അന്ന് സുരേഷ് ഗോപി ചെയ്തത് അത്രയും വലിയ നന്ദികേടാണ് – വായിൽ തോന്നിയതെല്ലാം ഞാൻ സുരേഷ് ഗോപിയെ പറഞ്ഞു പിന്നെ നടന്നത്.

4034

ഇന്ന് യൂട്യൂബിൽ വളരെയധികം ട്രെൻഡിങ് ആയിട്ടുള്ള ഒരു വ്യക്തിയാണ് ശാന്തിവിള ദിനേശ്. തന്റെ പല വിശേഷങ്ങളെക്കുറിച്ച് ശാന്തിവിള ദിനേശ് സ്വന്തം youtube ചാനലിലൂടെയും ചില ഓൺലൈൻ ചാനലുകളിലൂടെയും തുറന്നു പറയാറുണ്ട്. ചില സിനിമാ അനുഭവങ്ങളെക്കുറിച്ചും പഴയ സിനിമ കഥകളെ കുറിച്ചും ഒക്കെയാണ് അദ്ദേഹം പറയുന്നത്.

അത്തരത്തിൽ ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ച് ശാന്തിവിള ദിനേശ് പറയുന്ന ഒരു കഥയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ആചാര്യൻ എന്ന സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. വളരെ ബുദ്ധിമുട്ടി ഷൂട്ട് ചെയ്ത ചിത്രമാണ് ആചാര്യൻ എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഒന്നിലധികം തവണ ഷൂട്ടിംഗ് മുടങ്ങി പോയിരുന്നു.

ADVERTISEMENTS
   

ആദ്യസമയത്ത് സുരേഷ് ഗോപിയുടെ മകൾ ലക്ഷ്മി മരിച്ചു എന്നതുകൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങി പോയത്. ആ സമയത്ത് സുരേഷ് ഗോപി വലിയ നടൻ ഒന്നുമായിട്ടില്ല. സുരേഷ് ഗോപിയുടെ ഭാഗങ്ങൾ എടുത്തിട്ടുമില്ല. പക്ഷേ മകൾ ലക്ഷ്മി മരിച്ചു എന്ന് അറിഞ്ഞപ്പോഴും സംവിധായകൻ പറഞ്ഞത് സുരേഷ് ഗോപി തന്നെ മതി നായകൻ എന്നാണ്. സുരേഷ് ഗോപിയുടെ മകൾ മരിച്ചതിന്റെ പേരിൽ ആദ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങുകയാണ് ചെയ്തത്. അതിനു ശേഷം തിലകൻ ചേട്ടൻ ഒരിക്കൽ ഹോസ്പിറ്റലിൽ ഹാർട്ട് അറ്റാക്ക് വന്നതിനെത്തുടർന്ന് ബൈപാസ് ചെയ്യാൻ പോയി അങ്ങനെയും ഷൂട്ടിംഗ് മുടങ്ങി.

പിന്നീട് സിനിമയുടെ ഷൂട്ടിംഗ് മുടങ്ങുന്നത് ശ്രീലങ്കൻ നടിയുടെ ടിക്കറ്റ് മുടങ്ങുന്നതോടെയാണ്. ശ്രീലങ്കക്കാരിയായ പെൺകുട്ടിയാണ് ചിത്രത്തിൽ നടിയായി അഭിനയിക്കുന്നത്. ആ കുട്ടിയുടെ ടിക്കറ്റ് ലഭിക്കാതെ വന്നതോടെയും ഷൂട്ടിംഗ് മുടങ്ങി. ഇതിനിടയിൽ സുരേഷ് ഗോപി വലിയ താരമായി മാറി.

ഒരു വർഷത്തോളം സിനിമയുടെ ഷൂട്ടിംഗ് മുടങ്ങിയപ്പോൾ പിന്നീട് അദ്ദേഹത്തിന് ആ സിനിമയിൽ അഭിനയിക്കാൻ താല്പര്യമില്ലാതെ വന്നു. കാരണം അതില്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ പറ്റാത്ത ഒരു റോള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ തന്റെ ആ സമയത്തെ ഇമേജിനു അത് കുറവാണ് എന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹത്തിന്റെ ഒരു ഷോട്ട് പോലും എടുക്കുനതിനു മുന്നെ അദ്ദേഹത്തിന്റെ മകള്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന് വേണ്ടി നീട്ടി വച്ച സിനിമയാണ്. ഒരുപാട് പൈസ നിര്‍മ്മാതാവ് ചിലവാക്കിയ സിനിമ . പക്ഷെ സുരേഷ് ഗോപി മര്യാദ കാണിച്ചില്ല

അവസാനം അദ്ദേഹം പല ഒഴിവുകഴിവുകളും അതിനു വേണ്ടി പറഞ്ഞു.. ഡേറ്റ് ഇല്ല എന്നൊക്കെ പറഞ്ഞു.. അവസാനം ഞാനും നിർമ്മാതാവും സുബൈറും കൂടി സുരേഷ് ഗോപിയേ നേരിട്ട് കാണുവാൻ വേണ്ടി മെരിലാൻഡ് സ്റ്റുഡിയോയിലെത്തി. തങ്ങളെ കണ്ടപ്പോള്‍ സുരേഷ് ഗോപി കണ്ട പരിചയം കാണിച്ചില്ല. ഞങ്ങളെ പരിചയം കാണിക്കണ്ട പക്ഷെ കാശ് മുടക്കിയ തുളസീധരന്‍ എന്നാ നിര്‍മ്മാതാവ് വന്നു നിക്കുകയാണ്. ഇരിക്കാന്‍ ഒരു കസേര പോലും ഇടുന്നില്ല.

അവിടെവച്ച് നിർമാതാവ് കാല് പിടിക്കുന്നത് പോലെ സുരേഷ് ഗോപിയോട് സംസാരിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു. നിങ്ങൾക്ക് ഇനി ആത്മാഭിമാനം ഉണ്ടെങ്കിൽ ഇയാളെ കൊണ്ട് പടം ചെയ്യിപ്പിക്കരുത് എന്ന് ഞാൻ പറഞ്ഞു.ഇയാള്‍ക്ക് പകരം ആറടി പൊക്കമുള്ള ഏതെങ്കിലും ഒരു തീട്ട ഫക്ടരിയെ വച്ചയാലും ഇയാള്‍ ചെയ്ത സീന്‍ റീ ടെക്ക് ചെയ്യാം,എന്നാലും ഇങ്ങനെ താഴരുത് എന്ന്. അപ്പോള്‍ സുരേഷ് ഗോപി എന്നോട് പറഞ്ഞു ദിനേഷേ മര്യാദക്ക് സംസാരിക്കണം എന്ന്.

അപ്പോള്‍ ഞാന്‍ പറഞ്ഞു ഞാന്‍ മര്യാദക്കാണ് പറയുന്നത്. നിങ്ങള്‍ക്ക് നന്ദി എന്ന വാക്ക് അറിയാമെങ്കില്‍ നിങ്ങള്‍ ഇങ്ങനെ എ മനുഷ്യനോട് കാണിക്കരുത് എന്ന് പറഞ്ഞു വായി തോന്നിയതെല്ലാം സുരേഷ് ഗോപിയെ വിളിച്ചു പറഞ്ഞു. പിന്നീട് സുരേഷ് ഗോപി സംവിധായകനെ വിളിച്ചു പറഞ്ഞത് അസോസിയേറ്റ് ഡയറക്ടറായി ശാന്തിവിള ദിനേശ് ഉണ്ടെങ്കിൽ ആ സിനിമയിൽ അഭിനയിക്കാൻ വരില്ല എന്നാണ്.

ഏതായാലും ദിനേശനെ മാറ്റി ഈ സിനിമ ചെയ്യുന്നില്ല എന്ന് സംവിധായകൻ ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു. എന്നാൽ ഞങ്ങൾ രണ്ടുപേരും ജയിച്ചത് പോലെ എന്റെ കാലിൽ ഒരു കരിങ്കല്ല് വീഴുകയും മൂന്നുമാസം ഞാൻ റസ്റ്റ് എടുക്കുകയും ചെയ്തു. ആ സമയത്ത് സുരേഷ് ഗോപി സിനിമയിൽ വന്ന് അഭിനയിച്ചിട്ട് പോയി എന്നാൽ ആ സിനിമ വിജയം നേടിയില്ല.

ADVERTISEMENTS