അന്ന് കൃത്യ നിഷ്ഠയില്ലാത്തതിന് ശിവാജി ഗണേശൻ നടൻ ബിജു മേനോന് നൽകിയ ഉപദേശം. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ കഥ മാറിയേനെ.

38031

മലയാളികൾക്ക് പൊതുവേ എന്തോ ഒരു വല്ലാത്ത ഇഷ്ടമാണ് നടൻ ബിജു മേനോനോട് . ഏത് വേഷവും അനായാസം എന്നതാണ് താരത്തിന്റെ ഗുണം . നടൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ മികച്ച കഥാപാത്രങ്ങളിൽ തിളങ്ങാൻ ബിജു മേനോന് കഴിഞ്ഞിരുന്നു. 1995 ൽ പുറത്തിറങ്ങിയ പുത്രൻ എന്ന ചിത്രത്തിലൂടെയാണ് ബിജു മോനോൻ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് വ്യത്യസ്തമായ നിരവധി വേഷങ്ങളിൽ തിളങ്ങാൻ നടന് കഴിഞ്ഞിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടന് ശിവാജി ഗണേശൻ നൽകിയ ഉപദേശമാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹനനാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

നാനയ്ക്ക് വേണ്ടിയായിരുന്നു ശിവാജി ഗണേശനെ അഭിമുഖം ചെയ്യാനായി ബിജു മേനോനെ ചുമതലപ്പെടുത്തിയത്. വേറെ പല താരങ്ങളേയും ചോദിച്ചിരുന്നു. എന്നാൽ ആദ്ദേഹത്തിന് ഇഷ്ടമായത് ബിജു മേനോനെ ആയിരുന്നു അതിന്റെ കാരണം എന്താണെന്ന് അറിയില്ല.അഭിമുഖം എടുക്കാനായി അദ്ദേഹം ഒരു ദിവസം സമയം നൽകുകയും ചെയ്തിരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് സമയം നൽകിയത്. മില്ലെനിയം സ്റ്റാഴ്സിന് ഷൂട്ടിങ്ങ് ചെന്നൈയിൽ നടക്കുന്ന സമയമായിരുന്നു അത്.

ADVERTISEMENTS
   

ശിവാജി ഗണേശൻ സമയം നൽകിയത് പ്രകാരം ഞാൻ 5 മണിക്ക് അവിടെ എത്തുകയായിരുന്നു. ഞങ്ങളായിരുന്നു അദ്ദേഹത്തിനെ കാണാൻ ആദ്യം എത്തിയത്. അന്ന് സംവിധായകൻ ജയരാജ് ബിജു മേനോനെ സമയത്ത് എത്തിക്കാമെന്ന് ഉറപ്പും നൽകിയിരുന്നു. ഞങ്ങൾ അഞ്ച് മണിക്ക് തന്നെ ശിവാജി ഗണേശന്റെ വീട്ടിലെത്തി. ബിജു മേനോൻ ഉടനെ വരാമെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും നടക്കുന്നില്ലായിരുന്നു.

ഒരു അഞ്ച്, അഞ്ചര മണിയായപ്പോൾ ശിവാജി ഗണേശന്റെ മൂത്തമകൻ പുറത്തിറങ്ങി വന്നു. എന്നിട്ട് അദ്ദേഹം പുറത്ത് പോകണമെന്ന് പറഞ്ഞ് അവിടെ നിന്ന് പോയി. പിന്നീട് പ്രഭുവും വന്നു. അദ്ദേഹവും പുറത്തു പോകണമെന്ന് പറഞ്ഞ് പോയി. ഞങ്ങൾ പറഞ്ഞ സമയം വൈകിയതിനെ തുടർന്നാണ് ഇവർ ഇങ്ങനെ പറഞ്ഞ് പുറത്ത് പോയത്. ഒടുവിൽ 6.30, 7 മണിക്ക് ബിജു മേനോൻ എത്തി. അഭിമുഖം എടുത്തു. കുറെ ചോദ്യമൊക്കെ ചോദിച്ചു. അഭിമുഖത്തിന്റെ ഭാഗമായി പുതിയ ആളുകൾക്ക് നൽകാനായുള്ള ഉപദേശത്തെ കുറിച്ച് അദ്ദേഹം ചോദിച്ചു. കൃത്യനിഷ്ടയെന്നാണ് ശിവാജി ഗണേശൻ പറഞ്ഞത്. പറഞ്ഞാൽ പറഞ്ഞ സമയത്ത് വരണം. ബാക്കിയെല്ലാം ശരിയായിക്കോളുമെന്നും അദ്ദേഹം അന്ന് നടനോട് പറഞ്ഞു.

ADVERTISEMENTS
Previous articleഅതീവ ഹോട്ടായ രംഗങ്ങൾ ഉൾപ്പെട്ട സ്വവര്‍ഗാനുരാഗ ചിത്രത്തിൽ അഭിനയിച്ചപ്പോൾ താൻ നേരിട്ട ഭീകര അനുഭവങ്ങളെ പറ്റി നടി നന്ദിതാ ദാസ്‌ അന്ന് പറഞ്ഞത് ചിത്രമേതന്നറിയുമോ?
Next articleവിജയ്‌നെ മറികടന്ന് എനിക്ക് തമിഴിലെ വലിയ നടന്‍ ആവണം എന്ന് അജിത്ത്, ഇത് കേട്ട് ഇളയദളപതിയുടെ മറുപടി?