ആറാം വയസ്സിൽ സിനിമ ലോകത്തു നിന്ന് തനിക്കു നേരിട്ടത് അത്രയും മോശം അനുഭവം. തുറന്നടിച്ച് ദിവ്യ എസ് അയ്യർ IAS

502

മലയാളികൾക്ക് വളരെ സുപരിചിതയായ താരമാണ് കളക്ടർ ആയ ദിവ്യ എസ് അയ്യർ. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവ സാന്നിധ്യമായി ദിവ്യ തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാൻ മറക്കാറില്ല. തന്റെ പ്രൊഫഷണൽ ലൈഫിനെ വളരെ മനോഹരമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്ന കളക്ടറോട് വലിയ ഇഷ്ടം തന്നെയാണ്മലയാളികള്‍ക്ക്  ഉള്ളത്.

അമൃത ടി വി യിലെ കുക്കിംഗ്‌ വിത്ത്‌ ചാറ്റ് ഷോ ആയ  ആനീസ് കിച്ചൻ എന്ന പരിപാടിയിൽ എത്തിയ ദിവ്യ എസ് അയ്യർ ചില കാര്യങ്ങൾ തുറന്നു പറയുകയുണ്ടായി. ഇത് ആളുകളെ നടുക്കത്തിലേക്ക് കൊണ്ടുചെന്ന് എത്തിക്കുകയായിരുന്നു ചെയ്തത്.

ADVERTISEMENTS
   

സിനിമയിൽ അഭിനയിക്കാൻ വിടാൻ അമ്മയ്ക്ക് ഭയമായിരുന്നു എന്നും അതിന് പിന്നിലൊരു കാരണം ഉണ്ടായിരുന്നു എന്നുമാണ് ദിവ്യ പറയുന്നത്. ഒന്നിലോ രണ്ടിലോ പഠിക്കുന്ന സമയത്ത് തനിക്ക് ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു.

ആ സിനിമയിൽ അഭിനയിക്കാൻ വേണ്ടി താൻ ചെന്നപ്പോൾ അവിടെ നിന്നും തനിക്ക് അബ്യൂസ് നേരിടേണ്ടതായി വന്നു. പക്ഷേ അവിടെ നിന്നും താൻ രക്ഷപ്പെടുകയാണ് ചെയ്തത്. എങ്കിലും ആറോ ഏഴോ  വയസ് മാത്രം പ്രായമുള്ളപ്പോൾ അത്തരം ഒരു അനുഭവം ഉണ്ടായത് വല്ലാത്ത ഭയമാണ് നൽകിയത്. മാത്രമല്ല വീട്ടുകാർക്കും അതോടെ വല്ലാത്ത ഭയമായി.

ചെറുപ്പത്തിലെ മോണോ ആക്റ്റും മിമിക്രിയുമൊക്കെ ചെയ്യുമായിരുന്നു .അതിനാല്‍ തന്നെ സിനിമയിലേക്ക് അവസരം വന്നപ്പോള്‍ ഓഡിഷന് പോയി.എന്നാല്‍ അവിടെ വച്ച് അച്ഛന്റെ പ്രായമുള്ള ഒരാള്‍ മോശമായി പെരുമാറുകയും അവിടെ നിന്ന് ഓടി രക്ഷപെടുകയും ചെയ്തു.ആ സംഭവം  ശരിക്കും ഭയപ്പെടുത്തിയിരുന്നു

പിന്നീട്  പാട്ടും നൃത്തവും എല്ലാം ചെയ്യുമായിരുന്നുവെങ്കിലും സിനിമ  ഒന്നും വേണ്ട എന്നാണ് വീട്ടുകാർ തന്നോട് പറഞ്ഞിരുന്നത്. കാരണം ചൂടുവെള്ളത്തിൽ വീണ പൂച്ചയ്ക്ക് വീണ്ടും പച്ചവെള്ളം കണ്ടാലും ഒരു ഭയം കാണുമല്ലോ. അത്തരം ഒരു അവസ്ഥ.

പിന്നീട് IAS ആയതിനു ശേഷം ഒരുപാട് ഓഫറുകള്‍ എത്തിയിരുന്നു. അതിനു ശേഷമാണ് കെ പിസി ലളിതയ്ക്ക് ഒപ്പം ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത്. ആ ചിത്രത്തില്‍  ഒരു സിസ്റ്ററുടെ വേഷമായി രുന്നു  ചെയ്തത്

തുടക്കം തന്നെ ലളിതാമ്മയ്ക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നത്. തന്റെ വീട്ടുകാരും ലളിതാമ്മയുടെ വീട്ടുകാരും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. ആ ഒരു സെറ്റ് വളരെയധികം സന്തോഷമാണ് നൽകിയത് എന്നും പറയുന്നുണ്ട്.

പലകാര്യങ്ങളെ കുറിച്ചും തുറന്നു പറയുവാനുള്ള  ധൈര്യത്തിന് മികച്ച രീതിയിലുള്ള സ്വീകാര്യതയാണ് ആളുകളിൽ നിന്നും ലഭിക്കുന്നത്. പലർക്കും ഒരു മാതൃകയാണ് ദിവ്യ എസ് അയ്യർ എന്നാണ് പലപ്പോഴും പലരും കമന്റുകളിലൂടെ പറയാറുള്ളത്.

ദിവ്യ എസ് അയ്യര്‍ വിഴിഞ്ഞം തുറമുഖം മാനേജിങ് ഡയറക്ടര്‍ ആയിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.രാഷ്ട്രീയ പ്രവര്‍ത്തകനായ കെ എസ് ശബരീനാഥ് ആണ് ഭര്‍ത്താവ് .

ADVERTISEMENTS