നിരവധി മലയാള സിനിമകളിൽ ക്യാരക്ടർ റോളുകൾ എത്തി തിളങ്ങിയ നായകയാണ് ഷീലു എബ്രഹാം, 2013 ൽ വീപ്പിങ് ബോയ്സ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് ഷീലു എബ്രഹാം എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളിൽ നായികയായും ഷീലു എത്തിയിട്ടുണ്ട്.
അബാം മൂവീസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഉടമസ്ഥരിൽ ഒരാൾ കൂടിയാണ് ഷീലു എബ്രഹാം. ശീലവും ഭർത്താവ് അബ്രഹാമും ഉടമകളായുള്ള നിർമ്മാണ കമ്പനിയാണ് അബാം മൂവീസ്. നിരവധി ചിത്രങ്ങൾ അബാം മൂവീസ് ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്ഇപ്പോൾ സംവിധായകൻ ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അടുത്ത ചിത്രമായ ബാഡ് ബോയ്സിനെ കുറിച്ചുള്ള ചില കാര്യങ്ങൾ തുറന്നുപറയുന്ന ഒരു അഭിമുഖമാണ് ഇപ്പോൾ ചർച്ചയാവുന്നത്. അഭിമുഖത്തിൽ സിനിമയുടെ സംവിധായകനായ ഒമർ ലുലു വിനെതിരെ ഉണ്ടായ മീ ടൂ ആരോപണത്തെ കുറിച്ചും വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന അവിഹിതബന്ധങ്ങളെ കുറിച്ചൊക്കെ ഷീലു എബ്രഹാം സംസാരിക്കുന്നുണ്ട്.
ഒമർ ലുലുവിന്റെ പേരിൽ ഉണ്ടായ സ്ത്രീ പീഡനക്കേസിൽ വന്നപ്പോൾ സിനിമയുടെ ചിത്രീകരണം നിന്ന് പോകുമോ എന്നുള്ള ആശങ്ക ഉണ്ടായിരുന്നോ എന്നുള്ള അവതാരകയുടെ ചോദ്യത്തിനാണ് ഷീലു എബ്രഹാം മറുപടി പറയുന്നത്. അതേപോലെതന്നെ ആ വിഷയത്തെക്കുറിച്ചും അവതാരിക ശീലുവിനോട് ചോദിക്കുന്നുണ്ട്. അതേപോലെ ഒമർ ലുലു എന്ന വ്യക്തി എങ്ങനെയുള്ള ആളാണ് എന്നുകൂടി അവതാരിക ചോദിക്കുന്നുണ്ട്.
ആ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും ആ വിഷയത്തിൽ തങ്ങൾ അധികം ശ്രദ്ധിച്ചിട്ടില്ല എന്നും ഷീലു എബ്രഹാം പറയുന്നു . ഒമർ ലുലുവുമായി നല്ല അടുത്ത ബന്ധമാണ് ഉള്ളത് എന്നും അദ്ദേഹത്തിന് ആ വിഷയത്തിൽ കോടതിയിൽ നിന്നും ജാമ്യം കിട്ടിയില്ല എങ്കിൽ സിനിമയുടെ ചിത്രീകരണം മുടങ്ങുമല്ലോ എന്ന് ആശങ്ക ആദ്യം തനിക്ക് ഉണ്ടായിരുന്നതെന്നും ഷീലു എബ്രഹാം പറയുന്നു. പിന്നെ ഒമർ ലുലുവിന്റെ പേരിൽ ഉണ്ടായ ഒരു പീഡന ആരോപണത്തിൽ എല്ലാ തവണയും ഉണ്ടാകുന്ന പോലെയുള്ള ഒരു വലിയ മാധ്യമ അറ്റൻഷനോ ജനങ്ങളുടെ ശ്രദ്ധയോ ഉണ്ടായിരുന്നില്ല എന്നും അതിൽ പ്രധാന കാരണമായിട്ടുള്ളത് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഇപ്പോൾ മലയാള സിനിമയിൽ വളരെ സ്വാഭാവികമായി മാറിയിരിക്കുന്നു എന്നുള്ളതുകൊണ്ടാണ്. സ്ഥിരമായി ഇത്തരം ആരോപണങ്ങൾ വരാറുണ്ട് എന്നുള്ളത് ജനങ്ങളെ അതിൽ നിന്നും വലിയ ശ്രദ്ധ കൊടുക്കാതിരിക്കുക എന്ന അവസ്ഥയിലേക്ക് മാറ്റിയിരിക്കുന്നു എന്നും ഷീലു എബ്രഹാം പറയുന്നു.
ഇത്തരം പ്രശ്നങ്ങൾ സിനിമയിൽ മാത്രമല്ല സ്ത്രീയും പുരുഷനുള്ള എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സംഭവിക്കുന്നുണ്ട്.ഇവിടെ ഒമർ ഗുഡ് ആണോ ബാടാണോ എന്നുള്ളതൊന്നും താൻ പരിഗണിക്കുന്നില്ല എന്നും പിന്നെ സിനിമയിലെ കാര്യങ്ങൾ ജനങ്ങൾ അറിയുന്നതല്ല അവരെ അറിയിക്കുന്നതാണ് എന്നും ഷീലു എബ്രഹാം പറയുന്നു
തന്റെ അഭിപ്രായത്തിൽ ഇത്തരത്തിലുള്ള പല ആരോപണങ്ങളും രണ്ടു വ്യക്തികൾ തമ്മിൽ പരസ്പരം ഒന്നും രണ്ടും വർഷം അടുത്ത് ഇടപഴകി കഴിയുമ്പോൾ ചിലപ്പോൾ ഒരാൾക്ക് മറ്റൊരാൾ തന്നെ ചീറ്റ് ചെയ്തു എന്ന് തോന്നുമ്പോൾ അങ്ങനെ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ വരുമ്പോൾ അതിൻറെ ദേഷ്യത്തിലോ ഒരുപക്ഷേ അവരുടെ സ്നേഹത്തിന്റെ ആഴം കൊണ്ട് തന്നെ ആകാം അന്നേരം ഉണ്ടാകുന്ന വികാരവിക്ഷോഭങ്ങളിൽ ഉള്ള ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകൾ ഉണ്ടാകുന്നത് എന്ന് ശീല എബ്രഹാം പറയുന്നു.
പക്ഷേ ഇത്തരത്തിൽ ഇങ്ങനെയുള്ള വെളിപ്പെടുത്തലുകൾ പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നും പ്രത്യേകിച്ച് സ്ത്രീകൾക്ക് വലിയ ഗുണങ്ങൾ ഉണ്ടാകുന്നില്ല വലിയ വലിയ പ്രശ്നങ്ങളാണ് അവർക്ക് നേരിടേണ്ടി വരുന്നത് എന്ന് ഷീലു എബ്രഹാംപറയുന്നു അതേപോലെതന്നെ പെൺകുട്ടികളോട് തനിക്ക് പറയാനുള്ളത് എന്തെന്നാൽ ഇത്തരം റിലേഷൻഷിപ്പിലേക്ക് പോകുമ്പോൾ നാളെ അതിൽ നിന്നും ഒരു തകർച്ച ഉണ്ടായാൽ രക്ഷപ്പെടാനുള്ള വഴികളുടെ കണ്ടെത്തി വച്ചിട്ട് വേണം ഇത്തരം ബന്ധങ്ങളിലേക്ക് പോകാൻ എന്നാണ് പറയാനുള്ളത്. അതുപോലെ തന്നെ വളരെയധികം ചിന്തിച്ചും സീരിയസ് ആയിട്ട് ആലോചിച്ചിട്ട് വേണം ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കാൻ. അല്ലാതെ ഒരു വ്യക്തി മരിക്കുന്നത് വരെ നമ്മളോടൊപ്പം ഒരു അഭിപ്രായവ്യത്യാസമില്ലാതെ കൂടെ ഉണ്ടാകും എന്ന് ഒരിക്കലും ചിന്തിക്കരുത് എന്നും ഷീലു പറയുന്നു. അങ്ങനെ ചിന്തിച്ചു കൊണ്ട് ഒരു റിലേഷൻഷിപ്പിലും പോകരുത് എന്നും ഷീലു പറയുന്നു.
സിനിമ എന്നല്ല ജീവിതത്തിൽ ഒരു കാര്യസാധ്യത്തിനും ഒരാളുമായി ഒരു ബന്ധത്തിലേക്ക് പോകരുത്. ഒരു റിലേഷൻഷിപ്പ് ഉണ്ടാക്കി ആ കാര്യം സാധിച്ചെടുക്കുക എന്ന ചിന്തയോടെ പോകരുത് എന്ന് തനിക്ക് പെൺകുട്ടികളോട് പ്രത്യേകം പറയാനുള്ളത് എന്ന് ഷീലു എബ്രഹാം പറയുന്നു. അതിനു പോയി കഴിഞ്ഞാൽ നമ്മൾ നമ്മുടെ വ്യക്തിത്വത്തെ തന്നെ കളഞ്ഞുകൊണ്ട് ജനങ്ങളുടെ മുമ്പിൽ വന്ന് നിൽക്കേണ്ട അവസ്ഥ വരും. ഇത് കേൾക്കുന്ന ജനങ്ങൾ തന്നെ നമ്മളെ ചെളി വാരി എറിയുകയും ചെയ്യും. അതിപ്പോൾ ആണിനായാലും പെണ്ണിനായാലും.
അതുകൊണ്ട് പ്രത്യേകിച്ച് വലിയ ഗുണം ഒന്നുമില്ല ആകെ ഗുണം കിട്ടുന്നത് പൊതു ജനങ്ങൾക്ക് സംസാരിക്കാൻ ഒരു കാര്യമാകും എന്നത് മാത്രമാണ്നിയമം സ്ത്രീകളുടെ കൂടെയൊക്കെയാണെന്ന് പറയും എങ്കിലും മോശക്കാരിയാക്കപ്പെടുന്നത് എപ്പോഴും ഇര എന്ന് പറയപ്പെടുന്ന സ്ത്രീ തന്നെയായിരിക്കും. ആണുങ്ങൾ മിക്കപ്പോഴും രക്ഷപ്പെട്ടു പോവുകയും ചെയ്യും.
വിവാഹിതർ ബന്ധങ്ങളിൽ പോകുന്നത് ശരിയാണോ എന്ന് ചോദ്യവും ചോദിക്കുന്നുണ്ട്. അത് അവരുടെ സൈഡിൽ നിന്ന് നോക്കുമ്പോൾ ശരിയാണ് എന്ന് ഷീലു എബ്രഹാം പറയുന്നു. ഒരുപക്ഷേ എൻറെ വ്യക്തിപരമായ അഭിപ്രായം അത് ശരിയാണോ എന്ന് ചോദിച്ചാൽ ഞാൻ തെറ്റെന്നായിരിക്കും പറയുന്നത്. പക്ഷേ അത് ചെയ്യുന്നവരെ എനിക്ക് കുറ്റം പറയാൻ പറ്റില്ല അവരുടെ ഭാഗത്ത് തീർച്ചയായും അതിൽ ഒരു ശരിയുണ്ടാവും. ഒരു പക്ഷേ അവർ ആഗ്രഹിച്ച പോലെ ഒരു ആൾ ആകില്ല,അല്ലെങ്കിൽ തീർത്തും ലസ്റ് കൊണ്ട് ഒരു അവിഹിത ബന്ധത്തിലേക്ക് പോകാം ചിലപ്പോൾ കുറച്ചു കഴിയുമ്പോൾ തെറ്റാണെന്നു തിരിച്ചറിയാം ,അങ്ങനെ അവർക്ക് അവരുടേതായപാല കാരണവും ഉണ്ടാകാം.
ഇത്തരത്തിലുള്ള ബന്ധങ്ങളെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായി തീരുമാനങ്ങളാണ്. അവരുടെ ജീവിത സാഹചര്യങ്ങൾ ആകാം അവരെ അത്തരത്തിലുള്ള തീരുമാനങ്ങൾ എടുപ്പിക്കുന്നത്. വെളിയിൽനിന്ന് കാണുന്ന നമ്മൾക്ക് ചിലപ്പോ അത് ശരിയോ തെറ്റോ എന്നൊക്കെ തോന്നാം. അത് നമ്മൾ നമ്മുടെ ജീവിതം വച്ച് കാണുന്നതുകൊണ്ടാണ്. അത് സോഷ്യൽ മീഡിയയിലോ എവിടെയെങ്കിലും ഇരുന്ന് അതിൽ ശരിയും തെറ്റും പറയാൻ നമുക്ക് യാതൊരു അവകാശവുമില്ല ഷീലു എബ്രഹാം പറയുന്നു.
അതൊക്കെ ഒരു വ്യക്തിയുടെ സ്വാതത്ര്യമാണ് അത് അവർ ചെയ്തോട്ടെ എന്താണ് കുഴപ്പം. ബലാത്സംഗം പോലുള്ള കാര്യങ്ങൾ വളരെ വലിയ തെറ്റാണ് പക്ഷേ ഒരാൾ ഇഷ്ടത്തോടെ പോയി ഒരു കാര്യം ചെയ്യുന്നതിന് നമ്മൾക്ക് അഭിപ്രായം പറയേണ്ട ആവശ്യമില്ല. പിന്നെ ഒരു കുട്ടി ഒരാളോടൊപ്പം പത്തു നൂറു പ്രാവശ്യം പോയി കഴിഞ്ഞിട്ട് പിന്നീട് ഒരു സുപ്രഭാതത്തിൽ വന്ന് എന്നെ ബലാത്സംഗം ചെയ്തു എന്ന് പറയുന്നതിനോടൊപ്പം എനിക്ക് യോജിച്ച് നിൽക്കാൻ ആവില്ല എന്നും ഷീലു എബ്രഹാം പറയുന്നു.
ഒരു പെൺകുട്ടിയെ അവളുടെ സമ്മതം ഇല്ലാതെ ശരീരത്തിൽ സ്പർശിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവരെ അപ്പോൾ തന്നെ കൊല്ലണം എന്ന് അഭിപ്രായക്കാരി കൂടിയാണ് താനെന്നും ഷീലു എബ്രഹാം
പറയുന്നു. പ്രത്യേകിച്ച് കുട്ടികളെയും പ്രായമായവരെയും ഉപദ്രവിക്കുന്നവരെ. അല്ലാതെ പരസ്പര സമതത്തോടെ ഒരു ബന്ധം വെക്കുന്നവരോട് നമ്മൾക്ക് അഭിപ്രായം പറയേണ്ട ആവശ്യമില്ല അത് ഒരു വ്യക്തിസ്വാതന്ത്ര്യത്തിൽ പെടുന്ന കാര്യമാണ് . അത് മൂലം ഉള്ള പ്രശനം അനുഭവിക്കുകയോ അല്ലെങ്കിൽ അവർ തന്നെ അത് കൊട്നു സന്തോഷിക്കുകയോ ചെയ്യട്ടെ അത് അവരുടെ വിഷയമാണ്. ലെറ്റ് ദം സഫർ ഓർ എൻജോയ് ഷീലു എബ്രഹാം പറയുന്നു.