ഷാരോൺ രാജ് എന്ന ചെറുപ്പക്കാരനെ സ്വന്തം കാമുകിയായ ഗ്രീഷ്മ പ്രണയ ബന്ധത്തിൽ നിന്നു ഒഴിഞ്ഞു പോകാത്തതിന് പ്രണയം നടിച്ചു കഷായത്തിൽ വിഷം കൊടുത്തു നിഷ്ട്ടൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് രൂക്ഷമായ വിമർശനമാണ് എല്ലായിടത്തും ഉയരുന്നത്. ഇത്രയും നിഷ്ടൂരമായ ഒരു ക്രൂര കൃത്യം നടത്തിയ പ്രതിക്ക് ജാമ്യം ഒരിയ്ക്കലും ലഭിക്കരുതായിരുന്നു എന്നാണ് ഏവരും പറയുന്നത് . പോലീസിനും പ്രോസിക്ക്യൂഷനും എതിരെ രൂക്ഷമായാ വിമർശങ്ങളും ആരോപണങ്ങളും ആണ് ഉയരുന്നത്.
ഇപ്പോൾ വിഷയത്തിൽ ഷാരോണിന്റെ കുടുംബത്തിന്റെ പ്രതികരണം എത്തിയിരിക്കുകയാണ്. ഷാരോണിന്റെ മാതാപിതാക്കൾ നിറകണ്ണുകളോടെയാണ് ഈ വിഷയത്തിൽ പ്രതികരിച്ചത്. പോലീസിനും പ്രോസിക്ക്യൂഷനും എതിരെ രൂക്ഷ വിമർശനവും അവർ ഉന്നയിക്കുന്നുണ്ട്. ഷാരോണിന്റെ ‘മരണം ഉണ്ടാക്കിയ ഷോക്കിൽ നിന്നും ഇപ്പോഴും ആ കുടുംബം മുക്തരായിട്ടില്ല. അച്ഛൻ ജയരാജ് എല്ലാ ദിവസവും മകന്റെ കല്ലറക്ക് മുന്നിൽ മെഴുകുതിരി കത്തിക്കാറുണ്ട്. വീട്ടിലെ ഓരോ ചടങ്ങിലും മകന്റെ അദൃശ്യ സാനിധ്യം ഉണ്ടെന്നു അദ്ദേഹം വിശ്വസിക്കുന്നു.
എന്നാൽ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചു എന്ന വാർത്ത ആ പിതാവിനെ തളർത്തിയിരിക്കുകയാണ്. അദ്ദേഹം മകന്റെ കല്ലറയിൽ എത്തി വിങ്ങി പൊട്ടി കരഞ്ഞു പോവുകയാണ്. “പൊന്നു മോനെ നിന്നെ ഈ ഭൂമിയിൽ നിന്ന് ഇല്ലാതാക്കിയവൾ പുറത്തിറങ്ങിയെടാ അവൾ ചിരിച്ചു ഒരു കൂസലുമില്ലാതെ.. ഞങ്ങളുടെ ചങ്ക് പിടയുകയാണ്” എന്ന് ആ അച്ഛൻ പറയുന്നു.
പ്രതിയായ പെൺകുട്ടിയുടെ പ്രായവും ജയിലിലെ പെരുമാറ്റവും മുൻപ് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും അന്വോഷണവുമായി സഹകരിക്കുന്നതുമൊക്കെ പരിഗണിച്ചാണ് ഹൈ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഗ്രീഷ്മ ആഘോഷത്തോടെ ചിരിച്ചും കളിച്ചുമാണ് ജയിലിൽ നിന്ന് ഇറങ്ങിയത് എന്നും തങ്ങൾ നടത്തിയ നിയമ പോരാട്ടങ്ങൾ എല്ലാം വെറുതെ ആയി എന്നും കുടുംബം പറയുന്നു.
രണ്ടു മാസം മുൻപ് അവർ അവരുടെ വസ്തു അമ്പതു ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു. അവർ ഈ കേസിനെ വിദഗ്ദമായി അട്ടിമറിച്ചിരിക്കുകയാണ്. അവർക്ക് അതിനുള്ള സാമ്പത്തികം ഉണ്ട്. നെയ്യാറ്റിൻകര കോടതിയിൽ ആയിരുന്നപ്പോൾ കേസ് നല്ലരീതിയിൽ പോയിരുന്നു. എന്നാൽ ഹൈ കോടതിയും എത്തിയപ്പോൾ എല്ലാം അട്ടിമറിക്കപ്പെട്ടു. കുടുംബം പറയുന്നു.
വസ്തു വിറ്റ പണം കൊണ്ട് അവർ ജാമ്യം നേടിയെടുത്തു. അഭിഭാഷകന്റെ ഭാഗത്തു നിന്നും വീഴ്ച പറ്റിയിട്ടുണ്ട്. മുൻപ് നെടുമങ്ങാട്ടു കോടതിയിൽ ഹാജരാക്കിയപ്പോൾ ഗ്രീഷ്മ ലൈസോൾ കുടിച്ചു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു . അപ്പോൾ അവൾ മരണ മൊഴിയായി അവൾ തന്നെയാണ് ഷാരോണിന് വിഷം നൽകിയത് എന്ന് മൊഴി കൊടുത്തിരുന്നു.
എന്നാൽ ഇപ്പോൾ ആ മൊഴിയെല്ലാം കാറ്റിൽ പറന്നു പോയി എന്നും ഷാരോണിന്റെ പിതാവ് ജയരാജ് ആരോപിക്കുന്നു. ഗ്രീഷ്മ രാജ്യം വിടാനുള്ള സാധ്യത ഉണ്ട് എന്നും തന്റെ മകന്റെ കൊലപാതകം ആത്മഹത്യ ആക്കാനുള്ള ശ്രമവും നടക്കുന്നുണ്ട് എന്നും അദ്ദേഹംപറയുന്നു.
തങ്ങൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു സഹായം അഭ്യർത്ഥിക്കും സർക്കാരിന്റെ പിന്തുണയോടെ സുപ്രീം കോടതിയെ സമീപിക്കും എന്നും കുടുംബം പറയുന്നു.