നടൻ ബേസിൽ ജോസഫിനെ കുറിച്ചു നടി ഷീല പറഞ്ഞത് – ഏത് വലിയ ആർട്ടിസ്റ് ഉണ്ടേലും ബേസിൽ കഴിഞ്ഞേ ഉള്ളു

10

ഒരുപക്ഷേ മലയാള സിനിമയുടെ ആദ്യ ലേഡീസ് സൂപ്പർസ്റ്റാർ എന്ന് വിളിക്കാവുന്ന നടിയാണ് ഷീല. ഒരു സമയത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായിക നടി.ഏറ്റവും കൂടുതൽ സിനിമകൾ അഭിനയിച്ചിട്ടുള്ള നായിക നടി ആണ് ഷീല എന്ന് പറയേണ്ടിവരും. ഒരേ നായകനൊപ്പം 130 ചിത്രങ്ങളിൽ നായികയായി അഭിനയിച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡും ഷീലയ്ക്ക് ഉണ്ട്. ഷീല 130 ചിത്രങ്ങൾ നായികയായി അഭിനയിച്ചത് അനശ്വര നടൻ പ്രേം നസീറിനൊപ്പമായിരുന്നു. നാല് കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ലഭിച്ചിട്ടുള്ള ഷീല മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനയത്രികളിൽ ഒരാളാണ് . 1962 മുതൽ 81 വരെയായിരുന്നു ഷീലയുടെ സുവർണ കാലഘട്ടം. അതിനുശേഷം 2003 ൽ മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ അതിശക്തമായ തിരിച്ചുവരവാണ് ഷീല നടത്തിയത്.

ഇപ്പോൾ വൈറൽ ആകുന്നത് അടുത്തിടെ ശീല നടൻ ബേസിൽ ജോസഫിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ്മ. ലയാളം സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്. സംവിധായകനായി എത്തി ഇന്ന് വളരെ ഉയർന്ന വിപണിമൂല്യമുള്ള നായക നടൻ കൂടിയാണ് ബേസിൽ ജോസഫ്. വിനീത് ശ്രീനിവാസന്റെ അസിസ്റ്റൻറ് ആയി ആണ് ബേസിൽ തന്റെ കരിയർ ആരംഭിച്ചത്. കുഞ്ഞിരാമായണം ഗോദ മിന്നൽ മുരളി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളെ സംവിധായകനായി ബേസിൽ തൻ്റെ കരിയർ ഗ്രാഫ് ഉയർത്തി. അതിനുശേഷം നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായകനായി എത്തി. ബേസിൽ നായകനായ ജയ ജയ ജയഹേ എന്ന ചിത്രം വമ്പൻ ഹിറ്റായിരുന്നു. അതിനുശേഷം ബേസിൽ നായകനായി എത്തിയ ഒട്ടുമിക്ക ചിത്രങ്ങളും ഹിറ്റുകൾ ആയിരുന്നു. ഇപ്പോൾ അടുത്തിടെ നൽകിയ അഭിമുഖത്തിൽ നടി ഷീല ഈ കാലഘട്ടത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നടന്മാരെ കുറിച്ച് സംസാരിച്ചപ്പോഴാണ് ബേസിലിനെ കുറിച്ച് വാചാലയായത്.

ADVERTISEMENTS
   

ഷീല അടുത്ത നൽകിയ ഒരു അഭിമുഖത്തിലാണ് ബേസിലിനെ കുറിച്ച് തുറന്നുപറഞ്ഞത് അത് ഇങ്ങനെയാണ്. ഷീല അഭിമുഖത്തിൽ ഉടനീളം ബേസിൽ ജോസ് എന്നാണ് ബേസിൽ ജോസഫിനെ വിളിക്കുന്നത്. ശ്ലീഹായുടെ വാക്കുകൾ ഇങ്ങനെ …

ബേസിൽ ജോസിനെ എനിക്ക് വലിയ ഇഷ്ടമാണ്. മലയാളത്തിലെ ഏതു വലിയ ആർട്ടിസ്റ്റ് അഭിനയിച്ച സിനിമ ഉണ്ടെന്ന് പറഞ്ഞാലും ബേസിൽ ജോസ് അഭിനയിക്കുന്ന പടം ഉണ്ടെങ്കിൽ അത് കണ്ടിട്ട് മാത്രമേ ഞാൻ മറ്റൊരു സിനിമയും കാണുകയുള്ളു. ഈ ഇടയ്ക്ക് പൃഥ്വിരാജിനൊപ്പം അഭിനയിച്ച ഒരു സിനിമ ഉണ്ടായിരുന്നല്ലോ. ഗുരുവായൂർ അമ്പലനടയിൽ. എന്തൊരു അഭിനയമാണ് അയാൾ നടത്തുന്നത്. വളരെ മനോഹരം എന്ന് വാതോരാതെ പുകഴ്ത്തുകയാണ് ഷീല. ബേസിലിന്റെ അഭിനയം കാണുമ്പോൾ നമ്മൾ ഒരുപാട് ആർത്ത അട്ടഹസിച്ചു ചിരിക്കുകയല്ല. നമ്മുടെ മനസ്സിനകത്ത് വല്ലാത്ത ഒരു സന്തോഷം തോന്നും ഷീല പറയുന്നു. എൻറെ ഇപ്പോഴത്തെ ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാളാണ് ബേസിൽ എന്ന ഷീല പറയുന്നു. അങ്ങേരുടെ അഭിനയം എനിക്ക് അത്രയ്ക്കും ഇഷ്ടമാണ്.

 

ബേസിലിന്റെ ഒപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം വന്നാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന്. ഒരു ഒഴുക്കൻ മട്ടിൽ നോക്കാം എന്നുള്ള രീതിയിലാണ് ഷീല മറുപടി പറയുന്നത്. അപ്പോൾ ആ വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന നസ്രിയ ബേസിലിനെ ട്രോളി കൊണ്ട് അതെ സിനിമയുടെ കാര്യം വരുമ്പോൾ കഥയൊക്കെ നോക്കിയിട്ട് അഭിനയിക്കത്തുള്ളൂ ബേസിലിനെ മാത്രം നോക്കി അഭിനയിക്കില്ല എന്നാണ് ഷീലാമ്മ ഉദ്ദേശിക്കുന്നത് എന്ന് നസ്രിയ കളിയാക്കുന്നുണ്ട്. നസ്രിയയും ബേസിലും ഒന്നിച്ചുള്ള പുതിയ ചിത്രമായ സൂക്ഷ്മദര്ശിനിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അഭിമുഖത്തിനിടയിലാണ് ഷീല പറഞ്ഞ കാര്യങ്ങൾ കാണിക്കുകയും അതിനെ പറ്റി ഇരു താരങ്ങളും സംസാരിച്ചത് . ആ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ADVERTISEMENTS