ഇങ്ങനെ പോയാൽ മോഹൻലാലിനെ ഇവർ ഷെഡിലാക്കും -ആ കാര്യത്തിലെങ്കിലും ലാൽ ആന്റണിയെ ഒഴിവാക്കണം -ശാന്തിവിള ദിനേശ് അന്ന് പറഞ്ഞത്.

10426

മലയാളത്തിലെ മഹാ നടൻ മോഹൻലാൽ നിരവധി അവിസ്മരണീയമായ അഭിനയ മുഹൂർത്തങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിലെ ഏറ്റവും കളക്ഷൻ നേടി ചിത്രങ്ങൾ ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങൾ അദ്ദേഹത്തിൻറെ കരിയറിൽ അദ്ദേഹത്തിൻറെ സംഭാവനയായി മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. അതേപോലെതന്നെ വിജയ ചിത്രങ്ങൾ പോലെ തന്നെ നിരവധി ഫ്ളോപ്പ് ചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട് എങ്കിലും അദ്ദേഹത്തിന്റെ കരിയറിൽ ഏറ്റവും ഫ്ലോപ്പ് ആയ ഒരു ചിത്രം, ഒരു പക്ഷെ ആദ്യ ഷോയ്ക്ക് ശേഷം ഇത്രയേറെ തകർന്നു തരിപ്പണമായ മറ്റൊരു ചിത്രം അദ്ദേഹത്തിന് കരിയറിൽ ഉണ്ടായിട്ടില്ല എന്ന് തന്നെ വേണമെങ്കിൽ പറയാവുന്ന ഒരു ചിത്രത്തിൻറെ റിലീസിനു ശേഷം പ്രമുഖ സംവിധായകനും യൂട്യൂബ്റും സിനിമ നിരൂപകനും ഒക്കെയായ ശാന്തിവിള ദിനേശ് പറഞ്ഞ ചില കാര്യങ്ങളാണ് വൈറൽ ആകുന്നത്.

ആ സിനിമയുടെ സംവിധായകനെയും നിർമാതാവായ ആൻറണി പെരുമ്പാവൂരിനെയും അതിരൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ശാന്തിവിള അന്ന് രംഗത്തെത്തിയത്. ഏകദേശം 12 വർഷത്തെ ഇടവേളക്ക് ശേഷമാണ് മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ടിൽ ആ സിനിമ പുറത്തിറങ്ങുന്നത്. എന്നാൽ അത് ഒരു വമ്പൻ പരാജയമായി എന്ന് സംവിധായകൻ ഷാജി കൈലാസും സമ്മതിച്ചിരുന്നു. ശാന്തിവിള ഇരുവർക്കും എതിരെ അന്ന് അതി രൂക്ഷ വിമർശനം ഉന്നയിച്ചിരിന്നു.

ADVERTISEMENTS
   

മോഹൻലാൽ കരിയറിൽ ഇതുപോലെ ഒരു സിനിമ ചെയ്യില്ല എന്ന് പറഞ്ഞാണ് ഷാജികൈലാസ് സിനിമയുമായി രംഗത്തെത്തിയത്. അതൊരു സത്യമാണ് മോഹൻലാൽ ഇങ്ങനെയൊരു ചിത്രം ഇനി കരിയറിൽ ഒരിക്കലും ചെയ്യില്ല എന്നും മോഹൻലാലിന്റെ സന്തതസഹചാരിയും നിർമ്മാതാവുമൊക്കെയായ ആൻറണി പെരുമ്പാവൂരും കൂടി ചേർന്ന് ഇങ്ങനെ ഒരു ചതി അദ്ദേഹത്തോട് ചെയ്യരുതായിരുന്നു. മോഹൻലാലിനെ പോലെ ഒരു മഹാനടന് ലഭിച്ചിട്ട് അത് വേണ്ടവിധത്തിൽ ഉപയോഗിക്കാൻ കഴിയാതെ പോയ ഷാജി കൈലാസിന്റെ പിടിപ്പ് കേടാണെന്നും ശാന്തി വിള ദിനേശ് പറയുന്നുണ്ട്.

ഒരുപക്ഷേ മോഹൻലാലിൻറെ സമമതത്തോടെ കൂടി തന്നെ ആയിരിക്കാം ആ ചിത്രം ചെയ്തത്. ഒരുപക്ഷേ ദീർഘകാലത്തെ ഇടവേള, കൊറോണ കാലത്ത് ഒരു സിനിമ ചെയ്യാനുള്ള അവസരം കിട്ടുക എന്നൊക്കെയുള്ള കൊതി കൊണ്ടാകാം മോഹൻലാലും ആ ചിത്രം ചെയ്തത്. പക്ഷേ ആൻറണി മോഹൻലാലിനോട് അത് ചെയ്യാൻ പാടില്ലായിരുന്നു. മോഹൻലാൽ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണം ആയിരുന്നു. എൻറെ ശരീരം ഇത്തരത്തിൽ വിറ്റ് എടുക്കണ്ട എന്ന് അദ്ദേഹം ആന്റണിയോട് പറയണമായിരുന്നു എന്ന് ശാന്തി വിള പറയുന്നു.

അത്രയ്ക്ക് ഒരു ദുരന്തമായിരുന്നു ആ സിനിമ. ഇത് ഇങ്ങനെ മുന്നോട്ടു പോയാൽ എല്ലാവരും കൂടെ ഉടൻ തന്നെ മോഹൻലാലിനെ ഷെഡ്ഡിലാക്കുമെന്നു ശാന്തിവള ദിനേശ് പറയുന്നുണ്ട്. 12 വർഷത്തിനുശേഷമാണ് ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ടിൽ വലിയ പ്രതീക്ഷയോടെ മോഹൻലാൽ എന്ന ഒരേയൊരു വ്യക്തി ചിത്രത്തിൽ അഭിനേതാവായ എത്തിയ ‘എലോൺ’ എന്ന സിനിമ ഇറങ്ങുന്നത്. എന്നാൽ ആ സിനിമ വലിയ പരാജയമായി എന്ന് ഷാജി കൈലാസ് തന്നെ സമ്മതിച്ചിട്ടുണ്ട്.

മോഹൻലാലിനെ പോലെ സ്വർണ മുട്ടയിടുന്ന ഒരു താറാവിനെ കൊല്ലരുത് എന്നാണ് ശാന്തിവിള പറയുന്നത്. മോഹൻലാൽ എന്ൻ നടനെക്കൊണ്ട് ഒരു സിനിമ ചെയ്യിക്കുമ്പോൾ ആ സിനിമയുടെ നിലവാരം സീരിയലിലും താഴെ പോകരുത് എന്ന് അദ്ദേഹം പറയുന്നു. തിയേറ്ററിൽ ആ സിനിമ ഓടിക്കണം എന്നത് ആൻറണി പെരുമ്പാവൂരിന്റെ നിർബന്ധമായിരുന്നു എന്ന് ഷാജി കൈലാസ് തന്നെ പറയുന്നുണ്ട്. ആൾക്കാർ ഇല്ലാത്ത കാരണം കൊണ്ട് രണ്ടാമത്തെ ഷോ വേണ്ടാന്ന് വെച്ച പല തീയേറ്ററുകളും ഉണ്ടെന്നും ആൻറണി മലയാളികൾക്ക് ബുദ്ധിയുണ്ടെന്ന് മനസ്സിലാക്കണമെന്നും ശാന്തിവിള പറയുന്നു. അത് വേണമെങ്കിൽ ആന്റണിക്ക് നാളെ അഭിമാനത്തോടെ പറയാം എന്നും ശാന്തിവിള പറയുന്നുണ്ട്.

മഞ്ജു വാര്യരുടെയും നടൻ പൃഥ്വിരാജിന്റെയും ഒക്കെ ശബ്ദം വേണ്ടെന്ന് താൻ പറഞ്ഞതാണെന്നും എന്നാൽ ആൻറണി പെരുമ്പാവൂർ ആണ് അത് സമ്മതിക്കാതെ അത് നിർബന്ധം പിടിച്ചതെന്നും പിന്നീട് ഷാജി കൈലാസ് പറഞ്ഞിരുന്നു പക്ഷേ ഷാജികൈലാസ് ഇത്തരം രഹസ്യങ്ങൾ വെളിയിൽ പറയരുതെന്നും അത് നാണക്കേടാണെന്നും അതേപോലെ പെട്ടി പൊളിഞ്ഞ മൂന്ന് സിനിമകൾക്ക് എഴുതിയ രാജേഷ് ജയരാമിനെ പോലെ ഒരാളെ കൊണ്ട് ഈ സിനിമയ്ക്ക് സ്ക്രിപ്ട് എഴുതിച്ചത് വലിയ തെറ്റായിപ്പോയെന്നും അത്തരമൊരു സാമാന്യബോധം ഷാജി കൈലാസ് കാണിക്കണം എന്നും ശാന്തിവിള പറയുന്നുണ്ട്.

മോഹൻലാലിനോട് പറയാനുള്ള ഒരേ ഒരു കാര്യം എന്താണെന്ന് വെച്ചാൽ ആന്റണിയുടെ സജഷൻ സ്വീകരിക്കുന്നതിൽ തെറ്റില്ല എങ്കിലും കഥ കേൾക്കുന്ന പരിപാടിയിലെങ്കിലും ആന്റണി പെരുമ്പാവൂറിനെ ഒഴിവാക്കി നിർത്തണമെന്നു ആണ് തന്റെ അഭിപ്രായം എന്നാണ് ശാന്തിവിള പറയുന്നത്. കോടികൾ പ്രതിഫലം മേടിക്കുന്ന മോഹൻലാലിന്റെ ഒരു സിനിമയ്ക്ക് ഒരുകോടി രൂപ പോലും കളക്ഷൻ കിട്ടിയില്ല എന്നുള്ളത് ഏറ്റവും വലിയ നാണക്കേടാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു

ADVERTISEMENTS