തിനാണ് കൊച്ചു കുട്ടിയെ പുറത്തുനിന്നും നോക്കുന്നത്. സിബിയുടെ വീട്ടിൽ തന്നെ ഒരു മോളില്ലേ? അവളെ കൊണ്ടുവന്നാൽ പോരെ എന്ന് ചോദിച്ചു. അപ്പോൾ അത് ശരിയാവില്ല എന്നാണ് സിബിയുടെ ഭാഗത്തുനിന്നും ഉണ്ടായ മറുപടി.

ADVERTISEMENTS
READ NOW  മകൾ എപ്പോഴും അമ്മയുടെ ഉള്ളിലാണുള്ളത്. താനെന്ന അമ്മ ഒരു വിളിപ്പാടകലെ മീനുട്ടിയ്ക്ക് അരികിലുണ്ട്. അവസാനം മീനാക്ഷിയെ കുറിച്ച് പറഞ്ഞു മഞ്ജു.

എന്നാൽ പിന്നീട് ഷൂട്ടിംഗ് തന്നെ മുടങ്ങും എന്ന് തോന്നിയ സാഹചര്യത്തിൽ അത്തരം ഒരു തീരുമാനത്തിലേക്ക് സിബി എത്തുകയായിരുന്നു ചെയ്തത്. ചിത്രത്തിൽ ഒരുപാട് രംഗങ്ങളുണ്ട് അതിൽ മമ്മൂട്ടിയുമായി സുകന്യ സംസാരിക്കുന്ന ഒരു രംഗമുണ്ട്. തോക്കെടുത്ത് പുറത്തേക്ക് പോകുന്ന മമ്മൂട്ടിയെ തടയുന്ന ഒരു രംഗമാണ് ഉള്ളത്.

സുകന്യയുടെ കൈ തട്ടി മാറ്റിയതിനുശേഷം മമ്മൂട്ടി പുറത്തേക്ക് പോകണം. ആ രംഗം എടുക്കുന്ന സമയത്ത് സുകന്യയുടെ കയ്യിൽ നിന്നും കുഞ്ഞ് താഴേക്ക് വീഴേണ്ടതായിരുന്നു. മമ്മൂട്ടി കൈ തട്ടി മാറ്റിയ ആ നിമിഷം തന്നെ സുകന്യയുടെ കയ്യിൽ നിന്നും കുഞ്ഞു പെട്ടെന്ന് മലർന്നു പോവുകയാണ് ചെയ്തത്. പെട്ടെന്ന് തന്നെ കുഞ്ഞ് പേടിച്ചു കരയാൻ തുടങ്ങി

പിന്നീട് എപ്പോഴും അവൾക്ക് വലിയ പേടിയായിരുന്നു താൻ ഷൂട്ടിങ്ങിന് പോകാൻ ഒരുങ്ങുന്നത് കാണുമ്പോൾ പോലും മകൾ വാവിട്ട് കരയാൻ തുടങ്ങും. എന്തിനാണ് അവളെ സെറ്റിലേക്ക് കൊണ്ടുവരുന്നത് എന്ന് അവൾക്ക് അറിയുമായിരുന്നില്ല. ഷൂട്ടിംഗ് സെറ്റിൽ എത്തുമ്പോഴെല്ലാം അവൾ വലിയ വായിൽ നിലവിളിച്ച് കരയാൻ തുടങ്ങും. മമ്മൂട്ടി അടക്കമുള്ളവർ അപ്പോൾ പറയുന്നത് അവൾ ഒന്ന് ഒക്കെ ആയതിനു ശേഷം ആ രംഗം എടുത്താൽ മതി എന്നാണ്. അങ്ങനെയാണ് ആ സിനിമ എടുക്കുന്നത്..അവൾ കാരണം ഒരുപാട് ദിവസം ഷൂട്ടിംഗ് താമസിച്ചു പോവുകയും ചെയ്തിട്ടുണ്ടെന്ന് സിബി മലയിൽ ഓർമ്മിക്കുന്നു.

READ NOW  എന്റെ ചിത്രങ്ങൾ അവൻ മോർഫ് ചെയ്തു സ്‌കൂളിൽ എല്ലാവർക്കും കൊടുത്തു - രണ്ടു പേരെയും സസ്‌പെൻഡ് ചെയ്യാൻ പറഞ്ഞു - സംഭവം പറഞ്ഞു പാർവതി
ADVERTISEMENTS