മലയാള സിനിമയിൽ പലപ്പോഴും വിവാദമായ പല പരാമർശങ്ങളും നടത്തിയിട്ടുള്ള വ്യക്തിയാണ് സംവിധായകനായ ശാന്തിവിള ദിനേശ്. ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിലൂടെയാണ് ശാന്തിവിള ദിനേശ് സംവിധായകനായി മാറുന്നത്. ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി സിനിമയിലെ പിന്നാമ്പുറ കഥകള്‍ ആണ് അദ്ദേഹം കൂടുതലും പറയാറുള്ളത്. പലരും ഈ ഒരു യൂട്യൂബ് ചാനൽ എതിരെ രംഗത്ത് വരികയും ചെയ്തിട്ടുണ്ട് എന്നാൽ തനിക്ക് പറയാനുള്ള അഭിപ്രായം വളരെ ധൈര്യപൂർവ്വം പറയുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശ്. അടുത്തകാലത്ത് അദ്ദേഹം നടനായ ടിപി മാധവനെ കുറിച്ചാണ് സംസാരിക്കുന്നത്.
മാധവേട്ടനെ കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹം നല്ലൊരു ജോലി റിസൈൻ ചെയ്ത സിനിമയിലേക്ക് വന്ന വ്യക്തിയാണ്. ഒരാവശ്യവും ഇല്ലാതെ അദ്ദേഹം ആന എന്ന ഒരു ചിത്രം പ്രൊഡ്യൂസ് ചെയ്തു,പടം തകര്‍ന്നു അതോടെ വലിയ ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന് നേരിടേണ്ടതായി വന്നു. ജോലിയുള്ള ആളെയാണ് ഞാൻ വിവാഹം കഴിച്ചത് എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ പിണങ്ങി പോകുന്നു അതോടെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പോവുകയായിരുന്നു ചെയ്തത്.
പിന്നീട് കുറച്ചു കാലം അദ്ദേഹം ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങി.. തിരുവനന്തപുരത്തുള്ള ലോട്ടസ് ക്ലബ്ബിലും മറ്റുമായി തന്റെ ജീവിതം മാറ്റുകയായിരുന്നു അദ്ദേഹം ചെയ്തത്. അവിടെ ചീട്ടുകളിയും ഒക്കെയായി നിലനിൽക്കുകയും അതിനെ തുടർന്ന് ജീവിതം ആഘോഷിക്കുകയും ചെയ്തു.
ഒരു സമയത്ത് ജീവിതം നന്നായി ആഘോഷിച്ച മനുഷ്യനാണ് മാധവേട്ടൻ. ഇതിൽ ഏറ്റവും വിരോധാഭാസം എന്ത് എന്ന് പറഞ്ഞാൽ സിനിമ വേണ്ട സിനിമ നടനെ വേണ്ട എന്നൊക്കെ പറഞ്ഞ അദ്ദേഹത്തിന്റെ ഭാര്യയുടെ കാര്യമാണ്. അവരുടെ മകൻ ഇപ്പോൾ സിനിമ സംവിധായകനാണ്.
ഹിന്ദിയിൽ ഒക്കെ അറിയപ്പെടുന്ന സംവിധായകനായി. നടനെ വേണ്ട എന്നും ജോലിയുള്ള ആളെയാണ് വിവാഹം കഴിച്ചത് എന്നും പറഞ്ഞ് ഭാര്യ ഇപ്പോൾ മകൻ ഹിന്ദിയിൽ സിനിമകൾ സംവിധാനം ചെയ്യുന്നത് കാണുകയാണ് എന്ന് ഏറെ രസകരമായ രീതിയിൽ അദ്ദേഹം പറയുന്നു.
നിരവധി ആളുകളാണ് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഇതിന് പറയുന്നത്. ഒരാൾ സംവിധായകനാകുന്നത് അയാളുടെ ഇഷ്ടമല്ലെന്നും അതിനെക്കുറിച്ച് എന്തിനാണ് പറയുന്നത് എന്നുമാണ് പലരും ചോദിക്കുന്നത്. ഒരുകാലത്ത് മാധവേട്ടൻ നന്നായി ജീവിതം ആഘോഷിച്ച ആളാണ് എന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഇപ്പോൾ ഓർമ്മകൾ നശിച്ചു പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസിയാണ് അദ്ദേഹം. അടുത്തിടെ മലയാളം സൂപ്പർ താരങ്ങളായ മോഹൻലാലിനെയും മമ്മൂട്ടിയെയും കാണണം എന്ന ആഗ്രഹം അദ്ദേഹം അറിയിച്ചിരുന്നു. മന്ത്രി ഗണേഷ് കുമാർ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തോടും അദ്ദേഹം ഈ ആവശ്യം പറഞ്ഞിരുന്നു. ഇരുവരെയും വിവരം അറിയിക്കാമെന്ന് അദ്ദേഹം ഉറപ്പ് കൊടുത്തിരുന്നു