പുതിയ തലമുറയിലെ താരങ്ങൾ വിചാരിക്കുന്നത് സിനിമയോടുന്നത് അവരുടെ തലയിൽ കൂടിയാണെന്നാണ്

355

മലയാള സിനിമയിൽ നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് സിബി മലയിൽ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാം കുടുംബചിത്രങ്ങൾ ആയിരുന്നു എന്നതാണ് സത്യം. പ്രേക്ഷകർക്ക് എന്നും മനസ്സിൽ ഓർമിച്ചു വയ്ക്കാൻ പാകത്തിനുള്ള ഒരുപിടി മനോഹരമായ ചിത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്.

അദ്ദേഹം പഴയകാല താരങ്ങളെ കുറിച്ചും പുതിയ നടിമാരെ കുറിച്ചും ഒക്കെ തുറന്നു പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തു. പഴയകാല നിരവധി താരങ്ങൾക്കൊപ്പം ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ് താൻ മലയാള സിനിമയിലെ തന്നെ കാർന്നോർ എന്ന് വിശേഷിപ്പിക്കാവുന്ന തിക്കുറിശ്ശി സാറിനോപ്പം വർക്ക് ചെയ്തിട്ടുണ്ട്.

ADVERTISEMENTS
   

അദ്ദേഹത്തിന് ഒപ്പം ഞാൻ ജോലി ചെയ്യുമ്പോൾ ഞാൻ പുതുമുഖ സംവിധായകൻ ആണ് എന്നിട്ടും അദ്ദേഹം ഷോട്ട് ഒക്കെ കഴിഞ്ഞ് ഞാൻ പാക്കപ്പ് പറഞ്ഞു കഴിയുമ്പോൾ എന്റെ അടുത്ത് വന്ന് ചോദിക്കുന്നത് സാർ ഞാൻ മേക്കപ്പ് മാറ്റിക്കോട്ടെ എന്നാണ്. അദ്ദേഹത്തെപ്പോലെയുള്ള ഒരാളെ എന്റെ മുഖത്ത് നോക്കി ചോദിക്കുകയാണ് സാർ ഞാൻ മേക്കപ്പ് മാറ്റിക്കോട്ടെ എന്ന്. അതാണ് പ്രൊഫഷണൽ എന്ന് പറയുന്നത്. അതുപോലെ ജഗതി ശ്രീകുമാറിനെ പോലെ പ്രൊഫഷണലായി സിനിമയെ സമീപിക്കുന്ന ഒരു നടനെ താൻ കണ്ടിട്ടില്ല.അദ്ദേഹം എന്നും ആ രീതി പിന്തുടര്‍ന്നിരുന്നു. അതൊക്കെ പ്രൊഫഷണൽ ആയിട്ടുള്ള ആളുകളുടെ ഒരു ഗുണമാണ്.

എന്നാൽ പുതിയ തലമുറയിലെ താരങ്ങൾ വിചാരിക്കുന്നത് സിനിമയോടുന്നത് അവരുടെ തലയിൽ കൂടിയാണെന്നാണ്. എല്ലാവരും അങ്ങനെയല്ല വളരെ കുറച്ചുപേർ അങ്ങനെയാണ് ചിന്തിക്കുന്നത്. തന്റെ ഒരു  സിനിമയുടെ സെറ്റില്‍ വച്ച് റിമ കല്ലിങ്കലിനെ പെട്ടെന്ന് കാണാനില്ല. അപ്പോഴാണ് അറിയുന്നത് നമ്മളോട് പറയാതെ സെറ്റിൽ നിന്ന് പോയി എന്നൊക്കെ.

രാവിലെ ഷൂട്ടിംഗ് നു വിളിക്കാന്‍ ചെന്നപ്പോള്‍ ആണ് ആളെ കാണുന്നില്ല. അവര്‍ ഒരു ഉൽഘാടനത്തിനു പൊയ് എന്ന് അറിയാന്‍ കഴിയുന്നത്. സിനിമയിലൂടെ താരങ്ങള്‍ ആകുമ്പോള്‍ അതിലൂടെ അവര്‍ക്ക് ലഭിക്കുന്ന മറൊരു വരുമാന മാര്‍ഗ്ഗം ആണ് ഉൽഘാടനത്തിനനു പോവുക എന്നത്. പക്ഷെ ഇവര്‍ അതിനായി നല്‍കുന്നത് ഒരു നിര്‍മ്മാതാവിന് സിനിമയ്ക്കായി നല്‍കുന്ന ഒരു ഡേറ്റ് ആണ്. പക്ഷെ ഇവര്‍ മനസിലാക്കുന്നില്ല ഈ സിനമയാണ് ഇവര്‍ക്ക് ഇതൊക്കെ നല്‍കുന്നത് എന്ന്. സിബി പറയുന്നു.

ഇതൊക്കെ പുതുമുഖ താരങ്ങൾ ചെയ്യുന്ന രീതികളാണ് എന്നും സിബി മലയിൽ പറയുന്നുണ്ട്. ഈ സംഭവം അറിഞ്ഞ സമയത്ത് ഒരിക്കൽ ശ്രീനിവാസൻ തന്നെ വിളിച്ചിരുന്നു. ശ്രീനിവാസൻ തന്നെ വിളിച്ച് പറഞ്ഞത്, സരോജ്കുമാർ എന്നൊരു സിനിമ താൻ ചെയ്യുന്നുണ്ട് ആ സിനിമയിൽ ഉദ്ഘാടനത്തിന് ഇത്തരത്തിൽ പോകുന്ന താരങ്ങളെ കുറിച്ചുള്ള ഒരു കാര്യം താൻ എഴുതുന്നുണ്ടെന്നാണ്.

അതോടൊപ്പം മറ്റൊരു കാര്യം കൂടി അദ്ദേഹം പറയുന്നുണ്ട്. ഞാനിതുവരെ ഉദ്ഘാടനങ്ങൾക്കൊന്നും പോയി പണം വാങ്ങിയിട്ടില്ല ഒരു തുണി കടയുടെ ഉദ്ഘാടനത്തിന് പോയി പണം വാങ്ങാൻ തക്ക വിലയില്ലാത്തതാണ് ഞാന്‍ സിനിമയില്‍ നിന്ന് നേടിയ പ്രശസ്തിയും പേരും അന്ഗീകാരങ്ങളും എന്നും ഞാൻ വിചാരിച്ചിട്ടില്ല അതുകൊണ്ടുതന്നെ എനിക്ക് ധൈര്യമായി ഇക്കാര്യത്തെക്കുറിച്ച് എഴുതാം എന്നായിരുന്നു ശ്രീനിവാസന്‍  പറഞ്ഞത് എന്ന് സിബി മലയില്‍ പറയുന്നു.

ADVERTISEMENTS