ഷീലാമ്മ എന്ന കെട്ടുമോ? എന്റെ സങ്കൽപ്പത്തിലെ.. ജയന്റെ ആ ചോദ്യം ശരിക്കും ഞെട്ടിച്ചു – ആ സംഭവം പറഞ്ഞു ഷീല

10113

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു മഹാനടനാണ് ജയൻ. ഇന്നും മലയാള സിനിമ തങ്ക ലിപികളിൽ എഴുതി ചേർക്കുന്ന ഒരു പേരാണ് ജയൻ എന്ന മഹാനടന്റേത്. മികച്ച ഒരുപിടി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ ജയൻ അകാലത്തിൽ തന്നെ സിനിമയോടും സിനിമ പ്രേമികളോടും ഒക്കെ യാത്രപറഞ്ഞ് കാലയവനികയ്ക്കുള്ളിൽ മടങ്ങുകയായിരുന്നു ചെയ്തത്.

അദ്ദേഹത്തെ പോലെ സാഹസികനായ ഒരു കലാകാരൻ ആഗ്രഹിക്കുന്ന രീതിയിലുള്ള മരണം തന്നെയാണ് അദ്ദേഹത്തെ തേടിയെത്തിയത് എന്ന് വേണമെങ്കില്‍ നമുക്ക് പറയാം. അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം മരണപ്പെട്ടത്. ഇന്നത്തെ തലമുറയ്ക്ക് പോലും വളരെ സുപരിചിതനായ നടനാണ് ജയൻ.

ADVERTISEMENTS
   

ഇപ്പോൾ ജയനെ കുറിച്ച് സംസാരിക്കുകയാണ് നടിയായ ഷീല. ജയന്റെ നായികയായി താൻ അഭിനയിക്കാൻ ഇരിക്കുന്ന സമയത്താണ് അദ്ദേഹം മരണപ്പെടുന്നത്.  ആ ചിത്രവും താന്‍ തന്നെ സംവിധാനം ചെയ്യാന്‍ ഇരുന്നതായിരുന്നു.  പിന്നീട് മലയാള സിനിമ സംവിധാനം ചെയ്തിട്ടില്ല. ആ സിനിമ സംവിധാനം ചെയ്യാനായിരുന്നു ആഗ്രഹിച്ചിരുന്നത്.

ജയന്റെ മരണത്തിനു ശേഷം പിന്നെ സിനിമ സംവിധാനം ചെയ്യുവാനുള്ള ഒരു മനസ്സ് വന്നിരുന്നില്ല. ആദ്യമായി കണ്ടത് മുതലുള്ള ഓർമ്മകൾ ഇപ്പോഴും മനസ്സിലുണ്ട്. 48 വർഷങ്ങൾക്കു മുൻപ് ശാപമോക്ഷം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ആദ്യമായി ജയനെ കാണുന്നത്. ആ സിനിമയിൽ നായകൻ ഉമ്മർ ആയിരുന്നു തന്റെ നായകന്‍. തങ്ങളുടെ വിവാഹത്തിൽ പാട്ടുപാടുന്ന ആളുടെ വേഷത്തിലാണ് ആ ആ ഒരു സിനിമയിൽ ജയൻ എത്തുന്നത്. അന്ന് ജയൻ പ്രശസ്തനായ ഒരു നടനായിരുന്നില്ല.

തന്റെ കാലു തൊട്ട് അന്ന് തന്നെ കണ്ടപ്പോൾ തന്നെ ജയൻ വണങ്ങിയിരുന്നു. ആ ഒരു പ്രവർത്തിയിൽ തനിക്ക് വലിയ അത്ഭുതം തന്നെ തോന്നുകയും ചെയ്തിരുന്നു. എല്ലാവരോടും വളരെ വിനയത്തോടെയാണ് ജയൻ പെരുമാറുന്നത് എന്ന് അന്ന് തന്നെ ശ്രദ്ധിച്ചിരുന്നു. ഒരു രംഗം എടുത്ത് കഴിയുമ്പോൾ എങ്ങനെയുണ്ട് ഷീലാമ്മേ എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു.

വളരെ നന്നായിട്ടുണ്ട് എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു സന്തോഷം തെളിയും. ഷീലാമ്മയോട് മാത്രമേ ചോദിക്കത്തുള്ളൂ എന്ന് ഉമ്മർ കളിയാക്കി ചോദിക്കുമ്പോൾ. അല്ല സാറേ സാറും പറയണം എന്നാണ് ജയൻ അപ്പോൾ മറുപടി നൽകുന്നത്.

പിന്നീട് കുറെ സിനിമകളിൽ വില്ലൻ വേഷത്തിൽ ഒക്കെ ജയൻ എത്തി. ഒരു ദിവസം കൊണ്ടൊന്നും നടനായി മാറിയ താരമല്ല ജയൻ. സിനിമയിലേക്ക് എത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിൽ മാത്രമേ സിനിമയിൽ കഴിവ് തെളിയിക്കാൻ സാധിക്കുവെന്ന് ജയൻ തന്നോട് പറഞ്ഞപ്പോൾ അദ്ദേഹത്തോട് ബഹുമാനമാണ് തനിക്ക് തോന്നിയത്.

എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന് ഒരിക്കൽ താൻ ജയനോട് ചോദിച്ചപ്പോൾ സിനിമയിൽ ഒന്ന് വിജയിച്ചു വരട്ടെ അതിനുശേഷം വിവാഹം കഴിക്കാം എന്നാണ് പറഞ്ഞത്. വീട്ടിൽ പോകുമ്പോൾ അമ്മയും ഇതേ കാര്യം ചോദിക്കും എന്ന് പറഞ്ഞു.

സിനിമയിലെ തന്നോട് വിവാഹത്തെപ്പറ്റി ചോദിക്കുന്നത് ഷീലാമ്മ മാത്രമാണെന്നായിരുന്നു അന്ന് ജയൻ തന്നോട് പറഞ്ഞത്. ഒന്ന് രണ്ട് വർഷം കഴിഞ്ഞ് താൻ വീണ്ടും വിവാഹ കാര്യത്തെക്കുറിച്ച് ജയനോട് ചോദിക്കുകയുണ്ടായി. വിവാഹിതനായതിനു ശേഷം ഭാര്യയെയും കൂട്ടി തന്റെ വീട്ടിലേക്ക് വരണം എന്നായിരുന്നു അപ്പോൾ പറഞ്ഞത്.

അപ്പോൾ ജയൻ ചോദിച്ച ചോദ്യം ഷീലാമ്മ എന്നെ വിവാഹം കഴിക്കുമോ എന്നായിരുന്നു തമാശയായാണ് ചോദിച്ചത് എങ്കിലും അത് കേട്ടപ്പോൾ താനൊന്ന് ഞെട്ടി എന്നുള്ളത് സത്യമാണ്. ഷീലാമ്മയെ പോലെ ഒരു പെണ്ണിനെയാണ് താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്. തന്റെ സങ്കല്പത്തിലുള്ള പെണ്ണ് ഇതുപോലെയാണ് എല്ലാം തികഞ്ഞ പെണ്ണാണ് നിങ്ങൾ എന്നൊക്കെ ജയൻ പറഞ്ഞിരുന്നു എന്നും ഷീല പറഞ്ഞു.

ജയനും താനും തമ്മില്‍ എന്നും ഒരു സഹോദരം ബന്ധമാണ് നിലനിന്നിരുന്നത്. ജയനുമായി വീണ്ടും നായികയായി അഭിനയിക്കനിരുഅന് സമയത്താണ് മരണം. ഇന്നും ആ കഴിവും പൌരുഷവും ഗംഭീര്യവുമുള്ള ഒരു നടന്‍ മലയാള സിനിമയില്‍ എത്തിയിട്ടില്ല. ഇനി എത്തുമെന്ന് തോന്നുന്നുമില്ല എന്ന് ഷീല പറയുന്നു.

ADVERTISEMENTS
Previous articleഇതേ പോലുള്ള അനുഭവത്തെ കുറിച്ച് മണി തന്നോട് കരഞ്ഞു പറഞ്ഞിട്ടുണ്ട് – ഒപ്പം അത്ഭുത ദീപിന്റെ സെറ്റിൽ നടന്നതും – വിനയൻ പറഞ്ഞത്.
Next articleലോകം തെറ്റു പറയില്ലായിരുന്നെങ്കിൽ മകളുടെ കാലിൽ വീണു നമസ്കരിച്ചേനെ – സലിം കോടത്തൂർ അന്ന് മകളെ കുറിച്ച് പറഞ്ഞത്.