ഭയന്ന് പോയത് ആ നടനോടൊപ്പം അഭിനയിച്ചപ്പോൾ മാത്രം; സൂപ്പർ സ്റ്റാറുകളായി ആരേം കണ്ടിട്ടില്ല. ശോഭന പറഞ്ഞത്

123151

വളരെ ചെറിയ സമയം കൊണ്ട് മലയാള സിനിമയിലേക്ക് വന്ന് മലയാളികളുടെ മനസ്സിൽ സൂപ്പർതാര പരിവേഷം സ്വന്തമാക്കിയ നടിയാണ് ശോഭന. ഇന്നും മലയാളികൾ ശോഭനയെ ഓർമിച്ചിരിക്കുന്നു. സൂപ്പർനായിക എന്നാണ് ശോഭനയെ ഇപ്പോഴും പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. അതിന് കാരണം അത്രത്തോളം മനോഹരമായ വേഷങ്ങൾ ശോഭന മലയാളത്തിൽ ചെയ്തു എന്നത് തന്നെയാണ്.

90 കളിൽ മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ നായിക ആരാണെന്ന് ചോദിച്ചാൽ അതിനൊരു ഒറ്റ പേര് മാത്രം ആണ് ഉണ്ടായിരുന്നത്. അത് ശോഭന ആയിരുന്നു. മണിച്ചിത്രത്താഴ്, പവിത്രം ഇന്നലെ തുടങ്ങിയ ചിത്രങ്ങൾ മാത്രം മതി താരത്തിന്റെ മികച്ച പ്രകടനം എടുത്തു കാണിക്കാൻ.

ADVERTISEMENTS
   

എല്ലാത്തിലും ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് ശോഭന. മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ച ശോഭന തമിഴിൽ രജനീകാന്ത് കമലഹാസൻ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിരുന്നു. ഇപ്പോൾ തന്നോട് ഒപ്പം അഭിനയിച്ച സൂപ്പർ നായകന്മാരെ കുറിച്ചാണ് ശോഭന സംസാരിക്കുന്നത്.

See also  ഏഴാം വയസ്സുമുതൽ നേരിട്ട ലൈംഗിക പീഡനത്തെ പറ്റി മീര വാസുദേവ് പറഞ്ഞത് :അന്ന് അയാൾ ഒരു ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിലേക്ക് കൊണ്ട് പോയി ചെയ്തത്

താരങ്ങൾ എന്നല്ല അവരെ സഹപ്രവർത്തകർ എന്ന നിലയിൽ ആണ് കണ്ടിട്ടുള്ളത്. അങ്ങനെയാണ് താൻ അവരോട് ഇടപെടാറുള്ളത്. സൂപ്പർസ്റ്റാറുകൾ അല്ല അവരൊക്കെ തനിക്കൊപ്പം ജോലി ചെയ്യുന്ന തന്റെ സഹപ്രവർത്തകരാണ്. തന്നെക്കാളും സീനിയറായിട്ടുള്ള ആളുകളാണ്. അഭിനയിക്കുന്ന സമയത്ത് അവരെ ആരെയും താൻ സൂപ്പർസ്റ്റാറായി കണ്ടിരുന്നുമില്ല. കഥാപാത്രങ്ങളായി മാത്രമാണ് കണ്ടിട്ടുള്ളത്.

പക്ഷേ, കമലഹാസൻ അങ്ങനെ ആയിരുന്നില്ല. തന്റെ ആദ്യ ചിത്രത്തിൽ അദ്ദേഹമായിരുന്നു നായകൻ. ആ സമയത്ത് താൻ കുറച്ച് അധികം ഭയന്നു പോയിരുന്നു. അതു തന്റെ ആദ്യ സിനിമ ആയിരുന്നു. അദ്ദേഹം വോക്കിങ് ഗോഡ് ആയിരുന്നു ആ സമയത്ത്. 33- 34 വയസ്സുള്ള അദ്ദേഹം ഒരു സകലകലാവല്ലഭനായി അറിയപ്പെട്ട കാലമായിരുന്നു അത്.

എല്ലാത്തിനും പേടി തോന്നിയ എന്റെ ഒരേയൊരു സിനിമ എന്നത് ആ സിനിമ മാത്രമായിരുന്നു, കാരണം അന്ന് എനിക്ക് 14 വയസ്സ് തികഞ്ഞിട്ട് പോലുമില്ല. ആ സിനിമയ്ക്ക് ശേഷമാണ് എനിക്ക് ആത്മവിശ്വാസം വന്നത് പോലും. മോശമാക്കിയാൽ സിനിമകൾ പിന്നെ ലഭിക്കില്ല എന്നും പിന്നീട് തിരിച്ചറിഞ്ഞു. തെലുങ്ക് സിനിമയിലാണ് തനിക്ക് ഏറ്റവും കൂടുതൽ ബഹുമാനം ലഭിച്ചിട്ടുള്ളത്.

See also  പ്രേം നസീറിന്റെ പേര് ഒരു ക്ഷേത്രത്തിലെ ആനയ്ക്ക് ഇട്ടിരുന്നു അതിന്റ കാരണം - സംഭവം ഇങ്ങനെ അന്ന് നസീർ നൽകിയ മറുപടി ഇങ്ങനെ

താരങ്ങളെ നിർമ്മാതാക്കൾ ഉൾപ്പെടെ ബഹുമാനിക്കുന്നത് കണ്ടിട്ടുള്ളത് തെലുങ്ക് സിനിമ മേഖലയിൽ ആണ്. സ്വന്തം ഭാഷ ആയതുകൊണ്ട് തന്നെ തനിക്ക് വളരെ പരിചിതമായിട്ടുള്ള ഒന്നായിരുന്നു തമിഴ് സിനിമ മേഖല. മലയാള സിനിമ ലോകം സ്വന്തം വീട് പോലെ താൻ കണ്ടിട്ടുള്ള ഒന്നാണ്. കാരണം മലയാള സിനിമയിലൂടെയാണ് താൻ വളർന്നുവന്നത്. എല്ലാവരെയും ഒരേപോലെ കാണുന്ന ഒരു രീതി മലയാള സിനിമയ്ക്ക് ഉണ്ട് എന്നും ശോഭന പറയുന്നു.

ADVERTISEMENTS