തന്റെ അമ്മയുടെ അന്ത്യ നിമിഷങ്ങളെ കുറിച്ച് ഷാരൂഖ് അന്ന് പറഞ്ഞത് ആരുടേയും കണ്ണ് നനയിക്കും

12

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ പ്രശസ്തിയിലേക്ക് എത്തുന്നതിനു മുൻപുള്ള തന്റെ ആദ്യകാല അഭിമുഖങ്ങളിൽ ഒന്നിൽ തന്റെ മാതാവിന്റെ വിയോഗത്തെക്കുറിച്ച് വളരെ വേദനയോടെ പങ്കുവെച്ചിരുന്നു. ആ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്.

തന്റെ അമ്മ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും താണ എന്തോ സ്പെഷ്യലാണെന്ന് തോന്നിച്ചിരുന്നുവെന്നും അത് തന്നെ തന്റെ വില എന്താണ് എന്ന് മനസിലാക്കാൻ സഹായിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അവർ മരിച്ചതിനുശേഷം താൻ ഒന്നുമല്ലാതായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. വലിയ സ്ക്രീനിൽ തന്നെ കാണണമെന്നതായിരുന്നു അമ്മയുടെ വലിയ സ്വപ്നമെന്നും അദ്ദേഹം ഓർത്തു.

ADVERTISEMENTS
   

പതിനാലാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടപ്പോൾ കരയാൻ പോലും അറിയാത്ത അത്ര ചെറുതായിരുന്നുവെന്ന് ഷാരൂഖ് പറഞ്ഞു. എന്നാൽ അമ്മയുടെ വിയോഗം തന്നെ വല്ലാതെ ബാധിച്ചു. അമ്മ അസുഖമായപ്പോൾ താൻ ഗോവയിലായിരുന്നു. അവിടെ വച്ചാണ് അമ്മയുടെ രോഗ വിവരം അറിയുന്നത് .

മറ്റുള്ളവരുടെ മുന്നിൽ ആദ്യമായി കരഞ്ഞ നിമിഷം.

മറ്റുള്ളവരുടെ മുന്നിൽ ആദ്യമായി കരഞ്ഞ നിമിഷത്തെക്കുറിച്ചും ഷാരൂഖ് പറഞ്ഞു. മൂന്ന് ദിവസത്തിനുശേഷം ഡൽഹിയിലേക്ക് മടങ്ങിയെത്തിയെങ്കിലും എത്ര ശ്രമിച്ചിട്ടും താൻ നിസ്സഹായനാണ് എന്ന ബോധ്യം അന്ന് തനിക്ക് ഉണ്ടായി എന്ന് അദ്ദേഹം പറയുന്നു . അന്ന് ആ ആശുപത്രിയിൽ വച്ചുണ്ടായ അനുഭവങ്ങൾ അദ്ദേഹം പങ്ക് വെക്കുന്നത് ഇങ്ങനെ . അമ്മയുടെ അവസ്ഥ വഷളാണെന്ന ഡോക്ടറുടെ വാക്കുകൾ കേട്ട് അദ്ദേഹം ഡൽഹിയിൽ വളരെ ആവശ്യമായ ചില ഇഞ്ചക്ഷൻ തേടി അലഞ്ഞിട്ടുണ്ട്. ആ സമായതു ആവശ്യത്തിനുള്ള പണംകണ്ടെത്താനാവാതെ അലഞ്ഞിട്ടുണ്ട്.

അമ്മയെ ട്യൂബുകളും റെസ്പിറേറ്ററും നിറഞ്ഞ കിടക്കയിൽ കാണേണ്ടിവന്ന നിമിഷത്തെക്കുറിച്ചും ഷാരൂഖ് വാചാലനായി. അവസാന നിമിഷങ്ങളിൽ അമ്മയോട് പറഞ്ഞ വാക്കുകൾ ഇപ്പോൾ നോക്കുമ്പോൾ മണ്ടത്തരമാണെങ്കിലും അന്നത് അനിവാര്യമായിരുന്നു. അമ്മയുടെ കിടപ്പുമുറിയിൽ ഇരുന്നുകൊണ്ട്, “ഇല്ല നിങ്ങൾക്ക് മരിക്കാൻ കഴിയില്ല കയറാം അത് എനിക്ക് വളരെ സങ്കടമാകും. എന്റെ പുതിയ ഷോ കണ്ടിട്ടില്ലല്ലോ, നമുക്ക് ഒന്നിച്ചു ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്,” എന്ന് അദ്ദേഹം പറഞ്ഞു.

അവന്റെ അമ്മയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തിക്കൊണ്ടു ‘അമ്മ മരിച്ചു . അവർ മരിച്ചപ്പോൾ കരയാൻ പറ്റിയില്ലെങ്കിലും അടക്കം ചെയ്യുമ്പോൾ വല്ലാത്ത വേദന അനുഭവപ്പെട്ടു എന്ന് അദ്ദേഹംഒരഭിമുഖത്തിൽ പറഞ്ഞിരുന്നു . അന്നാണ് താൻ അവർ പറഞ്ഞത്രയും വലിയ ആളല്ലെന്ന് തിരിച്ചറിഞ്ഞത്. ഇപ്പോഴും ആ ‘അമ്മ കൂടെയില്ലാത്തതിന്റെ ആത്മവിശ്വാസക്കുറവും വേദനയും അനുഭവിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. .

“അവർ വളരെ സമാധാനത്തോടെയാണ് മരിച്ചത്. കണ്ണുകൾ തുറന്നിരുന്നു, എന്നെ നോക്കിയിരുന്നു, പിന്നീട് അടഞ്ഞു. അപ്പോൾ ഞാൻ കരഞ്ഞില്ല. അടക്കം ചെയ്യുമ്പോഴാണ് കരച്ചിൽ വന്നത്. അപ്പോഴാണ് ഞാൻ എത്ര ചെറുതാണെന്ന് തിരിച്ചറിവ് ഉണ്ടായത് .ഒന്നും ഒരിക്കലും സ്ഥിരമല്ല,” അദ്ദേഹം പറഞ്ഞു. തലമുറകളുടെ മനസ്സ് കവർന്ന നടനാണ് ഷാരൂഖ് ഖാൻ. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്നേഹവും കരുതലും അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ADVERTISEMENTS
Previous articleമാധ്യമങ്ങൾക്ക് മുന്നിൽ ഐശ്വര്യയുടെ കരച്ചിൽ – സൽമാന്റെ സഹോദരൻ സൊഹൈൽ ഖാൻ അന്ന് നടത്തിയ വിമർശനം
Next articleഷാരൂഖാന്റെ സഹോദരിക്ക് സംഭവിച്ചത് – അവരുടെ അപൂർവ്വമായ വീഡിയോ കാണാം – എന്തുകൊണ്ട് പൊതുവേദിയിൽ വരുന്നില്ല -ഷാരൂഖ് പറയുന്നത്