അതൊക്കെ കണ്ടിട്ട് എങ്ങനെ പ്രണയം വരാനാ അങ്ങേര് എന്നെ ശരിക്കും ബുദ്ധിമുട്ടിച്ചു – സത്യനെ കുറിച്ച് ഷീല പറഞ്ഞത്

460

മലയാള സിനിമയുടെ തന്നെ ഏറ്റവും വലിയ അഭിമാനമാണ് ഷീല. ഇന്ന് ലേഡീ സൂപ്പർസ്റ്റാർ എന്നൊക്കെ ഒരുപാട് പേരെ വിളിക്കുന്നുണ്ട് എങ്കിലും സത്യത്തിൽ ആ പേരിന് യോഗ്യയായ നടി ഷീല തന്നെയാണ്. അത്രത്തോളം നിരവധി മനോഹരമായ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുള്ള നടിയാണ് ഷീല.

മലയാളത്തിലെ മഹാനടന്മാർക്ക് ഒപ്പം എല്ലാം അഭിനയിക്കാനുള്ള ഭാഗ്യം ഷീലയെ തേടി എത്തിയിരുന്നു. ഇപ്പോൾ അഭിനയകുലപതിയായ സത്യൻ മാസ്റ്റർക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ ഷീല പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS
   

ഒരിക്കൽ ഒരു സിനിമയുടെ സെറ്റിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ആ സമയത്ത് താൻ ഒരു നേഴ്സിന്റെ വേഷമാണ് ചെയ്യുന്നത്. തന്റെ മടിയിൽ കിടക്കുകയാണ് സത്യൻ മാഷ്. എന്നാൽ ഇദ്ദേഹം എന്റെ മടിയിൽ നിന്നും എഴുന്നേറ്റ സമയത്ത് എന്റെ മടിയിൽ നിറയെ ചോരയാണ്. അത് കണ്ട് ഞാൻ പെട്ടെന്ന് ഭയന്ന് പോയി മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്ന്. പിന്നെയാണ് ഇങ്ങേരുടെ മുഖത്ത് മുഴുവൻ ചോര ഞാൻ കാണുന്നത്. അപ്പോഴാണ് ആ സെറ്റിലുള്ള എല്ലാവരും ഇദ്ദേഹത്തിന്റെ രോഗമാണെന്ന് മനസ്സിലാക്കുന്നത്. അതുവരെ പുള്ളിക്കും സെറ്റിലുള്ള ഒരാൾക്കും മാത്രമാണീ കാര്യം അറിയാവുന്നത്.

എന്നാൽ അങ്ങേരെല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ബ്രേക്ക് ചെയ്യുകയൊന്നും വേണ്ടന്നും ഞാനിപ്പോൾ വരാമെന്ന് പറഞ്ഞുകൊണ്ട് പോവുകയായിരുന്നു ചെയ്തത്. സ്വന്തമായി കാർ ഓടിച്ച് പോയി ഒരു മണിക്കൂർ കഴിഞ്ഞ് രക്തം ഒക്കെ കയറ്റിയതിനു ശേഷം ആണ് തിരിച്ചു വരുന്നത്.

അതുപോലെ തന്നെ മറ്റൊരു രംഗം ചെയ്തപ്പോഴും ഇയാളുടെ മൂക്കിൽ നിന്നും ഇങ്ങനെ ചോര വരികയാണ്. ഞാൻ പ്രണയരംഗമാണ് അഭിനയിക്കുന്നത് മൂക്കിൽ രണ്ടും പഞ്ഞി വെച്ചിരിക്കുകയാണ്. ആ പഞ്ഞി എടുത്താൽ അപ്പോൾ ചോര വരും. അങ്ങനെയുള്ള ഒരാളുടെ മുഖത്ത് നോക്കി ഞാൻ എങ്ങനെയാണ് പ്രണയരംഗം അഭിനയിക്കുന്നത്. ഞാന്‍ ശരിക്കും ബുദ്ധിമുട്ടിപ്പോയി

ആശുപത്രിയിൽ ഇദ്ദേഹം കിടക്കുന്ന സമയത്ത് ഞങ്ങൾ സെറ്റിലുള്ള ആളുകളെല്ലാം ഇദ്ദേഹത്തിനു വേണ്ടി ആശുപത്രിയിൽ കാത്തിരിക്കുകയാണ് അപ്പോഴാണ് ഡോക്ടർ വന്ന് പറയുന്നത് മരിക്കില്ലന്ന് വാശിപിടിച്ചു കിടക്കുകയാണ് അദ്ദേഹം എന്ന്. ആ സമയത്ത് താൻ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ ഒരുപാട് ബുദ്ധിമുട്ടി എന്നും ഷീല പറയുന്നുണ്ട്. ഷീലയുടെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് .

ADVERTISEMENTS