മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട താരമാണ് നടൻ സിദ്ദിഖ്. വ്യത്യസ്തമായ നിരവധി വേഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ തന്റേതായ സാന്നിധ്യം നേടിയിട്ടുള്ള താരമാണ് സിദ്ദിഖ്. സിദ്ദിഖിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ ഓർമ്മിച്ചുവയ്ക്കുന്ന ഒന്നു കൂടിയാണ്.
ഇപ്പോൾ ഇതാ സിദ്ദിഖിനെ കുറിച്ച് സംവിധായകനായ ശാന്തിവള ദിനേശ് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിദ്ധിക്കുമായി ഒരിക്കൽ സംസാരിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. താൻ സംവിധാനം ചെയ്ത ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിൽ അഭിനയിക്കുവാനായി സിദ്ദിഖ് ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ ആ ആഗ്രഹം തനിക്ക് സാധിച്ചു കൊടുക്കാൻ സാധിച്ചിരുന്നില്ല എന്നുമാണ് പറയുന്നത്. ഈ കാര്യത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ
ഒരിക്കൽ അൻവർ റഷീദ് തന്നെ വിളിച്ചു പറഞ്ഞു സിദ്ദിഖ് നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു എന്ന്. പിറ്റേന്ന് തന്നെ പോയി കാണാം എന്ന് ഞാൻ പറഞ്ഞു. അന്ന് സിദ്ദിഖുമായി നല്ല സ്നേഹബന്ധത്തിൽ ഇരിക്കുന്ന സമയമാണ്. അങ്ങനെ ഞാൻ സിദ്ദിഖിനെ കാണാനായി പോയി. കാര്യങ്ങളൊക്കെ സിദ്ദിഖിനോട് പറയുകയും ചെയ്തു. സിനിമയെക്കുറിച്ച് അറിഞ്ഞപ്പോൾ സിദ്ദിഖ് പറഞ്ഞു സിനിമ ഞാൻ പ്രൊഡ്യൂസ് ചെയ്യാം എന്ന് മാത്രമല്ല ഞാൻ ചിത്രം ചെയ്യുകയാണെങ്കിൽ ജയസൂര്യയോ കുഞ്ചാക്കോ ബോബനോ അങ്ങനെ ആരെയെങ്കിലും ആ ചിത്രത്തിൽ നീ ആഗ്രഹിക്കുന്ന പോലെ അഭിനയിപ്പിക്കാനും പറ്റും.
ഞാനതിന് സമ്മതമൊക്കെ പറഞ്ഞു സിനിമ പ്രൊഡ്യൂസ് ചെയ്യാം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു കാര്യം അദ്ദേഹം എന്നോട് പറഞ്ഞു സിനിമ പ്രൊഡ്യൂസ് ചെയ്യണമെങ്കിൽ ചിത്രത്തിലെഅപ്പന്റെ കഥാപാത്രം അദ്ദേഹത്തിന് നൽകണമെന്ന്. ഞാൻ പറഞ്ഞു അത് മാത്രം നടക്കില്ല, ഞാൻ ലാലിനോട് വാക്കു പറഞ്ഞതാണ് ആ വാക്ക് മാറ്റി പറയാൻ സാധിക്കില്ല എന്ന്.
അപ്പോൾ പുള്ളി പറഞ്ഞു ശരിയാണ് നല്ല കാര്യമാണ് വാക്കു പറഞ്ഞാൽ വാക്ക് മാറ്റി പറയരുത് അങ്ങനെ ചെയ്യുന്നവർ ഇന്ന് വളരെ ചുരുക്കമാണ് സിനിമയിൽ എന്ന്. അപ്പോൾ ഞാൻ ചോദിച്ചു സിനിമയിലെ മൂത്ത മകന്റെ കഥാപാത്രത്തെ അവതരിപ്പിക്കുമോ എന്ന്. അവതരിപ്പിക്കാം എന്ന് സമ്മതിക്കുകയും ചെയ്തു ഞാൻ അപ്പോൾ തന്നെ അഡ്വാൻസ് കൊടുക്കാൻ തുടങ്ങിയപ്പോൾ വേണ്ട നമ്മൾ തമ്മിൽ അങ്ങനെ ഒരു കാര്യത്തിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചു.
ഞാൻ തിരിച്ച് ഗേറ്റ് ഇറങ്ങിയ സമയത്ത് റഷീദ് എന്നോട് പറഞ്ഞു അയാൾ ആ കഥാപാത്രം അവതരിപ്പിക്കാന്‍ വരില്ല എന്ന്. അതുപോലെതന്നെ അയാൾ ആ കഥാപാത്രം അവതരിപ്പിച്ചില്ല ദേവനായിരുന്നു ആ കഥാപാത്രത്തെ പിന്നീട് അവതരിപ്പിച്ചത് എന്നും ശാന്തിവിള ദിനേശ് പറയുന്നു.
സത്യത്തില്‍ അന്ന് സിദ്ധിഖിന് ആ വേഷം നല്‍കിയിരുന്നെങ്കില്‍ ജയസുര്യയോ കുഞ്ചാക്കയോ ഒക്കെ ആ ചിത്രത്തില്‍ അഭിനയിക്കുമായിരുന്നു . അങ്ങനെ ആയിരുന്നെങ്കില്‍ ആ ചിത്രം വലിയ വിജയം നേടിയേനെ.ശാന്തിവിള ദിനേശ് എനാന്‍ സംവിധായകന്‍ കൂടുതല്‍ ശ്രധിക്കപ്പെട്ടെനെ. പക്ഷെ അന്ന് താന്‍ കൊടുത്ത വാക്കിന്‍റെ പേരില്‍ ശാന്തിവിള ദിനേശ് തന്റെ കരിയറിലെ വലിയ ഒരവസരമാണ് കളഞ്ഞത് എന്നുള്ളത് മറ്റൊരു കാര്യം.