ദുൽഖറിനു എതിരാളിയാകുമെന്നു കരുതി മമ്മൂട്ടി ഷെയിൻ നിഗത്തെ ഒതുക്കിയെന്ന ആരോപണങ്ങൾക്ക് ശാന്തി വിള ദിനേശ് നൽകുന്ന മറുപടി

6787

മലയാള സിനിമയിൽ വളരെ പെട്ടെന്ന് തന്നെ സിനിമ പ്രേമികളുടെ ഇടയിൽ ജനശ്രെദ്ധ നേടിയ നടനാണ് ഷെയ്ൻ നിഗം. കിസ്മത്ത് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് ഒട്ടേറെ ചലച്ചിത്രങ്ങളിൽ നായകനായും സഹനടനായും അഭിനയിച്ചും ഒരുപാട് ആരാധകരെയാണ് ഷെയ്ൻ നിഗം സ്വന്തമാക്കിയത്. അതുമാത്രമല്ല ഏറ്റവും നന്നായി പ്രണയം കഥാപാത്രം കൈകാര്യം ചെയ്യാൻ അറിയാവുന്ന നടനാണ് ഷെയ്ൻ എന്നാണ് ആരാധകർ പറയുന്നത്. ഇതുവരെ ചെയ്ത സിനിമകളിൽ അത് വ്യക്തമാണ്.

ഒരുപാട് വേദികളിൽ നമ്മളെ ചിരിപ്പിച്ച നടനും, മിമിക്രി ആർടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ൻ നിഗം. കിസ്മത്ത്, ഈട, ഇഷ്‌ക്ക്, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയ പ്രകടനം കൊണ്ട് മലയാളികളെ ഞെട്ടിക്കാൻ നടനു അധിക സമയം വേണ്ടി വന്നില്ല.

ADVERTISEMENTS
   

ഈ സിനിമയ്ക്ക് ശേഷം ഉല്ലാസം , കൊറോണ പേപ്പർസ് എന്നീ സിനിമകളിൽ വ്യത്യസ്തമായ വേഷം കൈകാര്യം ചെയ്ത് മലയാള സിനിമയിൽ തന്റെതായ സ്ഥാനമുണ്ടാക്കി എടുക്കാൻ കഴിഞ്ഞു. എന്നാൽ ഷൂട്ടിംഗ് സെറ്റിലെ ചില പ്രശ്നങ്ങൾ ഉണ്ടാവുകയും പല വിവാദങ്ങളിലേക്ക് എത്തുകയും ചെയ്തിരുന്നു.

READ NOW  ആദ്യകാല ചിത്രങ്ങളിൽ മമ്മൂട്ടിയുടെ പേര് മറ്റൊന്ന് : ആദ്യമായി മമ്മൂട്ടിയെ മമ്മൂക്ക എന്ന് വിളിച്ചതാര്? - അക്കഥ അറിയാം

ഇതിന്റെ പിന്നാലെ തന്നെ സിനിമ നിർമ്മാതാക്കൾ ഷെയ്നിനെ സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ആ സമയത്ത് ഷെയ്ന്‍ നിഗത്തിന് വിലക്ക്   കിട്ടാൻ കാരണം മെഗാസ്റ്റാർ മമ്മൂട്ടിയാണെന്ന് പറഞ്ഞ് കൂറെ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

ഷെയ്ൻ നിഗം ദുൽഖറിനു എതിരാളിയാകുമെന്ന് പറഞ്ഞ് മമ്മൂട്ടി വിലക്കിൽ ഇടപ്പെട്ടിരുന്നു എന്നാണ് ആരോപണങ്ങൾ ഉണ്ടായത്. ഇന്ന് ദുൽഖർ സൽമാൻ എവടെ നിൽക്കുന്നു ഈ പയ്യൻ എവിടെ നിൽക്കുന്നു എന്നാണ് സംവിധായകൻ പറയുന്നു.

ഇന്ന് പാൻ ഇന്ത്യ സ്റ്റാറാണ് ദുൽഖർ. ഇന്ത്യയിലെ തന്നെ ഒട്ടുമിക്ക ഭാക്ഷകളിൽ ദുൽഖർ ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാള സിനിമയ്ക്ക് അദ്ദേഹത്തിനെ തള്ളി കളയാൻ സാധിക്കില്ല. ഷെയ്ൻ നിഗം ഇനി എത്രയോ മുന്നിലേക്ക് വരാനുണ്ട്.

ഇതൊക്കെ പറഞ്ഞു ഉണ്ടാക്കുന്നത് ഷെയ്ന്റെ കൂടെയുള്ളവർ തന്നെയാണ്. ഇതിന്റെ പുറകെ നടക്കാതെ സിനിമ ഇൻഡസ്ട്രിയിൽ വളരെ മികച്ച രീതിയിൽ അഭിനയിച്ച് മുന്നേറാനാണ് നോക്കേണ്ടതെന്ന് സംവിധയകൻ പറയുന്നു.

READ NOW  ആ ലൊക്കേഷനിൽ വച്ച് ദേഷ്യം വന്നപ്പോൾ മോഹൻലാൽ ചെയ്തത് ഇങ്ങനെ; അനുഭവം തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു
ADVERTISEMENTS