മമ്മൂട്ടിയാണ് എന്റെ സിനിമകൾക്ക് എതിരെ കൂടുതൽ പ്രവർത്തിച്ചത് – ഷക്കീലയുടെ തുറന്നു പറച്ചിൽ

4680

മലയാള സിനിമയിൽ നടി ഷക്കീലയുടേതായി ഒരു യുഗം ഉണ്ടായിരുന്നു എന്നുള്ളത് വലിയ ഒരു സത്യമാണ്. പൊട്ടി പാളീസായി നിന്നിരുന്ന സിനിമ വ്യവസായത്തെ തന്നെ പിടിച്ചു നിർത്തിയത് അവരുടെ ചിത്രങ്ങൾ ആണ് എന്ന് പറഞ്ഞാൽ അത്ഭുതപ്പെടാനില്ല. അത്രക്കുണ്ട് കേര ജനതയുടെ ഇടയിൽ ഷക്കീലയുടെ സ്വാധീനം.

ഇപ്പോൾ വൈറലാവുന്നത് ഷക്കീലയുടെ  ഒരു അഭിമുഖമാണ്. മലയാള സിനിമയിൽ ഷക്കീലയുടെ യുഗം ഉണ്ടായപ്പോൾ മറ്റു മലയാള ചിത്രങ്ങളുടെ അവസ്ഥ ശോചനീയമായിരുന്നു എന്നതാണ് സത്യം. മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ വരെ ഷക്കീലയുടെ  കുതിപ്പിൽ തകർന്നു വീണിരുന്നു.

ADVERTISEMENTS
   

തമിഴ് തെലുങ്ക് റിയാലിറ്റി ഷോയിലും സ്റ്റേജ് പ്രോഗ്രാമുകളിലുമൊകകെ ഇപ്പോൾ ഷക്കീല സ്ഥിരം സാന്നിധ്യമാണ്. അത്തരത്തിൽ ഒരു അഭിമുഖത്തിനിടയിൽ ഷക്കീലയോട് അവതാരകൻ ചോദിച്ച ചോദ്യമാണ് ചർച്ചയാകുന്നത്. ഷക്കീല ചിത്രങ്ങൾ തങ്ങളുടെ ചിത്രങ്ങൾക്ക് ഭീഷണിയാകുന്നു എന്ന് മനസിലാക്കി മലയാളം സൂപ്പർ സ്റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയും നിങ്ങളുടെ ചിത്രങ്ങൾ ബാൻ ചെയ്യാന്‍ ശ്രമിച്ചതായി വാർത്തകൾ ഉണ്ടായിരുന്നല്ലോ? അതിനെ പറ്റി എന്താണ് പറയാൻ ഉള്ളത് എന്ന ചോദ്യത്തിന് ഷക്കീലയുടെ മറുപടിയാണ് മമ്മൂട്ടി ആരാധകരെ ആവേശത്തിലാക്കുന്നത്.

READ NOW  ആ ലൊക്കേഷനിൽ വച്ച് ദേഷ്യം വന്നപ്പോൾ മോഹൻലാൽ ചെയ്തത് ഇങ്ങനെ; അനുഭവം തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു

എന്റെ ചിത്രങ്ങൾ അവരുടെ ചിത്രങ്ങൾക്ക് ഭീഷണിയായപ്പോൾ അവ ബാൻ ചെയ്യാൻ ഉള്ള ചില ശ്രമങ്ങൾ മലയാളത്തിൽ നടന്നിരുന്നു. പക്ഷേ  അവർ ബാൻ ചെയ്തില്ല. എന്റെ സിനിമകൾക്ക് എതിരെ  പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാൽ അങ്ങനെ  പ്രവർത്തിച്ചതായി എനിക്ക്  വലിയ അറിവ് ഇല്ല . ഞാന്‍  ഒരു കട്ട മോഹൻലാൽ ഫാനാണ്. പക്ഷേ മമ്മൂക്ക പ്രവർത്തിച്ചതായി എനിക്ക്  അറിയാം എന്ന് ഷക്കീല പറയുന്നു.

തനിക്ക് അതിനു മമ്മൂക്കയോട് യാതൊരു വെറുപ്പോ ദേഷ്യമോ ഇല്ലന്ന് ഷക്കീല പറയുന്നു. അവരെ നമുക്ക് ഒരിയ്ക്കലും കുറ്റം പറയാൻ ആകില്ല. അവർ മൂന്നും നാലും കോടി മുടക്കി സിനിമകൾ ചെയ്യുമ്പോൾ നമ്മൾ പതിനഞ്ചോ ഇരുപതോ ലക്ഷങ്ങൾക്ക് സിനിമകൾ ചെയ്തു വലിയ ലാഭം ഉണ്ടാക്കും. അവരുടെ സിനിമകളെ നല്ല രീതിയിൽ അക്കാലത്തു എന്റെ ചിത്രങ്ങൾ ബാധിച്ചിട്ടുണ്ട് എന്ന് ഷക്കീല പറയുന്നു.

READ NOW  ഒരേ പ്രായമുള്ള ഞങ്ങളെ വേണമെങ്കിൽ ചേട്ടാ എന്ന് സംബോധന ചെയ്യാമായിരുന്നു: ആ മലയാളം നടന് നായരിസം ഉണ്ട്; അനുഭവം പറഞ്ഞു ജഗതി

2001 ന്റെ തുടക്കത്തിൽ തന്നെ താൻ ഇനി ബി ഗ്രേഡ് ചിത്രങ്ങൾ ചെയ്യുന്നില്ല അവസാനിപ്പിക്കുകയാണ് എന്ന് ഷക്കീല പറഞ്ഞിരുന്നു. ഇപ്പൊൾ ധാരാളം സോഷ്യൽ സർവിസുകൾ ഷക്കീല ചെയ്യുന്നുണ്ട്. അനാഥരായ ധാരാളം കുട്ടികളെ പഠിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നുണ്ട്. ധാരാളം കാരുണ്യ പ്രവർത്തനങ്ങൾ താരം പങ്കാളിയാണ്. ഇപ്പോഴും തമിഴ് തെലുങ്ക് കന്നഡ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ഷക്കീല ചെയ്യാറുണ്ട്.

ADVERTISEMENTS