ഇനി ഒരാളും ഞാൻ ശോഭനയെ പോലിരിക്കുന്നു എന്ന് പറയരുത് – ശീതൾ ശ്യാം- രൂക്ഷമായ സൈബർ ആക്രമണം നേരിട്ട് താരം

211

മലയാള സിനിമയിലെ പ്രമുഖ നടി ശോഭനയ്ക്കെതിരെ സോഷ്യൽമീഡിയയിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്. 2023 ഡിസംബർ 28 ന് തൃശൂരിൽ നടന്ന ബിജെപിയുടെ സ്ത്രീ ശാക്തീകരണ സമ്മേളനത്തിൽ പങ്കെടുത്തതിനാണ് ശോഭനയ്ക്കെതിരെ വിമർശനം ഉയരുന്നത്. ഈ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട ശോഭന, കേന്ദ്ര സർക്കാരിന്റെ വനിതാ സംവരണ ബില്ലിനോടുള്ള പിന്തുണ പ്രകടിപ്പിക്കുകയും ചെയ്തു.

ശോഭനയുടെ ഈ പ്രവൃത്തിയെ ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശിക്കുകയും അവർക്കെതിരെ വ്യാപക പ്രചരണം നടത്തുകയും ചെയ്തു. ഈ പ്രചരണത്തിന്റെ ഭാഗമായി, ഒരു യുവതി തന്റെ ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റ് ഇടുകയും അതിൽ, “ഒരാളും ഇനി എന്നെ കാണുമ്പോൾ ശോഭനയെ പോലുണ്ടെന്ന് പറയരുത്” എന്ന് എഴുതി. ഈ പോസ്റ്റ് വളരെ വേഗം വൈറലാവുകയും നിരവധി പേർ ഇതിന് കമന്റുമായി എത്തുകയും ചെയ്തു. ട്രാൻസ് ജെണ്ടർ ആക്ടിവിസ്റ് ആയ ശീതൾ ശ്യാമ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്.

ADVERTISEMENTS
   
See also  ഒരു ഉമ്മ തരാൻ പറഞ്ഞപ്പോൾ പറയുകയാണ് അമ്മ വഴക്ക് പറയുമെന്ന് തുറന്നു പറഞ്ഞു സൂരജ് വെഞ്ഞാറമ്മൂട്.

 

ശോഭന ഒരു വലയ കലാകാരിയാണ് . ചെറുപ്പം മുതലേ ഞാനാ ധരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാളിന് ശോഭന . പക്ഷേ അവർക്ക് ഒരു സാമൂഹിക പ്രതിബദ്ധതയുണ്ട്. മോദിയുടെ കീഴിൽ ഇന്ത്യയിലെ ദരിദ്ര കര്ഷണകരും നിരാലംബരായ ദളിതരും അനുഭവിക്കുന്നത് അവർ കാണുന്നില്ലേ അപ്പോൾ അവർ മോദിയുടെ കീഴിൽ നമ്മൾ സുരക്ഷിതരാണ് എന്ന് പറഞ്ഞു അദ്ദേഹത്തെ പുകഴ്ത്തുന്നത് ശെരിയാണോ

ശാരദക്കുട്ടി ടീച്ചറെ പോലെ ഉള്ളവർ പറയുന്നുണ്ട് അവസര എഴുതി നൽകിയത് വായിച്ചതാണ് എന്ന്. അങ്ങനെയാണെങ്കിൽ പോലും ഒരു മിനിമം രാഷ്ട്രീയ ബോധമെങ്കിലും വേണ്ടേ അത്തരത്തിൽ പെരുമാറിയതുകൊദ്നാന് എനിക്ക് അവരോട് വിയോജിക്കേണ്ടി വന്നത് ഏന് ശീതൾ ശ്യാം പറയുന്നു.

ശോഭനയ്‌ക്കെതിരെ പോസ്റ്റിട്ടതോടെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് ശീതൾ നേരിടുന്നത്. തന്റെ സുഹൃത്തുക്കളിൽ ചിലർ താൻ ശോഭനയുടെ കൂട്ട് ഇരിക്കുന്നു എന്ന് പറയുമാണ് കൊണ്ടാണ് താൻ ഇനി ശോഭനയെ പോലെയാണ് എന്ന് എന്ന് ആരും പറയരുത് എന്ന് പറഞ്ഞത്. അതിൽ അവരുടെ നിലപാടിനോടുള്ള എൻറെ വിയോജിപ്പിന്റെ പ്രതിഷേധമാണ്. പക്ഷേ അതിനു എന്റെ ജെൻഡറിനെ ആക്ഷേപിക്കുന്നതും മരണപ്പെട്ടു പോയ അച്ഛനമ്മമാരെയും തെറി പറയുന്നതും ആക്ഷേപിക്കുന്നതും എന്നെ തളർത്താനാണെങ്കിൽ ഞാൻ തളരില്ല എന്നും ശീതൾ ശ്യാം പറഞ്ഞിരുന്നു.

See also  പലരുടെയും ധാരണ എനിക്ക് അമ്പതു വയസ്സ് മുകളിൽ പ്രായം ഉണ്ട് എന്നാണ് എന്നാൽ സത്യമതല്ല : മീര വാസുദേവ്

മുൻപ് ഇടതുപക്ഷ മുന്നണിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തു വച്ച് നടത്തിയ കേരളീയം പരിപാടിയിൽ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ളവരുടെ കൂടെ ശോഭനയും പങ്കെടുത്തിരുന്നു. അന്ന് ഇല്ലാത്ത പുകിൽ പിന്നെന്തിനു എന്ന് മറു വിഭാഗവും ചോദിക്കുന്നു.

എന്ത് തന്നെ ആയാലും ശോഭനയും ശോഭനയ്ക്ക് എതിരെ പോസ്റ്റ് ഇട്ട ശീതൾ ശ്യാമും വളരെ നിഷ്ടൂരമായ സൈബർ ആക്രമണങ്ങൾ നേരിടുകയാണ്. ആശയപരമായ വിമർശങ്ങൾ എവിടെ ആർക്കെതിരെ ആയാലും നല്ലതാണു പക്ഷേ അതൊരിക്കലും വ്യക്തിപരമാകരുത് എന്നാണ് എന്റെ അഭിപ്രായം. എന്താണ് ഈ വിഷയത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം ,കമെന്റ് ചെയ്യുക

ADVERTISEMENTS