അവസാന ആഗ്രഹം പോലും മകൻ സാധിച്ചു നൽകിയില്ല – മമ്മൂട്ടിയുടെ നൽകിയ സൗജന്യ ചികിത്സ വേണ്ടി വന്നു – സുകുമാരിക്ക് സംഭവിച്ചത് വെളിപ്പെടുത്തി ശാന്തിവിള

1919

മലയാള സിനിമയുടെ അമ്മയായി നാം സ്നേഹപൂർവ്വം വിളിച്ചിരുന്ന സുകുമാരിയുടെ അപ്രതീക്ഷിതമായ വിയോഗം സിനിമ ലോകത്തെ നടുക്കിയ ഒരു സംഭവമായിരുന്നു. തന്റെ അദ്ഭുതകരമായ അഭിനയ പ്രതിഭകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ സുകുമാരിയുടെ മരണത്തിൽ ഉയർന്ന ചില ആരോപണങ്ങൾ ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.

സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് ഈ ചർച്ചകൾക്ക് തിരികെ വഴിതുറന്നത്. സുകുമാരിയുടെ അന്ത്യത്തെക്കുറിച്ച് ദിനേശ് ഉന്നയിച്ച ചില ഗൗരവമായ ആരോപണങ്ങൾ സിനിമാ ലോകത്തെ അമ്പരപ്പിച്ചു. സുകുമാരിയുടെ മകൻ അവരുടെ അന്ത്യാഭിലാഷം പാലിച്ചില്ലെന്നും അവരുടെ മരണം ദുരൂഹമാണെന്നുമാണ് ദിനേശിന്റെ ആരോപണം.

ADVERTISEMENTS

പൂജാമുറിയിൽ നിന്നും വസ്ത്രത്തിൽ തീ പിടിച്ചത് മൂലമുണ്ടായ അപകടത്തെ തുടർന്നാണ് സുകുമാരി മരിക്കുന്നത്. എന്നാൽ സുകുമാരിയുടെ ആ മരണത്തിൽ പോലും തനിക്ക് സംശയം ഉണ്ടെന്നും അത് താൻ വിശ്വസിക്കുന്നില്ല എന്നും ശാന്തിവിള ദിനേശ് പറയുന്നു. തന്റെ 12 ആം വയസ്സിൽ അഭിനയ രംഗത്തേക്കെത്തിയ സുകുമാരി മികവുറ്റ ഒരു ഡാൻസർ കൂടിയാണ്. ചെന്നെയിൽ ആറേഴു വീട് വരെ സ്വൊന്തമാക്കിയ സുകുമാരിക്ക് പക്ഷേ ജീവിതം അവസാന കാലത്തു സമ്മാനിച്ചത് ദുരിതങ്ങൾ ആയിരുന്നു.

READ NOW  സുനി സംസാരിച്ച ശ്രീലക്ഷ്മി ആര് ? കൊട്ടേഷൻ നൽകിയത് ഒരു സ്ത്രീ എന്ന് പള്സര് സുനി പറഞ്ഞു; എന്തുകൊണ്ട് അവരെ കുറിച്ച് അന്വോഷിച്ചില്ല പ്രോസിക്ക്യൂഷന്റെ പാളിച്ചകൾ അക്കമിട്ടു നിരത്തി കോടതി

കേരളത്തിൽ അടക്കണമെന്ന് അവരുടെ അന്ത്യാഭിലാഷം പോലും ഏക മകനും ഡോക്ടറും കൂടിയായ അരുൺ സാധിച്ചു കൊടുത്തില്ല അവരുടെ ബന്ധുക്കൾ പറഞ്ഞിട്ട് പോലും അയാൾ അത് സമ്മതിച്ചില്ല എന്നും ശാന്തിവിള പറയുന്നു. നടി സുകുമാരി ബൈപാസ് സർജറിക്കായി ആശുപത്രിയിൽ കിടക്കുമ്പോൾ താൻ പോയി കണ്ടിരുന്നു. പക്ഷേ ഞെട്ടിപ്പിച്ചത് അന്നവർ മമ്മൂട്ടിയുടെ സൗജന്യ ഹൃദയ ശാസ്ത്രക്രീയയ്ക്കായി ആയിരുന്നു അവർ പക്ഷേ സെറ്റിൽ നിന്നും സെറ്റിലേക്ക് ഓടി നടന്നഭിനയിച്ച സുകുമാരിയെ പോലെ ഒരു നടിക്ക് അതിന്റെ ആവശ്യം ഇല്ല പക്ഷേ എന്നിട്ടും ആ ഗതികേട് താരത്തിന് എങ്ങനെ ഉണ്ടായി. മക്കളും കൊച്ചുമക്കളുമൊക്കെ സമ്പന്നരായി ജീവിക്കാൻ ഒരു പൈസ പോലും കളയാതെ ആണ് സുകുമാരി ചേച്ചി ഉണ്ടാക്കിയത് എന്ന് ശാന്തിവിള പറയുന്നു.

ഈശ്വര ഭക്തയായിരുന്ന അവർ എല്ലാവരോടും വലിയ സ്നേഹമുള്ള ആൾ ആയിരുന്നു . എപ്പോൾ വന്നാലും ലൊക്കേഷനിലുള്ളവർക്കൊക്കെ ഭക്ഷണം വാങ്ങിക്കൊണ്ടു വരുമായിരുന്നു എന്നും ശാന്തിവിള പറയുന്നു. ആ മഹതിയുടെ അന്ത്യാഭിലാഷം പോലും നടത്താത്ത മകനോട് തനിക്ക് പുച്ഛമാണ് എന്ന് ശാന്തിവിള ദിനേശ് പറയുന്നു.

READ NOW  ഞാൻ കാരണമാണ് മോഹൻലാലിനെ വെച്ച് സുരേഷ് കുമാറിന് തന്റെ കരിയറിൽ തന്നെ ഏറ്റവും ഹിറ്റായ ചിത്രം ഉണ്ടാക്കാൻ കഴിഞ്ഞത് മണിയൻപിള്ള രാജു  വെളിപ്പെടുത്തുന്നു.

സുകുമാരി ഒരു പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു. അവരുടെ മരണം സിനിമ ലോകത്തിന് തീരാനഷ്ടമായിരുന്നു. എന്നാൽ, അവരുടെ മരണത്തെക്കുറിച്ചുള്ള ദിനേശിന്റെ വെളിപ്പെടുത്തലുകൾ സിനിമ ലോകത്തെ വീണ്ടും ചിന്തിപ്പിക്കുന്നതാണ്. ഒരു നടിയെന്ന നിലയിൽ മാത്രമല്ല, ഒരു മനുഷ്യനെന്ന നിലയിലും സുകുമാരി അർഹിച്ചിരുന്ന ആദരവ് അവർക്ക് ലഭിച്ചോ എന്ന ചോദ്യം ഉയർത്തുന്നു.

സുകുമാരിയുടെ മരണത്തിൽ ഉയർന്ന ആരോപണങ്ങൾ സിനിമ ലോകത്തെ മാത്രമല്ല, സമൂഹത്തെയും ചിന്തിപ്പിക്കുന്നതാണ്. പ്രായമായ കലാകാരന്മാരുടെ സുരക്ഷയെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും നാം ചിന്തിക്കേണ്ട സമയമായിരിക്കുന്നു.

ADVERTISEMENTS