മലയാള സിനിമ ലോകത്തു നടക്കുന്ന പല സംഭവങ്ങളെയും കുറിച്ച് പച്ചയായ യാഥാർഥ്യങ്ങൾ തുറന്നു പറയുന്ന വ്യക്തിയാണ് സംവിധായകൻ ശാന്തിവിള ദിനേശ് . നിരവധി ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ച ശാന്തിവിള ദിനേശ് സംവിധായകനായ ചിത്രമാണ് ബംഗ്ലാവിൽ ഔത എന്ന് പേരിൽ നടന്ന ലാലിനെ കേന്ദ്ര കഥാപാത്രമാക്കിയിറക്കിയ ചിത്രം.
ശാന്തിവിള ദിനേശ് കൂടുതൽ ജന ശ്രദ്ധയാർജ്ജിച്ചത് മുഖ്യദാര മാധ്യങ്ങളിലെ ചർച്ചകളിൽ അദ്ദേഹം സജീവമായി പങ്കെടുത്ത മുതലാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഭാഗംപറയാനെത്തുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു ശാന്തിവിള ദിനേശ്. ഇപ്പോൾ അദ്ദേഹം മിക്ക സാഹചര്യങ്ങളിലും വാർത്തകളുടെ പ്രധാന തലക്കെട്ടിന്റെ ഭാഗമാകാറുണ്ട്.
അത് തന്റെ യൂട്യൂബ് ചാനലിലൂടെയും അഭിമുഖങ്ങളിലൂടെയും സിനിമയിലെ പിന്നാമ്പുറ രഹസ്യങ്ങളെ കുറിച്ച് തുറന്നു പറയുന്ന കാര്യങ്ങൾ കൊണ്ടാണ്. പച്ചയ്ക്ക് സംസാരിക്കുന്ന പ്രകൃതം ആണ് ശാന്തിവിളയെ വ്യത്യസ്തനാക്കുന്നത്. ആരെയും കൂസാത്ത പ്രകൃതം കൊണ്ട് അദ്ദേഹം പല കാര്യങ്ങളും തുറന്നടിച്ചു പറയുന്നത് മിക്കപ്പോഴും വലിയ വാർത്തയാണ്.
മലയാള സിനിമയിലെ സ്ത്രീലമ്പടന്മാരായ സംവിധായകരെ കുറിച്ചുള്ള ശാന്തിവിളയുടെ തുറന്നു പറച്ചിൽ അടുത്തിടെ വൈറലായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.
സിനിമയിലെ സ്ത്രീകളുടെ പ്രശ്ങ്ങൾ മനസിലാക്കുനന്തിനും പരിഹരിക്കുന്നതിനും തടയുന്നതിനുമായി സിനിമയ്ക്കുള്ളിൽ സ്ത്രീകൾക്കെതിരായ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പേപഠിച്ചു റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മീഷൻ റിപ്പോർട്ടിന് എന്ത് പറ്റി എന്ന ചോദ്യത്തിനും ശാന്തിവിള മറുപടി പറയുന്നുണ്ട്.
ഹേമ കമ്മീഷന്‍ റിപ്പോർട് പുറത്തുവരാതിരിക്കുന്നത് സിനിമാക്കാരുടെ താല്പര്യം കൊണ്ടാണ്. അതല്ലാതെ അതിൽ രാഷ്ട്രീയക്കാർക്ക് വലിയ പങ്കില്ല എന്ന് ശാന്തിവിള പറയുന്നു. സിനിമയിലെ വമ്പന്മാരുടെ ഇടപെടലുകൾ കൊണ്ടാണ് അത് പുറത്തു വരാത്തത്.
അതിൽ മലയാള സിനിമയിലെ വമ്പന്മാരായ നടന്മാരെ കുറിച്ചും നടിമാരെ കുറിച്ചും വലിയ രീതിയിലുള്ള തെളിവുകൾ അതിലുണ്ട്. കാരണവും മൊഴി കൊടുക്കാന്‍ പോയവരും മോശമല്ല അവർ അവരുടെ ശത്രുക്കളുടെ പേര് അവിടെ ഉറപ്പായും പറഞ്ഞിട്ടുണ്ട് . ആ വിവരങ്ങൾ എല്ലാം അതിലുണ്ട് ഹേമ കമ്മറ്റിയുടെ റിപ്പോർട്ട് പുറത്തു വിട്ടാല്‍ അത്തരത്തിൽ പലരും നാറും. ആ റിപോർട്ട് പുറത്തു വിട്ടില്ലെങ്കിൽ കൂടി അതിൽ നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ എങ്കിലും നടപ്പിലാക്കിയാൽ മതിയാരുന്നു എന്ന് ശാന്തിവിള പറയുന്നു.
ഓരോ സിനിമയ്ക്കും ഇന്റെര്ണല് കമ്മിറ്റിയുണ്ടല്ലോ പ്രശ്ന പരിഹാരത്തിന് എന്ന ചോദ്യത്തിന് ശാന്തിവിള പറഞ്ഞത് ഞാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിൽ എന്റെ പോക്രിത്തരങ്ങൾ കണ്ടെത്താൻ ഞാൻ ഇന്റേണൽ കമ്മറ്റി ഉണ്ടാക്കുമോ എന്നാണ് ചോദിച്ചത്.
മലയാള സിനിമയിലെ തിരുവനന്തപുരത്ത്തു താമസിക്കുന്ന ഒരു സംവിധായകൻ ഉണ്ട്. ഞാന്ടെ അയാളുടെ പേരിൽ ഒരു സ്റ്റോറി ചെയ്തിരുന്നു. കാരണം അയാളുടെ പേരിൽ നിരന്തരം സ്ത്രീകൾ ആരോപണം ഉന്നയിച്ചിരുന്നു. ഞാൻ അയാളുടെ പേര് പറയാതെ ഒരു വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. അതിനു ആ മണ്ടന്‍ മറ്റൊരു ചാനലിന് ഞാൻ അയാളുടെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞു അഭിമുഖം കൊടുത്തു.
അങ്ങനെ നാട്ടുകാർക്ക് മനസിലായി ഞാൻ ആരെ കുറിച്ചാണ് പറയുന്നത് എന്ന്. അയാളുടെ പേരിൽ ആരോപണം ഉന്നയിച്ചപ്പോൾ എല്ലാ സംഘടനയിൽ നിന്നും പുറത്താക്കിയതായിരുന്നു. ഒരുപാടു കരഞ്ഞു കാലു പിടിച്ചപ്പോൾ ഫെഫ്കയിൽ അയാൾക്ക് അന്ന് അംഗത്വം കൊടുത്തു.
താൻ അന്ന് ഡയറക്ടേഴ്സ് യൂണിയനിൽ എക്സിക്ക്യൂട്ടിവ് മെമ്പർ ആണ്, ഒരു നടി അതും മലയാളത്തിലെ പ്രശസ്തമായ ഒരു സ്റ്റുഡിയോ നിർമ്മിച്ച സീരിയലിലെ ഒരു നടി ഇയാൾക്കെതിരെ ഫെഫ്കയിൽ പരാതി നൽകി. അവരെ ഡിന്നറിനു ക്ഷണിച്ചിട്ടു മോശം കാര്യങ്ങൾക്കായി പ്രേരിപ്പിച്ചു എന്ന്. ഞാൻ അന്ന് ആ നാറിക്കെതിരെ ഉള്ള പരാതി വായിച്ചിരുന്നു.
ഇയാളുടെ മുന്നിൽ വച്ച് ഫെഫ്കയിലെ അംഗങ്ങൾ ആ കത്ത് വായിച്ചു .എനിക്ക് അത് വായിക്കാൻ പോലും നാണം തോന്നി അത്രക്കും മോശമായി ഇയാൾ ആ പെണ്ണിനോട് പെരുമാറാൻ ശ്രമിച്ചു എന്ന പരാതിയാണ് അതില്‍. അയാൾക്ക് നാണമുണ്ടെങ്കിൽ അയാൾ അന്ന് ആത്മഹത്യ ചെയ്യേണ്ടതാണ് എന്ന് ശാന്തിവിള ദിനേശ് പറയുന്നു.
മോഹൻലാലിനെയും മമ്മൂട്ടിയെയും ഒക്കെ വച്ച് സിനിമ സംവിധാനം ചെയ്ത ആൾ ആണ്. പക്ഷേ ഇയാളെ പോലെയുള്ളവനെ ഒന്നും ഞാൻ സംവിധായകനായി കൂട്ടില്ല ഒരു മര്യാദ വേണ്ടേ എന്ന് ശാന്തിവിള ചോദിക്കുന്നു. പെണ്ണായാൽ മതി അതിനു ഏത് പ്രായക്കരായാലും ആർത്തി മൂത്തു നടക്കുന്ന കുറെ പാപികൾ മലയാള സിനിമയിൽ ഉണ്ട് .
പിന്നെ മകൾക്ക് കൂട്ടായി അമ്മയും സിനിമയിലേക്ക് എത്തുമ്പോൾ പലയിടത്തും അമ്മയും മകളും അഡ്ജസ്റ്മെന്റിന് തയ്യാറാകേണ്ട സാഹചര്യം ഉണ്ടാവാകാറുണ്ട് എന്നും ശാന്തിവിള പറയുന്നു. അതിനു തയ്യാറായി വരുന്നവരുമുണ്ട് എന്ന് ശാന്തിവിള പറയുന്നു. എന്നോട് ചിലർ പറഞ്ഞിട്ടുണ്ട് ഞങ്ങൾ രണ്ടുപേരും വിട്ടു വീഴ്ച മനോഭാവം ഉള്ളവരാണ് എന്ന് ശാന്തിവിള ദിനേശ് പറയുന്നു. ആ അനുഭവം അദ്ദേഹം പറയുന്നു.
താൻ അസ്സോസിയേറ്റ് ഡയറക്ടർ ആയി വർക്ക് ചെയ്യുന്ന സമയം ഷൊർണൂരിൽ ആണ് ഷൂട്ടിംഗ് നടക്കുന്നത്. ഒരു ഭാര്യയും ഭർത്താവും കൂടി തന്നെ കാണാൻ എത്തി. ഒരു വേഷം നൽകാമെന്ന് താൻ അവരോട് പറഞ്ഞു. ഭാര്യയും ഭർത്താവും കൂടെ തന്റെ റൂമിൽ വന്നു ഭർത്താവ് സിനിമയിൽ കുറെ കാലം നിന്ന ആളാണ് പക്ഷേ ഒന്നും ആകാൻ പറ്റിയില്ല.
അന്ന് അയാൾ എന്നോട് പറഞ്ഞു ഞാൻ ഒന്ന് പുറത്തു പോവുകയാണ് ഞാൻ ഒരു മാമണിക്കൂര്‍ കഴിഞ്ഞേ വരൂ അത് വരെ എന്റെ ഭാര്യ ഇവിടെ ഒന്നിരുന്നോട്ടെ എന്ന്. ഞാൻ പറഞ്ഞു അവിടെ ഇരുന്നോളു എന്ന് പറഞ്ഞു. അയാൾ പോയി അയാൾ വെളിയിലെവിടേലും പോയി നിന്നതാകാം ഒരു പത്തിരുപത്തിയഞ്ചു മിനിറ്റ് കഴിഞ്ഞു അയാൾ കേറി വന്നു ദേഷ്യത്തോടെ ഭാര്യയെ വാടീ എന്ന് പറഞ്ഞ് വിളിച്ചു കൊണ്ട് പോയി.
കാരണം അയാൾ വെളിയിൽ നിന്ന് നോക്കിപ്പോയപ്പോൾ എത്ര നേരമായിട്ടും എന്റെ മുറിയുടെ വാതിൽ അടയുന്നില്ല. അയാൾ കരുതി കാണും ഇവനൊരു ഷണ്ഡൻ എന്ന് . ഇങ്ങനെ ഒരു പാട് അനുഭവം എനിക്ക് തന്നെ ഉണ്ട് ശാന്തിവിള ദിനേശ് പറയുന്നു.