
സംവിധായകനും പ്രസിദ്ധ യൂട്യൂബറും ദീർഘകാലം അസിസ്റ്റൻറ് ഡയറക്ടറുമായി സിനിമയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമ രംഗത്തെ പിന്നാമ്പുറ രഹസ്യങ്ങളും രസകരമായ കഥകളും അനുഭവങ്ങളും വിമർശനങ്ങളും പങ്കുവെക്കാറുണ്ട്. ലൈറ്റ്ക്യാമറ ആക്ഷൻ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശാന്തിവിള ദിനേശ് തൻറെ അഭിപ്രായങ്ങളും വിമർശനങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നത്.
ഇന്ന് അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ ഉണ്ണിമുകുന്ദായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും ഉണ്ണിമുകുന്ദൻ തന്റെ മാനേജരെ മർദ്ദിച്ച കാര്യവും, അതേപോലെ നടനും സംവിധായകനുമായ മേജർ രവിയെ തല്ലിയ കാര്യവും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും അതേപോലെതന്നെ അടുത്തിടെ മറ്റൊരു ചാനലിൽ വന്നിരുന്നു തനിക്കെതിരെ പറഞ്ഞ ചില കാര്യങ്ങൾക്കുള്ള തൻറെ മറുപടിയും ശാന്തിവിള ദിനേശ് തൻറെ ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഉണ്ണിമുകുന്ദനെതിരെ രൂക്ഷമായ ഭാഷയിലാണ് ശാന്തിവിള ദിനേശ് സംസാരിച്ചത് അതിൽ മേജർ രവിയുമായി നടന്ന വഴക്കുമായി സംബന്ധിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത് മേജർ വളരെ ശുദ്ധനും പാവമായ ഒരു വ്യക്തിയാണ്. ഉണ്ണിമുകുന്ദൻ അദ്ദേഹത്തെ തല്ലിയ സമയത്ത് അദ്ദേഹം ഫെഫ്കയിൽ ഒരു പരാതി മാത്രം നൽകുകയാണ് ചെയ്തത്. അതിനുശേഷം അദ്ദേഹം അത് അങ്ങ് വിട്ടു എന്നും ശാന്തിവിള ദിനേശ് പറയുന്നു.
നാട്ടിൽ എവിടെ മന്ത്രവാദം നടന്നാലും കോഴിക്ക് കിടക്കപൊറുതി ഇല്ല എന്ന് പറയുന്ന പോലെയാണ് ഉണ്ണിമുകുന്ദന്റെ കാര്യം. മലയാളത്തിലെ മറ്റൊരു യുവനായകന്മാർക്കും നേരിടേണ്ടി വരാത്ത പ്രശ്നങ്ങൾ ഒക്കെ ഉണ്ണിമുകുന്ദനു ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ട് ഉണ്ണിമുകുന്ദൻ മാത്രം ഇത്രയും പുലിവാലുകൾ എന്ന് മറ്റാരും ആലോചിച്ചില്ലെങ്കിലും ഉണ്ണിമുകുന്ദൻ ആലോചിക്കണം എന്നും ശാന്തിവള ദിനേശ് തൻറെ വീഡിയോയിൽ പറയുന്നു.
എന്തുകൊണ്ട് ഇങ്ങനെ വിവാദങ്ങൾ ഉണ്ടായി എന്ന് ഉണ്ണിമുകനോട് ചോദിച്ചാൽ ഒരുപക്ഷേ അദ്ദേഹം പറയും താൻ നരേന്ദ്രമോഡിയെ അനുകൂലിക്കുന്നത് കൊണ്ട് അതല്ലെങ്കിൽ മാളികപ്പുറം സിനിമ എടുത്തത് കൊണ്ടൊക്കെയാണ് അതല്ലെങ്കിൽ താൻ ഇപ്പോൾ സൂപ്പർസ്റ്റാർ ആയതുകൊണ്ടാണ് എന്നൊക്കെ പറയും . എന്നാൽ അങ്ങനെയല്ല എന്നും ഇതൊക്ക ആകാത്തതിനു മുൻപും ഉണ്ണിമുകനെ കുറിച്ച് വിവാദങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ശാന്തിവിള ദിനേശ് പറയുന്നു. ക്രിപ്റ്റോ കറൻസിയുടെ പേരിലുള്ള കേസിൽ പെട്ടതും ഒരു പെൺകുട്ടി പീഡന പരാതി നൽകിയതും ഒക്കെ ഉണ്ണിമുകുന്ദൻ സൂപ്പർസ്റ്റാർ ആകുന്നതിനുമുമ്പ് വലിയ ആളാകുന്നതിന് മുമ്പ് ആണ്. അല്ലാതെ ഇപ്പോൾ ഉള്ള കാലത്തല്ലെന്നും ശാന്തിവിള ദിനേശ് ഓർമിപ്പിക്കുന്നു.
ഉണ്ണിമുകുന്ദൻ മേജർ രവിയുമായിട്ടുണ്ടായ പ്രശ്നങ്ങളെല്ലാം മേജർ രവി മറന്നുകളഞ്ഞു. അയാൾ ഒരു സാധുവാണ് അതല്ല പെട്ടെന്ന് ദേഷ്യം വരുന്നത് തന്നെ പോലുള്ള ആരെങ്കിലും ആയിരുന്നെങ്കിൽ തോക്ക് ഉണ്ടായിരുന്നെങ്കിൽ പോയി വെടിവച്ചേനെ എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അങ്ങനെ പറയാൻ കാരണം മേജർ രവി നൽകിയ പരാതി താൻ വായിച്ചിട്ടുള്ള ആൾ ആയതുകൊണ്ടാണ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
അതുപോലെതന്നെ പേഴ്സണൽ മാനേജറായ വിപിനെ അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിൽ പോയി തല്ലിയ വിഷയം വന്നപ്പോൾ ഉണ്ണി മുകുന്ദൻ തനിക്ക് പേഴ്സണൽ മാനേജർ ഇല്ല എന്നും പേഴ്സണൽ സെക്രട്ടറി ഇല്ല എന്നുമൊക്കെയാണ് പൊതുവെ പറയാറ്. എന്നാൽ ഞാൻ ഇങ്ങനെ ഒരാളെ വെച്ചിരുന്നു അബദ്ധം ആയിപ്പോയി അയാളെ മാനേജർ ആക്കി വെച്ചത് എന്നൊന്നും ഉണ്ണിമുകുന്ദൻ ഒരിക്കലും പറയാറില്ല, അങ്ങനെയൊന്നും സമ്മതിക്കാറി.ല്ല എപ്പോഴും എല്ലാം നിഷേധിക്കുകയാണ് പതിവെന്നും ശാന്തിവിള ദിനേശ് പറയുന്നു.
വർഷങ്ങളോളം ഇയാളുടെ മാനേജരായി ഈ വിപിൻ നടന്നിട്ടുണ്ടെന്നും ഏതോ മുൻനീര സിനിമ നടിയെ ഉണ്ണിമുകുന്ദന് വിവാഹം കഴിപ്പിച്ചു കൊടുക്കാനായി മൂന്നാനായി പോയത് വിപിൻ ആണെന്നും വർഷങ്ങളോളം ഉണ്ണിമുകുന്ദൻറെ സിനിമകളുടെ കാര്യങ്ങൾ സംസാരിക്കുന്നതും പല സിനിമകളുടെ കഥകൾ കേട്ടിരുന്നതും ഈ വിപിൻ തന്നെ ആണെന്ന് ഒക്കെ പല വാർത്തകളും വന്നിരുന്നു. അപ്പോൾ ഒന്നും ഉണ്ണിമുകുന്ദൻ ഇതൊന്നും അംഗീകരിക്കാദി നിഷേധിക്കുകയാണ് പതിവ്.
ഉണ്ണി മുകുന്ദനും വിപിനും ആയിട്ടുള്ള കേസ് വളരെ നിസ്സാരമായിട്ടാണ് പോലീസ് എഴുതിവെച്ചത്. വിപിൻ പറഞ്ഞ പോലുള്ള കാര്യങ്ങൾ ഒന്നും നടന്നിട്ടില്ല എന്നൊക്കെ പോലീസ് എഴുതുന്നുണ്ട്. ഏതോ വലിയ വമ്പന്മാരുടെ സ്വാധീനം പോലീസിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് പോലീസ് ഇങ്ങനെയൊക്കെ എഴുതിയിരിക്കുന്നത് എന്ന് ശാന്തിവിള ദിനേശ് പറയുന്നു.
അതേപോലെ മുൻപ് താൻ ഏതോ പ്രോഗ്രാം ചെയ്തപ്പോൾ താൻ പറഞ്ഞു “എൻറെ പൊന്നു ഉണ്ണി മുകുന്ദ നമ്മളെയൊന്നും കാണുമ്പോൾ കേറി അടിച്ചു കളയല്ലേ” എന്ന് അവൻ അത് സീരിയസായി എടുത്തു. പിണറായി വിരോധിയായ ഒരാളുടെ ചാനലിൽ പോയിരുന്ന് അടുത്തിടെ നടത്തിയ അഭിമുഖത്തിൽ അയാൾ ചോദിച്ചു ശാന്തിവിള ദിനേശിനെ ഉണ്ണി മുകുന്ദൻ അടിക്കരുത് എന്നൊക്കെ ശാന്തിവിള പറയുന്നുണ്ട്. ഉണ്ണി അയാളെ തല്ലുമെന്ന് അയാൾക്ക് പേടിയുണ്ട് എന്ന്അപ്പോൾ അത് കേട്ടപ്പോൾ ഉണ്ണിമുകുന്ദൻ പറയാണ്. “അദ്ദേഹം പേടിക്കുന്നത് വെറുതെയാണ് ഞാൻ അദ്ദേഹത്തെ അടിക്കുകയോ ഒന്നുമില്ല എന്ന്. നീ ഇങ്ങു വാ അടിക്കാൻ നീ അടിക്കാൻ വന്നാൽ നിൻറെ ആരോഗ്യം വെച്ച് നിന്നെ എനിക്ക് തിരികെ അതേപോലെ അടിക്കാൻ ഒന്നും പറ്റത്തില്ലായിരിക്കും. പക്ഷേ നീ എന്നെ 5 അടി അടിച്ചാൽ താഴെ കിടക്കുന്ന ഒരു പാറക്കഷണം എടുത്തു നിന്നെ മുഖത്തടിക്കാൻ എനിക്ക് പറ്റും . അങ്ങനെ നിന്റെ മുഖം വികൃതമാക്കാൻ എനിക്ക് കഴിയും. അത്രയെങ്കിലും ചെയ്യാൻ എനിക്ക് കഴിയും അതോടുകൂടി തീർന്നില്ലേ നിൻറെ സിനിമാ ഭാവി എന്നും ശാന്തിവിള ചോദിക്കുന്നു. അവൻ പക്ഷേ അത് വളരെ അന്തസ്സായിട്ടാണ് പറയുന്നത് ഞാൻ അടിക്കുകയോ ഒന്നുമില്ല പുള്ളി വെറുതെ പേടിക്കുകയാണ് എന്ന്. പേടി ആർക്ക് ഈ ദിനേശനോ എന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞു വെക്കുന്നത്.