മലയാള സിനിമയിൽ തന്നെ ഡയലോഗ് ഡെലിവറിയിൽ ഒരുപാട് മാറ്റം കൊണ്ടുവന്ന ഒരു ചിത്രമാണ് പ്രജ എന്ന ചിത്രം. പ്രജയിലെ ഡയലോഗുകൾ ഒന്നും അത്ര പെട്ടെന്ന് മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. മാസ്സ് ഡയലോഗുകളുടെ ഒരു വലിയ മിശ്രണം തന്നെയായിരുന്നു പ്രജ എന്ന ചിത്രം എന്ന് പറയുന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഈ ചിത്രം എപ്പോഴും ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്..
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടനായ ഷമ്മീ തിലകൻ. ജോഷിയുടെ കൂടെ ആദ്യചിത്രം മുതൽ തന്നെ താൻ വർക്ക് ചെയ്തിട്ടുണ്ട് എന്നാണ് ഷമ്മി തിലകൻ പറയുന്നത്. അപ്പോഴൊക്കെ അതൊരു അനുഭവം തന്നെയാണ്.
സാധാരണ ജോഷിയെട്ടന്‍ എന്നെ നേരിട്ട് വിളിക്കാറില്ല കൂടെയുള്ളവരെ കൊണ്ട് വിളിപ്പിച്ചിട്ടു അദ്ദേഹത്തെ വിളിക്കാന്‍ പറയുകയേ ഉള്ളു. താന്‍ വിളിക്കുമ്പോള്‍ ഒരാഴ്ചത്തേക്കുള്ള തയ്യാറെടുപ്പുകൾ ഒക്കെയായി വരാനാണ് ജോഷി പറയുന്നത്. നിനക്കൊരു വേഷം വന്നിട്ടുണ്ട് ഇങ്ങനെ പറയും. എന്നാൽ പ്രജ എന്ന ചിത്രത്തിലെ വേഷം ഞാൻ തന്നെ ചെയ്യണം എന്ന് അദ്ദേഹം ആഗ്രഹിച്ച് വിളിച്ചിരുന്നു.രണ്ടേ രണ്ടു ചിത്രങ്ങല്‍ക്കെ അദ്ദേഹം നേരിട്ട് വിളിച്ചിട്ട് ഉള്ളു എന്ന് ഷമ്മി തിലകന്‍ പറയുന്നു. അത് പ്രജയും പാപ്പനും.
എനിക്ക് കാലിൽ ഫ്രാക്ച്ചറായ സമയത്താണ് ആ ഒരു സിനിമ ചെയ്യുവാൻ വേണ്ടി പോകുന്നത്. ഞാൻ ചെല്ലുമ്പോൾ 65 പേജുള്ള ഡയലോഗ് ആണ് ഉള്ളത്. അതിൽ കുറച്ചു പേജ് മാത്രമാണ് തയ്യാറായിട്ടുള്ളത്. ആ ഡയലോഗ് തന്നു. അതാണ് മോഹൻലാലിനെ കാണാനായി ഞാൻ എത്തുന്ന ആ ഒരു രംഗം. ആ രംഗം ചിത്രീകരിക്കുന്നത് നോക്കിയാൽ അറിയാം ആദ്യം എന്റെ ഫ്രാക്ച്ചറുള്ള കാലാണ് കാണിക്കുന്നത്. ശരിക്കും അത് ഫ്രാക്ച്ചർ ആയിരുന്നു.
ശേഷം മോഹൻലാലിന്റെ അരികിൽ നിന്ന് സംസാരിക്കുന്നതാണ്. കംഫർട്ട് സോണിൽ നിന്ന് സംസാരിക്കാൻ എന്നൊക്കെ പറയുന്ന ഡയലോഗ്. ആ ഡയലോഗ് എടുക്കുന്ന സമയത്ത് ഞങ്ങൾ ഇവിടെ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. അപ്പോൾ മുകളിൽ ഇരുന്നുകൊണ്ട് രഞ്ജി പണിക്കർ അടുത്ത ഡയലോഗ് എഴുതിക്കൊണ്ടിരിക്കുന്നു.
ഇത് ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹൻലാൽ എന്റെ കാലിൽ അറിയാതെ ചവിട്ടി. വീണ്ടും ഫ്രാക്ചര്‍ ആയി വീണ്ടും കോയമ്പത്തൂർ ഒരു ആയുര്‍വേദ ഡോകടര്‍ ദമ്പതിമാരെ പിന്നെ അവരുടെ വീട്ടില്‍ പൊയ് കണ്ടു അവര്‍ പിന്നെയും കാലു കെട്ടി വച്ച് വളരെ ബുദ്ധിമുട്ടി അഭിനയിച്ച സീന്‍ ആണ് . മോഹന്‍ലാലിനു അന്നത് അറിയാതെ സംഭവിച്ചതാണ്. ഞങ്ങൾ ഇതിന്റെ ഷൂട്ടിംഗ് തീർത്തപ്പോഴേക്കും രഞ്ജി പണിക്കർ ഇറങ്ങിവന്ന് അടുത്ത അഞ്ചു പേജും കൂടി ആയിട്ടുണ്ട് എന്ന് പറഞ്ഞ് ഡയലോഗുകൾ തന്നു.
ജോഷിയേട്ടൻ ആണെങ്കിൽ സൂം ക്യാമറയിലാണ് ഇത് എടുത്തു കൊണ്ടിരിക്കുന്നത്. അങ്ങനെ ആ ചിത്രം ഒന്നും അത്ര പെട്ടെന്ന് മറക്കാൻ പറ്റില്ല എന്നാണ് പറയുന്നത്. അന്നത്തെ ആ സീന്‍ ഇപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റാണ്. അത് ജോഷിയുടെ കയ്യൊപ്പ് പതിഞ്ഞ സീനാണ് പിന്നെ അങ്ങനെ ഹിറ്റാകാതിരിക്കും എന്ന് ഷമ്മി തിലകന്‍ ചോദിക്കുന്നു.