മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ല് എന്ന് അടയാളപ്പെടുത്താവുന്ന ചിത്രമാണ് സിബി മലയിൽ സംവിധാനം ചെയ്ത സദയം. ഈ സിനിമ റിലീസായ സമയത്ത് ഉണ്ടായ സംഭവ വികാസങ്ങളെ കുറിച്ച് സിബിമലയിൽ ഒരു അഭിമുഖ പരിപാടിയിൽ പങ്കുവചിരുന്നു . സിബിമലയലിന്റെ വാക്കുകൾ ഇങ്ങനെ
മോഹൻലാലിൻറെ തന്നെ മറ്റൊരു സൂപ്പർ ആയ ചിത്രമായ കമലദളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സദയം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. അന്നൊക്കെ ആദ്യം സിനിമ കാണാൻ പോകുന്ന ആന്റണി പെരുമ്പാവൂർ ചിത്രം സൂപ്പർ ഹിറ്റ് ആണെങ്കിൽ അവിടെ നിന്ന് തന്നെ വിളിച്ചു പറയും പക്ഷെ എ ദിവസം അത് ഉണ്ടായില്ല. ആന്റണി തിരിച്ചു വന്നപ്പോൾ പറഞ്ഞത് കുഴപ്പമില്ല നല്ല സിനിമ ആണ് എന്നൊക്കെയായിരുന്നു.
പക്ഷെ എന്റെ സന്തോഷം കെട്ടടങ്ങിയിരുന്നു ഹിറ്റാവുമെന്നു പ്രതീക്ഷിച്ചിരുന്ന ചിത്രം പ്രേക്ഷകർക്ക് അത്ര ദഹിച്ചിട്ടില്ലെന്നും മോഹൻലാലിന്റെ മരണം അവർക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല എന്നൊക്കെ ആന്റണിയുടെ മറുപടിയിൽ നിന്ന് എനിക്ക് മനസ്സിലായി.പക്ഷേ അവിടെ എന്നെ താങ്ങി നിർത്തിയത് ലാൽ ആയിരുന്നു . ലാൽ അപ്പോഴും എന്നോട് പറഞ്ഞത് സാരമില്ല നമ്മൾ ചെയ്യാനുള്ളത് നന്നായി ചെയ്തല്ലോ എന്നാണ്.
എല്ലാ കാര്യങ്ങളും വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ആളാണ് മോഹൻലാൽ. എംടി വാസുദേവൻ നായർ പോലെയുള്ള ഒരു എഴുത്തുകാരനെ കിട്ടിയിട്ടും പ്രേക്ഷകർക്കിടയിൽ അതിന്റെ ഇമ്ബാക്റ്റ് ഉണ്ടാക്കാൻ സാധിക്കാത്തതിൽ വിഷമം ഉണ്ടായിരുന്നു.
പക്ഷേ ചിത്രം വലിയ സാമ്പത്തിക വിജയം നേടിയില്ല എങ്കിലും ഒരു നടൻ എന്ന നിലയിൽ മോഹൻലാലിൻറെ കരിയറിൽ തന്നെ മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച ചിത്രമായിരുന്നു സദയം